August 29, 2012

വെള്ളം കളി

ഉത്രാട നാളില്‍ നീരേറ്റുപുറം  വരെ ഒന്ന് പോയി. വെറുതെ പോയതല്ല അവിടെ വള്ളം കളി നടക്കുന്നുണ്ട് എന്നറിഞ്ഞയിരുന്നു. എന്‍റെ കൂടെ കണ്ണമ്മൂല വൈദിക സെമിനാരിയിലെ കൊച്ചച്ചന്മാരും ഉണ്ടായിരുന്നു . അവിടുത്തെ ആരവങ്ങളും കുഴലൂതിന്റെ ശബ്ദവും വേറിട്ടത് തന്നെ. സത്യം പറഞ്ഞാല്‍ വള്ളം കളി എന്നതിലുപരി അതൊരു  
 "വെള്ളം കളി "
തന്നെ .പാമ്പുകളുടെ ബഹളം തന്നെ എവിടെ നോക്കിയാലും വെള്ളം തന്നെ എന്നതുപോലെ തന്നെ പാമ്പുകളും ...പുളവന്‍ മുതല്‍ മൂര്‍ഖന്‍ വരെ...!!കുഞ്ഞു പുളവന്‍ മാര്‍ക്ക് ഇഴയാന്‍ പോലും പറ്റാത്ത അവസ്ഥ,,,!!!എന്താ ഒരു കോലം...പതിനാലോ പതിമോന്നോ വയസ്സുള്ള പുളവന്മാര്‍... 
ചില വലിയ മൂര്‍ഖന്‍ മാര്‍ കൊത്താന്‍ നടക്കുന്നുണ്ടായിരുന്നു തലക്കടി ചോദിച്ചു വാങ്ങാന്‍ വേണ്ടി നടക്കുന്നവര്‍... എന്നെ ഒന്നടിക്ക് ഒന്നടിക്ക് എന്ന് പറഞ്ഞു കുറെ പേര്‍...... 
അതിനിടക്ക് ഫിനിഷിംഗ്  പൊയന്റില്‍ ഒരു തടിയനും കുടവയരനുമായ ചെറുപ്പക്കാരന്‍ പോലീസിനെ കണ്ടു ...ഉഗ്രന്‍ ശിക്കാരി ശങ്ഭു ....വായില്‍ നിന്നും ടെന്‍ കണക്കിന് ഫണ്‍ എന്നാ പോലെ ശംഭു വലിച്ചെറിയുന്നു ...കഷ്ടം !!!
ഇടവേളയില്‍ ആറ്റിലൂടെ തലങ്ങും വിലങ്ങും ഓടിയ ബോട്ടിന് മുകളില്‍ കൊലവേരി നൃത്തം ചവിട്ടുന്ന യുവതീ യുവക്കന്മാരെ കണ്ടപ്പോള്‍ വൈ ദിസ് ?എന്ന് അടുത്തിരുന്ന സായിപ്പിനോപ്പം ഞാനും ചോദിച്ചു പോയി...ചില അണ്ണന്മാര്‍ മുണ്ടുരിഞ്ഞ് പോകുന്നതുപോലും അറിയുന്നില്ലായിരുന്നു..!!!അതിനിടയില്‍ പവലിയനില്‍ മൈകിന്‌ വേണ്ടി കടി പിടി നടക്കുന്നുണ്ടായിരുന്നു...ഞാന്‍ പറയുമ്പോള്‍ നീ പറയും?ഒരേ സമയം കമ്മെന്ററി കൂടാതെ നേതാക്കന്മാരുടെ ഓണാശംസകള്‍ ...ചിലരെ രണ്ടു വാക്ക് പറയു എന്ന് പറഞ്ഞു നിര്‍ബന്ധിക്കുന്ന അനൌന്സര്‍.....
പിന്നെ ഇവരൊക്കെ ആശംസിക്കുന്നത് കൊണ്ടല്ലേ ഓണം ഉണ്ടായതു തന്നെ?
ഇടക്കൊന്നു മഴപെയ്തപ്പോള്‍ എല്ലാരുംകൂടി പവലിയനിലേക്ക് ഇടിച്ചു കയറി....!!!ആവേശം മൂത്ത് ഒന്നെഴുന്നെട്ട തക്കത്തില്‍ ഞാനിരുന്ന കസേര ആരോ അടിച്ചു മാറ്റിയിരുന്നു..!!!എന്താ കലികാലം ഒരു ചേര കേറി നില്‍പ്പുണ്ട് ആ കസേരയില്‍ ...!!!!

എന്തായാലും വടി എടുക്കേണ്ടി വന്നില്ല അതിനു മുന്‍പേ "മാന്യനായ" ആ ചേര അടുത്ത കസേരയിലേക്ക് ഇഴഞ്ഞു ...ഇരുന്നു കാണാന്‍ പറ്റാത്ത അവസ്ഥ ആയി ഫൈനല്‍ അയപ്പോലെക്കും !!!കൂടെ എഴുന്നെല്ല്ക്കാണ്ടി വന്നു 
കളി തീര്‍ന്നു മടങ്ങാന്‍ നേരം സുക്ഷിച്ചു നടക്കേണ്ടി വന്നു ഏതെങ്കിലും പാമ്പിന്റെ ദേഹത് മുട്ടാതെ നടക്കാന്‍.... അതാ അപ്പോള്‍ അക്കരെ പ്രായം ചെന്ന ഒരു പാമ്പ് ബണ്ടില്‍ തല കുത്തി നില്‍ക്കുന്നു...!!ഇപ്പുറത്തേക്ക് നോക്കി ആത്മാവില്‍ നിറഞ്ഞു അന്ഗ്യഭാഷയില്‍ (ഇക്കരെ നില്‍ക്കുന്ന എനിക്ക് കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട്)വെച്ച് കീച്ചുന്നുണ്ട്...ഇടയ്ക്കു ഓടി മറൊരിടത് വന്നു വീണ്ടും തലകുത്തി നിക്കും
പലതവണ വള്ളം കളി കണ്ടിട്ടുണ്ടെങ്കിലും ഇത്രേം വലിയ "വെള്ളം കളി" ഇതാദ്യം തന്നെ ....അതിനിടക്ക് മൈക്കിലൂടെ അഭ്യന്ധര മന്ത്രിയോട് ഇതിനെ കായിക ഇനമാക്കി ഉടനെ പ്രഖ്യാപിക്കണം കേന്ത്ര സര്‍ക്കാരില്‍ നിന്നും സഹായം കിട്ടാന്‍ അത് സഹായിക്കും എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഒരാശങ്ക?
സഹായം വേണ്ടത് എന്തിനാണ്?വള്ളം കളിക്കണോ അതോ വെള്ളം കളിക്കണോ?എന്തായാലും പാമ്പുകളുടെ ഈ പ്രകടനത്തെ ഒരു സ്പോര്‍ട്സ് ആയിട്ടമായി ഉടനെ പ്രഖ്യാപിച്ചാല്‍ ദിവസവും നാട്ടുകാര്‍ക്ക് ഒളിമ്പിക്സ് കാണാമല്ലോ? ഭാവിയിലെ കായിക മേളകളില്‍ ഇത്തരം പ്രകടങ്ങള്‍ നടത്തി കേരളത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിക്കണോ?

No comments:

Post a Comment