ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

January 5, 2013

മറന്നു പോയ വഴി


ഒരിക്കല്‍ ഞാനൊരു യാത്ര പോയി
അങ്ങ് ദൂരേക്ക് ആരും പോകാത്തിടതേക്ക്‌
ഒരുപാട് ദൂരം ഞാന്‍ പോയി
കാഴ്ചകള്‍ കണ്ടു ഞാന്‍ രസിച്ചു
വഴിയില്‍ കണ്ടവരോടെല്ലാം വര്‍ത്തമാനം ചൊല്ലി
ഞാന്‍ അവര്‍ക്കെല്ലാം ഞാന്‍ വെറുമൊരു രസം കൊല്ലിയായി
എന്റെയീ ഏകാന്തമാം യാത്രയി
ല്‍ ഫ്ലെക്സില്‍ പതിപ്പിച്ചൊരു എഴുത്ത് ഞാന്‍ കണ്ടു
“ഡെഡ് ഏന്‍ഡ് ”
വഴി എവിടെ തീരുന്നു
ഇനി ഞാന്‍ ഒരുങ്ങട്ടെ മടക്ക യാത്രക്കായി
തിരികെ പോരാനായി ഞാന്‍ ഒപ്പമുള്ള പലരെയും തിരക്കി
ആരുമില്ല ഒരുത്തനുമില്ല
വഴി ഞാന്‍ മറന്നു പോയി
എങ്ങനെ ഞാന്‍ തിരികെ പോകും
വഴിയോപ്പമുള്ളവര്‍ ഒപ്പമില്ലതായപ്പോള്‍
എന്‍റെ വഴി മുഴുവനും ഞാനാസ്വദിച്ചപ്പോള്‍
ഭംഗി കണ്ടു ഞാന്‍ നടന്നപ്പോള്‍
വഴിയുടെ അന്ത്യത്തില്‍
മടക്കവഴി ഞാന്‍ മറന്നു പോയി
എന്റെ യാത്ര വീണ്ടും ഞാന്‍ തുടങ്ങി
മറ്റൊരു വഴിയില്‍ പുതിയ കൂട്ടരുമോന്നിച്ചു
അതുമെവിടെ ചെല്ലുമെന്നറിയാതെ
മറന്നു പോയ വഴി 

No comments:

Post a Comment