November 20, 2011

പെണ്‍ ശിശു

ഞാന്‍ പെണ്‍ ശിശു ഞായര്‍ ആരാധനാ നടത്തിയത് തെള്ളിയൂര്‍ സി എസ് ഐ  സഭയില്‍ ...   ആരാധനയ്ക്ക് ശേഷം...
ഇന്ന് പെണ്‍ ശിശു ഞായര്‍ ആയി ആചരിച്ചു..എനിക്ക് ഇന്ന് രണ്ടു സര്‍വിസുകള്‍ ഉണ്ടാരുന്നു...ഉപസഭയായ കൊതവിരുതിയിലും നരകതനിയുടെ ഉപസഭയായ തെള്ളിയൂര്‍ സഭയിലും ആയിരുന്നു...ഉപസഭയിലെ വിശ്വാസികള്‍ അത് അറിഞ്ഞത് പോലും ഞാന്‍ ചെന്നപ്പോള്‍ മാത്രമായിരുന്നു...അവരെയെല്ലാം സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.
തെള്ളിയൂര്‍ സഭയില്‍ പെണ്‍കുട്ടികള്‍ ആയിരുന്നു ആരാധനക്ക് നേതൃതം നല്‍കിയത്...അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടം പെണ്‍കുഞ്ഞുങ്ങള്‍ ആരാധനയില്‍ സംബന്ധിച്ചതും അവര്‍ക്ക് വേണ്ടി സമര്‍പ്പണ പ്രാര്‍ത്ഥന നടത്തുകയും ചെയ്തത് സന്തോഷകരമാണ്.
പെന്ശിശുക്കള്‍ ദൈവം തന്ന അനുഗ്രഹങ്ങള്‍ ആണ്. അവരെ പ്രത്യേകമായി കരുതുവാനും സ്നേഹിക്കുവാനും അര്‍ഹിക്കുന്ന സുരക്ഷ നല്‍കുവാനും സഭക്കും സമ്ഹൂതിനും ഉത്തരവധിതമുന്ദ്. ഭാരതത്തില്‍ നിലനിന്നിരുന്ന ഒരു സാമൂഹിക സംസകാര്തിന്റെ അവസ്ഥ "ന സ്ത്രീ സ്വത്ന്ത്രമാര്‍ഹാതി"' എന്നതിലില്‍ നിന്നും ഇന്ന്   അനവധി മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും നിയമ പുസ്തകത്തില്‍ എഴുതി വെച്ചിരിക്കുന്ന പാലിക്കപെടാത്ത ഒന്നായി മാറിയിരിക്കുന്നു എന്നതാണ് സത്യം. മക്കള്‍ യെഹോവ നല്‍കുന്ന അവകാശവും  ഉദര ഫലം ദൈവം തരുന്ന പ്രതിഫലവും തന്നേ.  ഇവിടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം കൂടാതെ ദൈവം ഇരു കൂട്ടരെയും അനുഗ്രഹിച്ചിരിക്കുന്നു.
പെണ്‍കുഞ്ഞുങ്ങള്‍ ശാപം ആണെന്ന് കരുതുന്ന  തലമുറയോടും, അവരെ പീഡിപ്പിക്കുന്ന നര്ധാമന്‍ മാരോടും ദൈവവചനം പറയുന്നത് അവന്റെ /അവളുടെ കഴുത്തില്‍ വലിയൊരു കല്ല്‌ കെട്ടി സമുദ്രത്തില്‍ എറിഞ്ഞു കളയുക എന്നത്രേ.
നയമന്റെ ജീവിതത്തില്‍ സൌഖ്യം നേടാന്‍ കാരണമായത് ഒരു കൊച്ചു പെണ്‍കുഞ്ഞു കാരണമായിരുന്നു. തന്നെ അടിമയാക്കി വെച്ചിരിക്കുന്ന കുടുംബത്തോട് സ്നേഹത്തോടെ പെരുമാറാന്‍ അവള്‍ക്കു കഴിഞ്ഞത് അനുകരണീയമാണ്. അത് മാത്രമല്ല ഇസ്രായേലിലെ പ്രവാചകന്‍ മുഖാന്തിരം സൌഖ്യം കിട്ടും എന്ന് വിശ്വാസം ഉള്ള പെണ്‍കുട്ടി ഇന്നത്തെ തലമുറകള്‍ക്ക് ഒരു വഴികാട്ടി തന്നെയാണ്. ദൈവ വിശ്വാസത്തില്‍ വളര്‍ത്തി കൊണ്ട് വരുവാന്‍ കഴിയണം.
വാടകയ്ക്ക് കരയാന്‍ ഇറങ്ങിത്തിരിച്ച ആളുകള്‍ യയിരോസിന്റെ വീട്ടില്‍ കരയുമ്പോള്‍ യേശു അവള്‍ ഉറങ്ങുകയാണ്‌ എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയാണ്. അവിടെ കൂലിക്ക് കരയുന്നവര്‍ക്ക് മരിച്ചു കിടക്കുന്ന മകളുടെ ജീവനല്ല വലുത്,പകരമോ വയ്കുന്നേരം കിട്ടുന്ന കൂലിയാണ് നോട്ടം. ആത്മര്തതയില്ലാത്ത കരച്ചിലുകള്‍ ഇന്ന് പലരും പെണ്‍കുട്ടികളുടെ പേരില്‍ നടത്തുന്നു. മകളെ വിറ്റ് സമ്പത്ത് ഉണ്ടാക്കി, പിടിക്കപെടുമ്പോള്‍ പീഡനം എന്നാ പേരില്‍ നാടു നീളെ കരയുന്നവര്‍ ഇവരുടെ  രൂപങ്ങളല്ലേ? യേശുവിന്റെ സമീപനം വളരെ വ്യത്യസ്തമാണ് ....ജീവന്‍ നല്കിയട്ടു അവന്‍ പറയുന്നത്...ഇവള്‍ക്ക് ഭക്ഷിപ്പാന്‍ കൊടുക്കുക എന്നത്രേ...സഭയുടെ കടമയും ഇത് തന്നെയാണ്...തള്ളപ്പെട്ടു പോയവരും,  പീടിപ്പിക്കപ്പെട്ടവരും,ജീവിതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവരുമായ എല്ലാവര്ക്കും ജീവന്‍ നിലനിര്‍ത്താനുള്ള ജീവല്‍ സന്ധരണം നടത്തുക എന്നത് സഭയുടെ കടമയാണ്...
നമുക്ക് യെത്നിക്കാം പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷക്കും ജീവിതതിനുമായി....
ആത്മര്തമായ ഇടപെടലുകള്‍ നടത്താം
എല്ലാ പെണ്‍കുട്ടികള്‍ക്കും ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു..!!!

സഭാപ്രവര്തകന്‍ ഷാജന്‍ നെടുങ്ങടപ്പള്ളി ....മിഷന്‍ വീട്ടിലേക്കു....

No comments:

Post a Comment