January 3, 2013

ചില "അഭിനവ തമ്പ്രാക്കന്‍മാരുടെ" പരക്കം പാച്ചില്‍

ഹോയ് ഹോയ് ....!!!തമ്പ്രാന്‍ വരുന്നുണ്ടേ...വഴി മാറിക്കോ...!!!
ഇന്നത്തെ തലമുറകള്‍ക്ക് ചിലപ്പോള്‍ ഈ പദങ്ങള്‍ അപരിചിതമായിരിക്കും.
എന്നാല്‍ 1800 കളില്‍ കേരളത്തില്‍ ഇത്തരം ഒരു ദുഷിച്ച സംസ്കാരം ഉണ്ടായിരുന്നു...!!!ആ കാലമൊക്കെ പോയി..എല്ലാരും ഒന്ന് പോലന്നാണ് വെയ്പ്പ്...എന്നാല്‍ കുറെ നാളായി എന്റെ മനസ്സില്‍ ഒരു സംശയം --കേറിക്കൂടിയട്ടു ...വീണ്ടും ആ തമ്പുരാന്‍-- ---------------------::__ അടിയാന്‍ കാലം ആയോന്ന്?? പണ്ടത്തെ ഇടുങ്ങിയ റോഡുകള്‍ക്ക് പകരം എക്സ്പ്രെസ്സ് ഹൈവേകളും മറ്റും വന്നെങ്കിലും റോഡിലൂടെയുള്ള
ചില "അഭിനവ തമ്പ്രാക്കന്‍മാരുടെ" പരക്കം പാച്ചില്‍ കാണുമ്പോള്‍ രണ്ടു നൂറ്റാണ്ട് പുറകിലേക്ക് ഞാന്‍ ആയിപ്പോയോ എന്നൊരു സംശയം? വെറുതെ വലിച്ചു നീട്ടുന്നില്ല...കാര്യത്തിലേക്ക് നേരിട്ട് കടക്കുവാ.
എം സി റോഡിലൂടെ ദിനംപ്രതി സഞ്ചരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ കണ്ണില്‍ കണ്ട ചിലത് കുറിക്കുന്നു.പറഞ്ഞു വരുന്നത് നമ്മുടെ നേതാക്കന്‍ മാരെ പറ്റി തന്നെയാണ്. നമ്മുടെ മന്ത്രിമാര്‍ക്ക് എന്ത് പറ്റി? ഇങ്ങനെ പരക്കം പായാന്‍? ഹൊയി ഹൊയി ക്ക് പകരം ചെവി തുളക്കുന്ന ശബ്ദത്തില്‍ സൈരനും ഹോണും മുഴക്കി രണ്ടു വണ്ടി പോലീസും പടയും..!!!!
ആദ്യം വരുന്ന അകമ്പടി പോലീസ് ഹോണടിച്ചു വിരട്ടും...ഇത് കേള്‍ക്കുമ്പോള്‍ ജീവനില്‍ കൊതിയും അപമാന ഭീതിയും ഉണ്ടങ്കില്‍ റോഡീന്നു ഓടി മാറുകയോ വണ്ടി സൈട് ഒതുക്കയോ ചെയ്തോണം...പോലീസ് വണ്ടിയുടെ പുറകില്‍ /മുന്‍പില്‍ ഇരിക്കുന്ന ഭടന്‍ നാവു കൊണ്ട് ഉഗ്രന്‍ "ഹോയ്യര "(ഉഗ്രന്‍ ഭാഷ) പറയും അല്ലേല്‍ കൈ കൊണ്ട് വണ്ടി മാറ്റഡാ ____(മുണ്ടക്കല്‍ ശേഖര) എന്ന മട്ടില്‍ പറയും .
എന്ന് വെച്ചാല്‍ സാധാരണക്കാരായ പൊതു ജനം തൊട്ടു കൂടാന്‍ വയ്യാത്ത ജനം എന്ന മട്ടിലാണ് നമ്മുടെ മന്ത്രിമാര്‍ കാണുന്നത്. അത് കൊണ്ടാണല്ലോ ഇവര്‍ വരുമ്പോള്‍ നാമൊക്കെ റോഡീന്നു വിട്ടു പോയിക്കോണം എന്ന് പറയുന്നത്. ഈ തംബ്രാക്കന്മാര്‍ അടിയാന്‍മാരായ ജനത്തോടു ഇങ്ങനെ തിരഞ്ഞെടുപ്പ് സമയത്ത് പെരുമാറുമോ? വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ ഉള്ള എളിമയും വിനയവും പാദം മുട്ടുന്ന വിധത്തില്‍ കൂനി  കേണുന്നതും കണ്ടിട്ടുള്ളതും ഓര്‍ക്കുമ്പോള്‍ ജയിച്ചു കഴിഞ്ഞുള്ള ഈ അഭ്യാസം ആണ് ദഹിക്കാത്തത്. ജയിക്കാന്‍ വേണ്ടി ആരുടെ പുറം ചൊറിയാന്‍ തയ്യാറുള്ള ഇവര്‍ കാര്യം നടന്നു കഴിയുമ്പോള്‍ പുറം തിരിഞ്ഞു കാണിച്ചു റോഡിലൂടെ പൊതു ജനം എന്ന കഴുതകളെ നോക്കി കാറി കൂവി പോകുന്നത് കണ്ടിട്ടാണ് ഇത്രേം എഴുതിയത്. ഞാന്‍ എഴുതിയതിന്റെ പേരില്‍ നാളെ ഇവരെല്ലാം അകമ്പടി പിന്‍വലിക്കും എന്നൊന്നുമില്ല. ഭാരതത്തിന്‍റെ അഭ്യന്തര മന്ത്രിക്ക് പോലുമില്ലാത്ത അത്രേം അകമ്പടിയാണ് നമ്മുടെ നാട്ടില്‍ ...!!എന്തിനാണ് ജനത്തെ ഇങ്ങനെ ഇവര്‍ പേടിക്കുന്നത്?
എനിക്ക് മനസിലാകാത്ത കാര്യം ഇങ്ങനെ റോഡിലൂടെ അലമ്പുണ്ടാക്കി പോയാലെ ഇവര്‍ മന്ത്രി ആകു? മറ്റു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ വരെ പൊതു ഗതാഗത മാര്‍ഗങ്ങളില്‍ കൂടെ യാത്ര ചെയ്യുമ്പോള്‍ എന്തെ നമ്മുടെ മന്ത്രിമാര്‍ ഇങ്ങനെ? സമയത്തും കാലത്തും ഒരു കാര്യവും ചെയ്യാന്‍ തയ്യാറാകാത്തത് കൊണ്ടായിരിക്കാം ഈ പരക്കം പാച്ചില്‍? മന്ത്രി മാര്‍ മാത്രം അല്ല ഈ അഭ്യാസം നടത്തുന്നത്...അത് കൂടി പറയട്ടെ..കേരള സര്‍ക്കാര്‍ വക എന്ന ഒരു ചുവന്ന ബോര്‍ഡ് വെച്ച വണ്ടിയാണേല്‍ ഏതു തിക്കും തിരക്കും ബ്ലോക്കും പ്രശ്നമല്ല...അവര്‍ക്ക് ഏതു  വഴിയും വണ്ടി ഓടിക്കാം ആരുടേയും നെഞ്ചത്ത് കേറാം .ഏതു പുന്നക്ക വികസന കോര്‍പ്പരേഷന്‍ ആണേലും ഈ ബോര്‍ഡ് ഉണ്ടേല്‍ റോഡിലൂടെ എങ്ങനെയും പോകാം. തിരുവല്ല നഗരത്തില്‍ ദിനവും കാണുന്നത്.
വാല്‍ക്കഷണം 
ദെ ഒരു കാര്യം കൂടി ..ഇപ്പോള്‍ കണ്ടത്
മനോരമ ന്യുസില്‍ കേട്ട അഭ്യന്തര മൊഴി ..." സ്ത്രീകള്‍ 1901 ല്‍ വിളിച്ചപ്പോള്‍ പോലീസ് പ്രതികരിക്കാന്‍ താമസിച്ചത് ആവിശ്യത്തിന് ഫോര്‍സ് ഇല്ലാത്തത് കൊണ്ടാണ്...!!!"
എന്താ പറയുക?ഈ ഫോര്‍സ് അല്ലെ മന്തിരിജിക്ക് അകമ്പടി പോയി (ഹൊയി  ഹൊയി )കാടിളക്കി പോകുന്നത്? തമ്പ്രാന്‍ വരുന്നുണ്ടേ എന്ന് വിളിച്ചു കൂവാന്‍ രണ്ടു വണ്ടി പോലീസ് വേണ്ട ഈ നാട്ടില്‍ വിളിച്ചാല്‍ വിളിപ്പുറത്ത് ഏമാന്മാര്‍ വരും എന്ന് കരുതണ്ട...!!!(ബാ ബാ എന്ന് വിളിച്ചാല്‍ വല്ല കാക്കയോ കോഴിയോ വന്നെങ്കിലായി)

No comments:

Post a Comment