ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

August 13, 2013

തോറ്റു തൊപ്പി ഇട്ട കഴുതകൾ

അങ്ങനെ വീണ്ടും അത് തന്നെ സംഭവിച്ചു. പവനായി ശവമായി എന്ന് പറഞ്ഞ പോലെ ആ സമരവും ഒത്തു തീർപ്പായി . ഇവിടെ ആരാണ് വിജയിച്ചത്?ഇടതു പക്ഷമാണോ വലതു പക്ഷമാണോ ?ആരാണ് പരാജയപ്പെട്ടത്?അളന്നു തൂക്കി മറുപടി പറഞ്ഞു ഓരോരുത്തർക്കും തങ്ങളാണ് വിജയിച്ചത് എന്നഭിമാനിക്കുന്നുണ്ടാരിക്കും. ഇടതുപക്ഷം സമരം തുടങ്ങിയപ്പോൾ മുതൽ അവിശ്യപ്പെട്ടിരുന്നതാണ് ജുഡിഷ്യൽ അന്വേഷണം . ഉപരോധ സമരം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടി രാജി വെച്ചേ മതിയാകൂ എന്ന മട്ടിലായി കാര്യങ്ങൾ. പോർ തുടങ്ങിയപ്പോൾ നേതാക്കന്മാർ ആദ്യം മുതൽ പറഞ്ഞത് രാജി വെച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാതെ പുറകോട്ടില്ല എന്ന് തന്നെ ആയിരുന്നു. ഇവിടെ അവസാനം ജുഡിഷ്യൽ അനേഷണം പ്രഖ്യാപിച്ചതോടെ ഉപരോധം അവസാനിപ്പിച്ചപ്പോൾ തങ്ങൾ നേടി എന്ന്  വേണമെങ്കില ഇടതിന് അവകാശപ്പെടാം. ഇത്രയും വലിയ അനുയായി സമൂഹത്തെ അണി നിരത്തിയട്ടും അവകാശം നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പിരിച്ചെടുത്ത പണവും ഇനി എന്തായി തീരും?പാതി വഴിയിൽ ഈ സമരവും ഒതുങ്ങി എന്നതാണ് സത്യം. ഇത്രയും മാധ്യമ  സ്വാധീനം നേടിയെടുത്ത മറ്റൊരു സമരം ഈ അടുത്ത കാലത്തെങ്ങും ഇടതു പക്ഷം നടത്തിയതായി ഓർമയില്ല . അപ്പോൾ അത് വിജയിപ്പിക്കാതെ അവസാനിപ്പിക്കേണ്ടി വന്നത് പരാജയമല്ലേ? പക്ഷെ ഒത്തു പിടിച്ചാൽ ചിലതൊക്കെ നേടാം എന്നത് ഈ സമരം ഓർമിപ്പിക്കുന്നു . ഒരു തരത്തിൽ ഇപ്പോൾ ജുഡിഷ്യൽ അനേഷണം പ്രഖ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ പിണറായിക്കും കൂട്ടർക്കും അഭിമാനിക്കാം .
വലതു പക്ഷത്തെ അവകാശ വാദം ഇടതു പക്ഷ സമരം പരാജയമാനന്നും ജുഡിഷ്യൽ അന്വഷണം ഉമ്മൻ ചാണ്ടി നിയമസഭയിൽ നേരത്തെ പ്രഖ്യാപിച്ചത് ആണന്നും അത് കൊണ്ട് ഇത് സമരത്തിന്റെ നേട്ടമല്ല എന്നുമാണ്. ഒരു തരത്തിൽ  ശരിയുമാണതു. പോലീസ് അന്വേഷണം കഴിഞ്ഞാൽ ഉടൻ തന്നെ ജുഡിഷ്യൽ അന്വേഷണം എന്ന് സി എം നിയമസഭയിൽ പറഞ്ഞതുമാണ്. സി എം നു ഇത് നേരത്തെ പ്രഖ്യാപിച്ചു തടിയും മാനവും പോകാതെ നോക്കാമായിരുന്നു.
എത്രയോ പോലീസുകാർ വെയിലും മഴയും കൊണ്ട് സ്വന്തം തടി കേടായാലും കുഴമില്ല,നേതാക്കന്മാർക്ക് കുഴപ്പമുണ്ടാക്കാതെ കാവൽ  നിന്നതാണ്. സെക്രട്ടരിയെറ്റിനു രണ്ട്  ദിവസത്തെ അവധി കൊടുത്തു ജോലി ഭാരം കുറച്ചതും (അതോ കൂട്ടിയതോ?) ഒഴിവാക്കാമായിരുന്നു?? 
ഇവിടെ വിജയിച്ചതു രാഷ്ട്രീയക്കാരും   മാധ്യമങ്ങളുമാണ് . സ്കൂപ്പിനു വേണ്ടി കുറെ ദിവസങ്ങൾ അലയേണ്ടി വന്നില്ല എല്ലാം മേശപ്പുറത്തു തനിയെ വന്നു വീണു. സത്യമെതന്നൊ ശരിയെതന്നോ നോക്കാതെ വാർത്തകൾ പടച്ചു വിടുന്നതിൽ കാട്ടിയ  അത്യുത്സാഹം  ശരി തിരിച്ചറിയുമ്പോൾ കാണിച്ചിരുന്നില്ല എന്നതാണ് സത്യം.
തോറ്റു  തൊപ്പി ഇട്ടതു നമ്മളാണ് സാധാരണ ജനങ്ങൾ...!!!പൊതു ജനം എന്ന കഴുതകളുടെ തലയില ഓരോ ദിവസവും അങ്ങനെ എല്ലാരും ചേർന്ന് തൊപ്പികൾ അണിയിക്കുകയല്ലേ?സത്യത്തിൽ ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റപ്പോൾ കിട്ടുന്ന തൊപ്പി വെക്കാൻ തലയിൽ ഇടമില്ല...!!! അല്ലേലും കഴുതകൾക്കെന്തിനു തൊപ്പി??

1 comment:

  1. കഴുതകള്‍ തോറ്റു!

    ReplyDelete