ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

August 19, 2016

മദ്യനയം വ്യകതമായി തുടങ്ങുന്നു...

മദ്യനയം വ്യകതമായി തുടങ്ങുന്നു...


കേരളത്തിൽ മദ്യം ഒഴുക്കാനുള്ള പുറപ്പാടാണോ? കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ കൂടി മദ്യം വിൽക്കുന്ന ഏർപ്പാട് തന്നെ അപമാനകരമായാണ് പൊതു സമൂഹം വിലയിരുത്തുന്നത്. ആരോഗ്യത്തിനു ഹാനികരമായ മദ്യം കൺസ്യൂമർ ഫെഡ് വിൽക്കുമ്പോൾ , നീതി നന്മ സ്റ്റോറുകൾ അടച്ചു പൂട്ടി താഴിട്ടു കേരളീയന്റെ അരി പച്ചക്കറി പരിപ്പ് സാധനങ്ങൾ വിലക്കൂടുതലുള്ള കുത്തക സ്ഥാപനങ്ങൾ വഴി വിൽക്കും. മദ്യമാണത്രെ കേരളീയന് അരിയേക്കാൾ ആവശ്യമെന്ന തരത്തിലുള്ള ചിന്തകൾ പൊതു സമൂഹത്തെ നശിപ്പിക്കലാണ്.കൂടാതെ ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള നീക്കവും അപലനീയമാണ്. ബീവറേജിന്‌ മുന്നിൽ ക്യു നിൽക്കുന്ന മലയാളിയെ ഓർത്തു തേങ്ങുന്ന മന്ത്രി ഉദ്യോഗസ്ഥ പുംഗവൻമാർ അരിക്കും പച്ചക്കറിക്കും മാവേലി നീതി നന്മ സ്റ്റോറുകളുടെ മുന്നിൽ ക്യു നിൽക്കുന്ന വീട്ടമ്മമാരെ - ഉടയവന്മാരെ കാണുന്നില്ലേ? മദ്യം വീട്ടിലെത്തിച്ചു കുടിപ്പിച്ചു കിടത്തിയാൽ ഈ അണ്ണൻ മാർക്ക് എന്ത് കിട്ടുമോ ആവോ?ഓൺലൈൻ വ്യാപാരം നടത്തില്ല എന്നും കേൾക്കുന്ന്....മന്ത്രി ഒന്ന് പറയും...തന്ത്രി മറ്റൊന്നും....എല്ലാം ശെരിയായി വരുന്നുണ്ട്.
കേരളത്തിലെ ജനങ്ങൾ മദ്യ നയം അംഗീകരിക്കാത്തത് കൊണ്ടാണ് എൽ ഡി എഫു അധികാരത്തിൽ വന്നത്....അത് കൊണ്ട് മദ്യ നയം മാറ്റും എന്നൊക്കെ നാഴികക്ക് നാൽപ്പതു വട്ടം പറയുമ്പോൾ മറക്കാതെ ഓർക്കണം ....അതല്ല കാരണം എന്ന്..മദ്യ നയം ഗ്രുപ്പിന്റെ കളിയോ വേല്യോ അല്ലെങ്കിൽ കൊണ്ഗ്രെസ്സ് ഗാന്ധിയെ ഒതുക്കാൻ നോക്കിയതോ ഒക്കെയാവാം ...പക്ഷെ കേരളത്തിലെ മദ്യവിരുദ്ധ പ്രവർത്തകരുടെ നീണ്ട കാലയളവിലെ പ്രവര്തനകളും പ്രാർത്ഥനകളും ഉണ്ട്. യു ഡി എഫു തോറ്റത് മദ്യ നയം കൊണ്ടല്ല എന്ന് നിസംശയം പറയാം....തോറ്റതിന്റെ കാര്യങ്ങൾ അക്കമിട്ടു നിരത്തേണ്ടി വരും .
൧. സോളാർ 
൨ ബാർ കോഴ 
൩ പാര 
൪ ഗ്രുപ് 
൫ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ ....അതിവേഗം ബഹു ദൂരം നീണ്ടു നിവർന്ന് കിടക്കുന്നതിനിടയിൽ മദ്യ നയമാണ് ഞങ്ങളെ വിജയിപ്പിച്ചെതെന്നു പറയാൻ തുടങ്ങിയാൽ മൊയ്‌തീൻ മന്ത്രിജി ....സ്പാന്നർ ഇങ്ങെടുക്ക് ഇപ്പൊ ശെരിയാക്കിത്തരാം എന്നല്ലാതെ എന്ത് പറയാനാ?
നമ്മുടെ നാട്ടിൽ ടൂറിസം ഉണ്ടാകണേൽ സായിപ്പിന് മദ്യം കുടിപ്പിച്ചു കിടത്തിയാലേ പറ്റു എന്നൊക്കെ ഉടായിപ്പു വർത്തമാനം ഒക്കെ പറയുന്നത് ആരെ ഏപ്രിൽ ഫൂളാക്കാനാ? 2020 ൽ നിങ്ങ ഏപ്രിൽ ഫൂളാകരുത് എന്ന് കരുതി പറഞ്ഞതാണ്.സ്കോച്ചിന്റെ നാട്ടിൽ നിന്നും വരുന്ന സായിപ്പിന് നമ്മുടെ നാട്ടിലെ ബാറ്ററി കലക്കി കളർ മുക്കിയെടുക്കുന്ന വാറ്റു വെള്ളം കൊടുക്കണം എന്നൊക്കെ പറഞ്ഞു വെക്കല്ലേ?നാടൻ സായിപ്പിന് കൊടുക്കാനാണന്നു പറഞ്ഞാ പോരെ മന്ത്രിജി?
അപ്പൊ ഈ മദ്യ വർജനം എന്നൊക്കെ പറയുന്നത് ഇതാണല്ലേ? കൂടുതൽ മദ്യം ...കൂടുതൽ ഔട്‍ലെറ്റുകൾ ...ഓൺലൈൻ കച്ചവടം
പൊന്നു സാറെ മദ്യ വർജനം പറഞ്ഞിട്ട് കൂടുതൽ ഔട്‍ലെറ്റുകൾ തുറക്കുന്നത് എന്തിനാണ്? ഒരു സംശയം...? നീങ്ങാ നാട് ശെരിയാക്കാനാണോ...അതോ കുട്ടിച്ചോറാക്കാനാണോ ഭാവം?
എട്ടിന്റെ സ്പാന്നെർ ഇങ്ങെടുത്തേ മൊയ്‌തീനെ എന്ന് നാട്ടാരെ കൊണ്ട് പറയിക്കല്ലേ.
JVJA

December 14, 2013

ഞങൾ തയ്യാറാണ് ചൂലെടുക്കാൻ...!!!

പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനത്തിന് പ്രതീഷയുടെ തിരിനാളമാണ് സന്ധ്യ എന്ന വീട്ടമ്മയിൽ ദർശിച്ചത് .  സത്യത്തിൽ എനിക്കില്ലാത്ത ധൈര്യം ആ സ്ത്രീയിൽ കണ്ടപ്പോൾ എനിക്കും പ്രതികരിക്കാം എന്നാരോ തോന്നൽ . വെറുതെ രാക്ഷ്ട്രീയം പറഞ്ഞു സന്ധ്യയും ചിട്ടിലപ്പള്ളിയെയും കുറ്റവും  പറഞ്ഞു ആത്മാഭിമാനം നഷ്ടപ്പെട്ട വെറും കഴുതയായി നടക്കാം കുറെ പേർക്ക് . സത്യത്തിൽ ഇതൊരു തുടക്കമാകട്ടെ എന്നാശിക്കുന്നു. എനിക്കും പലപ്പോഴും തോന്നിയട്ടുണ്ട് ..ഈ ബന്ദും ഹർത്താലും നടത്തി ജനത്തെ നടുവൊടിക്കുന്ന രക്ഷ്ട്രീയ പർട്ടികൽക്കെതിരെ പ്രതികരിചാലോ എന്ന്. അധൈര്യം ....അതനുവതിച്ചില്ല ...അതിലുപരി കൂടെ ഒരുത്തനും ഒരു സപ്പൊർട്ടിനും കാണില്ല ...അച്ചനൊന്നും   വേറെ പണിയോന്നുമില്ലെ? വണ്ടിക്കിട്ടു പണി കിട്ടിയാൽ അതങ്ങനെ തന്നെ വേണം ബന്ദ്‌ ആയിട്ട് അച്ചനല്ലാതെ  വേറെ ആരേലും വണ്ടി റോഡിലിരക്കുമോ? അനുഭവിക്കട്ടെ എന്ന സത്യമാണ് എന്നെ പലപ്പോഴും പിന്തിരിപ്പിച്ചത്. സോളരിലെ രക്ഷ്ട്രീയം അല്ല മുഖ്യം...ഇവിടെ ജനം മടുത്തു തുടങ്ങിയിരിക്കുന്നു..ഇരു പക്ഷത്തെയും അഴിമതിയും സ്വജന പക്ഷപാതവും വികസന വിരോധവും അക്രമ സമരങ്ങളും ഒക്കെ ജനം വെറുത്തു തുടങ്ങിയിരിക്കുന്നു...ഇടതു പക്ഷവും വലതു പക്ഷവും അല്ലാത്ത മറ്റൊരു ജനകീയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. സമരങ്ങൾ നാടിനു വേണ്ടിയും നാട്ടുകാര്ക്ക് വേണ്ടിയും വേണ്ടിയിരുന്നു. സമരങ്ങൾ വേണ്ട എന്നല്ല പറഞ്ഞു വരുന്നത്..വേണം ജങ്ങല്ക്ക് കൂടി ബോധ്യമാകുന്ന വിഷയങ്ങളിൽ...അല്ലാതെ മുൻപേ തീരുമാനിച്ച പ്രകാരം ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.
വെറും സമരത്തിനു വേണ്ടിയുള്ള സമരം...!!
ചിട്ടലപ്പള്ളി ചെയ്തത് നല്ല കാര്യം തന്നെ...അങ്ങോരുടെ കയ്യിൽ കാശുണ്ട് അതയാൾക്ക് തീരുമാനിക്കാം ആര്ക്ക് കൊടുക്കണമെന്ന്. ധീരതയോടെ പ്രതികരിച്ച ഒരാളെ അഭിനന്ദിക്കാൻ 5 ലക്ഷം കൊടുത്തത് കൊണ്ട് ഇനിയും ഇതുപോലുള്ള അതിക്രമങ്ങൾ കാണുമ്പോൾ ഒന്ന് പ്രതികരിച്ചലെന്താ എന്ന്
ആര്ക്കയാലും തോന്നിപ്പോകും. കൊചൗസെപ്പിനു ഇതിന്റെ പേരില് പബ്ലിസിറ്റി ഉണ്ടാക്കാനാണ് എങ്കിൽ ഒരു പരിചയവും ഇല്ലാത്ത ഒരുത്തന് കിഡ്നി കൊടുത്തതിൽ കൂടുതൽ പബ്ലിസിറ്റി ഇതിനുണ്ടോ എന്നത് സംശയമാണ്. അന്ന് ഇപ്പോൾ നടത്തുന്നത് പോലെ ചാനെലുകാർ ചർച്ചകൾ നടത്തിയിരുന്നെങ്കിൽ കുറെ പേര് കൂടി ബോധവാന്മാർ ആയേനെ...!!!
ഒന്ന് ഞാനുറപ്പിച്ചു പറയാം..ഇത് വരെ ജനം അക്രമത്തിനും അഴിമതിക്കും ഹർത്താലിനും എതിരെ പ്രതികരിക്കാതിരുന്നത് ജനത്തിന്റെ ധൈര്യക്കുറവു തന്നെ . ഒന്നുകിൽ ഇടതു അല്ലേൽ വലതു...വിഷം കുടിക്കണോ?തൂങ്ങി മരിക്കണോ? ഇതായിരുന്നു ജനത്തിന്റെ വേദന...!!!ജനത്തിന്റെ പക്ഷത്തു നിൽക്കുന്ന ഒരു രക്ഷ്ട്രീയം ഉണ്ടാകുന്നു എങ്കിൽ ഞങൾ തയ്യാറാണ് ചൂലെടുക്കാൻ...!!!ഒരു ശുദ്ധികലശത്തിന് എന്നെ തയ്യാറാണ്. സാധാരണക്കാരന്റെ പക്ഷത്തു നില്ക്കുന്ന രക്ഷ്ട്രീയം എന്ന പ്രത്യാശയുടെ നാളം തെളിയിച്ച സന്ധ്യക്ക്‌ ആശംസകൾ......

October 29, 2013

ഒരു കല്ലും അതിന്റെ ഗ്രാവിറ്റിയും

ഒരു കല്ലും അതിന്റെ ഗ്രാവിറ്റിയും വരുത്തിയ വിനയേ ...!!!
ഈയ്യിടെയായി ഇടതു പക്ഷത്തിനു
 ശനി ദിശ  തന്നെയെന്നാണ് എല്ലാരും പറയുന്നത്. എന്തായാലും തൊടുന്നത് മുഴുവൻ പോള്ളുന്നുണ്ട് എന്നതാണ് സത്യം. ഒരു മാതിരിപ്പെട്ട സമര കൊലഹലങ്ങളെല്ലാം ഇന്നോവയുടെ ചില്ല് പൊട്ടിയത് പോലെ ചിതറി തെറിച്ചു. പക്ഷെ ജനത്തിന്റെ ഉള്ളിൽ മുഖ്യന് എതിരെ സംശയത്തിന്റെ മുന നീട്ടാൻ ഈ സമരങ്ങൾക്ക് കഴിഞ്ഞട്ടുണ്ട്. ഏകദേശം 60:40 അനുപാതത്തിൽ മുന്നെരുമ്പോലാണ്, സമര നേട്ടങ്ങളെ തച്ചുടച്ചുകൊണ്ട് കല്ല്‌ മഴ പെയ്തത്. പുറത്തിറങ്ങി നടക്കാൻ വയ്യാതെ ബുദ്ധിമുട്ടിയിരുന്ന മുഖ്യന് കിട്ടിയ കുളിർ മഴ തന്നെയാണ് ഈ കല്ല്‌ മഴ.

"ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ". കണ്ണൂരിലെ കല്ല്‌ മഴയുടെ പിന്നാലെ മാധ്യമങ്ങളും സർക്കാരും അത് ഇടതു പക്ഷത്തിന്റെ തലയിൽ വെച്ച് കൊടുത്തു. സത്യത്തിൽ കോടതി വിദ്യാഭ്യാസവും പ്രായവും തിരക്കി വി എസ് നെ വെറും കൊഞ്ഞനനായി കാണാൻ നോക്കിയെങ്കിലും താൻ മരത്തിൽ കാണുന്നവൻ തന്നെയെന്നു വീണ്ടും തെളിയിച്ചു. പിണറായിയും ജയരാജനും കല്ലേറ് ഗ്രൂപ്പ് വഴക്കെന്നും കൊട്ടേഷൻ എന്ന് പറഞ്ഞു അടി പതറി നിൽക്കുമ്പോൾ സംഭവത്തെ അപലപിച്ചും മുഖ്യനെ ആശുപത്രിയിൽ ചെന്ന് കണ്ടും വി എസ് കളം തനിക്കനുകൂലമാക്കി. കല്ലേറ് പരിപാടി തങ്ങളുടെ സമര പിള്ളേർ ആവേശം കേറിയപ്പോൾ വെച്ചലക്കിയതാ...അതാരനന്നു കണ്ടു പിടിക്കാൻ കമ്മിറ്റി വെച്ച് റിപ്പോർട്ട്‌ കിട്ടിയലുടൻ നടപടി എടുക്കും എന്ന് പറയുന്നതിന് പകരം ജയ രാജാക്കന്മാരുടെ "പ്രകാശിക്കുന്ന", ശുംഭതരങ്ങൾക്ക് ചെവി കൊടുത്തതാണ് കുഴപ്പമായത്. (റിപ്പോര്ട്ട് ടി പി  വധം പോലെ പോരെ??? )

കല്ല്‌ അവിടുന്ന് വന്നാൽ അങ്ങോട്ട്‌ ഇവിടുന്നു വന്നാൽ കീഴോട്ടു അങ്ങനെ കുറെ വാദങ്ങൾ? കെ സി വക ബഡായി വേറെ...ചില്ലേ തട്ടി നെഞ്ചേ തട്ടി പിന്നേം ചില്ലേ തട്ടി കല്ല്‌ പുറത്തേക്കു പോയി...!!! ഇത്രേം പോരഞ്ഞിട്ട് കുറെ പേർക്ക് സംശയം ഇതിനി മുഖ്യൻ തന്നെ തലയിടിച്ചു പൊട്ടിച്ചതാകാം എന്ന്..!!
ദേ ചാനൽ കാര് നിരത്തിപ്പിടിച്ചു വീഡിയോ ഫൂട്ടെജ് പുറത്തു വിടാൻ തുടങ്ങി...എറിയുന്നതും പൊട്ടുന്നതും ഒക്കെയുണ്ട്...!!അപ്പോൾ ഒന്നുറപ്പാണ് കൂടി നിന്നവരിൽ നിന്ന് തന്നെയാണ് കല്ല്‌ വന്നത്. ഗ്രവിറ്റിയും ആപേക്ഷിക സിദ്ധാന്തവും എന്തൊക്കെ ആയാലും എറിഞ്ഞത് സമരക്കാർ തന്നെ...അതിൽ ആരേലും ഞ്ഞുഴഞ്ഞു കയറിയോ എന്നതൊക്കെ കണ്ടു പിടിക്കട്ടെ...!!!അങ്ങനെ ഞ്ഞുഴഞ്ഞു കേരിയെങ്കിൽ അത് കേഡർ പാർട്ടിയുടെ പരാജയം തന്നെ. വടിയും കല്ലുമായി സമരക്കാർ നില്ക്കുന്നത് കണ്ടിട്ടും അനങ്ങാതെ ചിരിച്ചോണ്ട് നില്ക്കുന്ന പോലീസുകാരെയും കാണാം...എവിടെയോ എന്തൊക്കെയോ ചീയുന്നുണ്ട്..!!!പോലീസിലെ ചിലര്ക്കെങ്കിലും അറിയാമായിരുന്നു മുഖ്യനിട്ടു എറിയാൻ തന്നെയാണ് ഇവർ നില്ക്കുന്നതെന്ന്. വാർത്ത ചാനെലുകളിൽ തെളിയുന്നത് പാര്ട്ടിക്കു വേണ്ടി സ്ഥിരം "കലാ പരിപാടികൾ" നടത്തിക്കൊടുക്കുന്നവർ ആണ് അവിടെ കല്ലുമായി നിന്നിരുന്നത് എന്നാണ്. എന്തായാലും ഇടതു പക്ഷത്തിനെ സംബന്ധിച്ചടത്തോളം ഈ മുഴുത്ത കല്ലുകൾ ആസ്ഥാനതിട്ടു കൊണ്ടത്‌ പോലെ തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ നെറ്റിക്ക് പൊടിഞ്ഞ ചോര വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വളമാകുമോ? അങ്ങനെയെങ്കിൽ മുഖ്യമന്ത്രി കസേര ഇളകില്ല. അല്ലെങ്കിൽ സുകുമാര വാചാക്ഷേപം തുടരും. അതെ ഒരു കല്ല്‌ മതി കസേര ഉറയ്ക്കാനും ഇളക്കാനും ..ആ കല്ലിന്റെ ഒരു ഗ്രാവിറ്റിയെ...ഇനി അതെടുത്തു വെച്ച് വേണം പ്രാർത്ഥിക്കാൻ ..!!!

October 7, 2013

സഭ ശരിയാണ്.


സഭയുടെ പ്രമാണങ്ങൾ ലംഘിക്കുന്നത്  സഭയിലെ വിവാഹം, ശവമടക്കം, കമ്മിറ്റികളിൽ സ്ഥാനം  വഹിക്കുക്ക മുതലായ സഭ പദവികളിൽ നിന്നും മുടക്കും എന്നാണ് ഭരണഘടന പറയുന്നത്. അങ്ങനെയെങ്കിൽ സഭയുടെ വിശ്വാസത്തിനെതിരെ പറയുകയും എഴുതുകയും ചെയ്തിട്ട് മുടക്ക് എപ്പിസ്കോപ നൽകിയെങ്കിൽ പിന്നെയെങ്ങനെ സഭ സെമിത്തേരിയിൽ അടക്കും?ഓരോ സഭയ്ക്കും അതിന്റെതായ ഭരണഘടന ഉണ്ടല്ലോ?അതനുസരിച്ച് നില്ക്കുക്ക എന്നത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തം ആണ്. അതനുസരിക്കാൻ വയ്യ എന്നത് നിഷേധത്മകവും സഭക്കെതിരും ആണ്. അങ്ങനെ മുടക്ക് കിട്ടിയെങ്കിൽ തെറ്റ്  തിരുത്തി അതിനു ആ സഭയിലെ ചര്ച്ച് കമ്മിറ്റി മുന്പാകെ അപേക്ഷ നല്കി ബിഷപ്പ് വഴി അത് അഴിക്കെണ്ടാതുമാണ്. അതല്ലാതെ ജീവിച്ചിരുന്നപ്പോൾ സഭയെ എതിർത്തിട്ടു മരിക്കുമ്പോൾ പള്ളി പറമ്പ് വേണമെന്ന് പറയുന്നതില എന്ത് ന്യായമാനുള്ളത്? സത്യത്തിൽ ഇത് വലിയ വാർത്ത ആകാനുള്ള സ്കോപ് ഉള്ളതല്ല എന്നതാണ് സത്യം. പള്ളിയിലെ ഏതേലും അത്താഴപട്ടിനിക്കാരൻ ആയിരുന്നേൽ ഈ കോലാഹലം വല്ലതും ഉണ്ടാവുമായിരുന്നോ? അധികാരവും പണവും ഉള്ളവർ സഭക്കെതിരെ പറഞ്ഞാലും വിശ്വാസപ്രമാനങ്ങൾ ലങ്ഘിച്ചാലും കുഴപ്പമില്ല, ആവിശ്യം വരുമ്പോൾ സഭ നോക്കിക്കൊള്ളും എന്നാണെങ്കിൽ ജീവിതകാലം മുഴുവൻ സഭയെ സ്നേഹിച്ചു സഭയുടെ വിശ്വാസത്തെ മുറുകെപിടിക്കുന്ന സാധാരണ വിശ്വാസിയുടെ വിശ്വാസത്തെ തകരക്കണോ? സി എസ് ഐ സഭ മടങ്ങി വരാൻ ആഗ്രഹിക്കുന്നവരെ തിരികെ സ്വീകരിക്കുന്ന സഭ തന്നെയാണ്. സഭക്ക് ശിശു സ്നാനവും മുതിർന്ന സ്നാനവും ഉണ്ടലോ
സ്നാനമാണ്  ഒരുവനെ സ്വർഗത്തിൽ എത്തികുന്നത്‌ എന്ന ഹെറസി യിൽ വീണ ആളിനെ പറഞ്ഞു  മനസിലാക്കി തിരുത്തേണ്ടത് സഭയുടെ കടമ ആയിരുന്നു. നാമെല്ലാരും സഭ വിശ്വാസികളാണ്.നമ്മുടെ  സഭയ്ക്ക്  സിസ്റ്റം ഉണ്ട്.ഒരു ഭരണഘടന ഉണ്ട്. അതിനെതിരെ പുസ്തകമെഴുതി വിശ്വാസ സമൂഹത്തെ വഴി തെറ്റിച്ചു  നിന്നും മുടക്ക് കിട്ടിയ ആളെ  പറമ്പിൽ അടക്കണം എന്നതിന് എന്ത് ന്യായം ആണുള്ളത്? അങ്ങനെ അടക്കിയാൽ നാളെ അതും വാർത്തയാകും അല്ലേൽ വാര്ത്ത ആക്കും...!!!അങ്ങനെ മുടക്ക് നേടി സ്നാന മതത്തിൽ പോയവർ  എല്ലാം കൂടെ നാളെ  വന്നു ഞങ്ങളെ കൂടി അടക്കണം ,  വിവാഹം നടത്തിതരണം  പറഞ്ഞാൽ ചെയ്തു കൊടുക്കണോ? സഭയുടെ നിയമ സംഹിത ഉണ്ടാക്കിയത്  പറയുന്ന ജനങ്ങളുടെ പ്രധിനിധികൾ ഉൾപ്പെടുന്ന സമൂഹമാണ്. അവരാണ് നിയമത്തിൽ എഴുതിയത് അങ്ങനെ ആവാം , അങ്ങനെ പാടില്ല ..എന്നൊക്കെ.അതൊക്കെ ഒരു ശരിയായ  അവിശ്യമാണ്‌ . അല്ലാതെ പ്രമുഖര്ക്ക് വേണ്ടി വളചോടിക്കണമായിരുന്നോ സഭാ നിയമം? എന്തിനും ഏതിനും സഭയെ വിമർശിക്കാതെ  തിരിച്ചറിഞ്ഞു പ്രതികരിക്കുക.
ഏതു പ്രസ്ഥാനമായിരുന്നാലും അതിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നില്ല എങ്കിൽ അതിന്റെ സമുന്നത സ്ഥാനത്തെ നേതാവിന് അധികാരമുണ്ട് ആളെ പുറത്താക്കാൻ. മുതിര്ന്ന സ്ഥാനം എടുക്കാത്ത ആളിന് സ്നാന മതത്തിൽ സ്ഥാനമുണ്ടാവില്ല.കുമ്പസാരം നടത്താത ആളിന് കാതോലിക്ക സഭയിൽ കുര്ബാന നിഷേധിക്കും. എന്നാൽ സി എസ് ഐ  സഭയിൽ വിശ്വാസത്തെ ത്യജിച്ചാലും , പള്ളീ  വന്നില്ലേലും, സഭക്കെതിരെ പറഞ്ഞാലും മരിച്ചു കഴിയുമ്പോൾ സഭയുടെ സെമിത്തേരി തന്നെ  വേണം എന്ന് നിര്ബന്ധം പിടിക്കുന്നത്‌ എന്തിനാ?എന്റെ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം എനിക്കുണ്ട്. എനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ വീട്ടില് ആരെങ്കിലും ചെയ്താൽ അത് വിലക്കാനും എതിര്ക്കാനും എനിക്കവകാശമുള്ളത്  പോലെ മറ്റാർക്കുമില്ല.എന്റെ വീടിന്റെ നിയമങ്ങളും അന്തസ്സും പാലിക്കാൻ കുടുംബങ്ങള്ക്ക് കഴിയണം.അതുണ്ടാകുന്നില്ല എങ്കിൽ നടപടി എടുക്കാൻ എനിക്കവകാശമുണ്ട്. അത് പോലെ സി എസ് ഐ സഭയുടെ ഒരു മഹായിടവകയുടെ അധികാരി അതിന്റെ ബിഷപ്പ് തന്നെയാണ്. സഭയുടെ ഭരണഘടന പ്രകാരം അദ്ദേഹം പ്രവര്തിക്കെണ്ടാതുമാണ്.  ഒന്നുറപ്പാണ്....മുടക്കുന്ന സമയത്ത് ഇതൊക്കെ വ്യകതമായി ബോധ്യമുള്ളവർ ആണ്. ...!!!

സഭ ശരിയാണ്.
ഇവിടെ തെറ്റ് പറ്റിയത് സഭയുടെ പ്രമാണം മനസിലാക്കാതെ തെറ്റായി റിപ്പോർട്ട്‌ ചെയ്തവരും , എന്തിനും ഏതിനും സഭയെ എതിർക്കാൻ വെമ്പൽ കൊള്ളുന്നവർക്കുമാണ് എന്നതാണ് സത്യം

ഇവിടെ ഞാൻ പറഞ്ഞത് സഭയുടെ ഭരണഘടനയുടെ കാര്യമാണ്. ജീവിച്ചിരുന്നപ്പോൾ സഭക്കെതിരെ പറഞ്ഞു ഹെറസി പറഞ്ഞു പരത്തി  മുടക്ക് നേടിയ ആളുകൾ മരിക്കുമ്പോൾ സി എസ് ഐ സഭയുടെ വിശ്വാസ പ്രമാണം ചൊല്ലി സഭയുടെ പറമ്പിൽ അടക്കണം എന്ന് വാശി പിടിക്കരുത്. അതോടൊപ്പം മറ്റൊന്ന് ചൂണ്ടിക്കാണിക്കുന്നത് മറ്റു സ്നാനം എടുത്തയാൾക്ക് വിശ്വാസപരമായി സഭയുടെ ശുശ്രൂഷ അർഹതയില്ല . വേദപുസ്തകത്തിൽ എഫെസിയർ 4:5 സ്നാനം ഒന്ന് എന്ന വാക്യം ഉൾപ്പെടുന്ന നിഖ്യ വിശ്വാസപ്രമാണം ചൊല്ലിയാണ് അടക്കുന്നത്.എങ്ങനെ രണ്ടും ചേരും?
ഒരിക്കൽ കൂടി ഉറപ്പിച്ചു പറയാം സ്നാനം അല്ല പ്രധാനം. നീയെത് സ്നാനം എടുത്താലും കൊള്ളം (ഒരു സ്നാനം മതി...തേരാ പരാ സ്നാനം എടുക്കണ്ട. അങ്ങനെ ചെയ്‌താൽ അത് വേദ വിപരീതം ആണ്.ഇന്ന് പല സി എസ് ഐ ക്കാരുടെയും കുഴപ്പമ ഇതു ഏതേലും ഏതേലും ആമാശയപരമായ ആശയത്തിന് വേണ്ടി സഭയെ തള്ളിപറഞ്ഞ്‌ പുതു സഭ സ്ഥാപിച്ചവരുടെ സ്നാന വാദത്തിൽ വീണു വീണ്ടും സ്നാനം എൽക്കും,പ്രത്യേകിച്ച് കേരളത്തിന് വെളിയിൽ പോകുന്നവരിൽ ആണ് ഈ രോഗം കൂടുതലും ഉള്ളത്.നാട്ടില വരുമ്പോൾ സി എസ് ഐ സഭ വേണം താനും. എന്തിനാന്നെ രണ്ടു വള്ളത്തിൽ കാൽ ചവിട്ടുന്നത്?)നന്നായി ജീവിക്കാൻ നോക്ക്,ക്രിസ്തുവിനോട് കൂടെ ...
അത് കൊണ്ട് വിട വിവാദങ്ങളെ വിട..
മരിച്ചാൽ ക്രിസ്തുവിൽ ,ജീവിക്കുന്നുവെങ്കിൽ അതും ക്രിസ്തുവിൽ ....അപ്പോൾ തീര്ച്ചയായും കാഹളനാദം കേള്ക്കും അതെനിക്കുരപ്പുണ്ട് , എനിക്കുറപ്പുണ്ടെങ്കിൽ അത് തിരുത്താൻ ആർക്കും കഴിയില്ല അത്രയ്ക്ക് സ്ട്രോങ്ങാ .
വാല്ക്കഷണം: ശിശു സ്നാനം ഏറ്റാലും  മുതിർന്നതു ഏറ്റാലും  ജീവിച്ചിരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്ക പ്രതിഫലം പ്രാപിക്കും. അത് നീയെറ്റ സ്നാനം നോക്കിയല്ല.
മാറത്തു പൊൻ കച്ച കെട്ടി കർത്താവ്‌ വരുമ്പോളും ഇതൊക്കെത്തന്നെ പറയണം? കർത്താവ്‌ പറഞ്ഞ നഷ്ടപ്പെട്ടു പോയ മകന്റെ കഥയിലും അവൻ മടങ്ങി വന്നപ്പോൾ അവന്റെ കൈക്ക് ഒരു മോതിരം ഇടാനാ പറഞ്ഞത്...!!!916 ഹാൾമാർക്ക് ഉള്ളപ്പോൾ എന്തിനാപ്പ അതൊക്കെ ഊരി  വെച്ച് സഭയെ കുറ്റം പറയുന്നത്?

August 13, 2013

ടോമിനും വേണ്ടേ അർജുന അവാർഡ്‌

ദേശീയ വോളി ടീമിനെ പലതവണ നയിച്ച ടോം ജോസെഫിനെ ഇത്തവണയും തഴഞ്ഞത് വേദനാജനകം തന്നെ. നിരവധി തവണ രാജ്യത്തെ നയിച്ച ഒരു താരത്തെ തഴഞ്ഞതിന്റെ കാരണം അദ്ധേഹത്തിന്റെ ഇനം വോളിബാൾ ആയതും , പണക്കൊഴുപ്പില്ലാത്ത നാടൻ കളി ആയതു കൊണ്ട്മായിരിക്കും . ഒൻബതാം തവണയാണ് ടോമിനെ തഴയുന്നത്. വിരട്ട് കോഹ്ലിയെ പോലെയുള്ള കളിക്കാരന് അര്ജുന അവാർഡ്‌ നല്കുന്നതിലൂടെ അവാർഡിന്റെ മഹിമയും നഷ്ടപ്പെടുന്നു .കോഹ്ലിയുടെ ക്രിക്കറ്റ്‌ കളി ഇഷ്ടമാണെങ്കിലും കളിക്കളത്തിലെ മാന്യതയില്ലാത്ത പെരുമാറ്റം    ഒരിക്കലും അംഗീകരിക്കാൻ സാധാരണ ആരാധകർക്ക് സാധ്യമല്ല.ജയിക്കാൻ  വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു താരം,   കശ്മീർ താരത്തെ ഒരു  തവണയെങ്കിലും കളത്തിലിറക്കിയിരുന്നെങ്കിൽ നേടിയെടുക്കാമായിരുന്നു കാശ്മീരി ജനതയുടെ ആത്മവിശ്വാസത്തെ തല്ലിക്കൊഴിച്ച മഹാത്മാവായത് കൊണ്ടാണോ കോലിക്ക് അവാർഡ്‌ കൊടുത്തത് ? ക്രിക്കറ്റിനെക്കാൾ ജനപ്രീതിയും സാമ്പത്തിക നേട്ടവുമില്ലാത്ത കളിയായതുകൊണ്ടാണോ ടോമിനെ തഴയണം എന്ന് ശാസ്ത്രിയെ പോലുള്ള ക്രിക്കറ്റ്‌ താരത്തെ  പറയിച്ചത്?? ഇത്തവണയെങ്കിലും ടോമിന് അർജുന  അവാർഡ്‌ നല്കാൻ തയ്യാറാവണം


തോറ്റു തൊപ്പി ഇട്ട കഴുതകൾ

അങ്ങനെ വീണ്ടും അത് തന്നെ സംഭവിച്ചു. പവനായി ശവമായി എന്ന് പറഞ്ഞ പോലെ ആ സമരവും ഒത്തു തീർപ്പായി . ഇവിടെ ആരാണ് വിജയിച്ചത്?ഇടതു പക്ഷമാണോ വലതു പക്ഷമാണോ ?ആരാണ് പരാജയപ്പെട്ടത്?അളന്നു തൂക്കി മറുപടി പറഞ്ഞു ഓരോരുത്തർക്കും തങ്ങളാണ് വിജയിച്ചത് എന്നഭിമാനിക്കുന്നുണ്ടാരിക്കും. ഇടതുപക്ഷം സമരം തുടങ്ങിയപ്പോൾ മുതൽ അവിശ്യപ്പെട്ടിരുന്നതാണ് ജുഡിഷ്യൽ അന്വേഷണം . ഉപരോധ സമരം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടി രാജി വെച്ചേ മതിയാകൂ എന്ന മട്ടിലായി കാര്യങ്ങൾ. പോർ തുടങ്ങിയപ്പോൾ നേതാക്കന്മാർ ആദ്യം മുതൽ പറഞ്ഞത് രാജി വെച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാതെ പുറകോട്ടില്ല എന്ന് തന്നെ ആയിരുന്നു. ഇവിടെ അവസാനം ജുഡിഷ്യൽ അനേഷണം പ്രഖ്യാപിച്ചതോടെ ഉപരോധം അവസാനിപ്പിച്ചപ്പോൾ തങ്ങൾ നേടി എന്ന്  വേണമെങ്കില ഇടതിന് അവകാശപ്പെടാം. ഇത്രയും വലിയ അനുയായി സമൂഹത്തെ അണി നിരത്തിയട്ടും അവകാശം നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പിരിച്ചെടുത്ത പണവും ഇനി എന്തായി തീരും?പാതി വഴിയിൽ ഈ സമരവും ഒതുങ്ങി എന്നതാണ് സത്യം. ഇത്രയും മാധ്യമ  സ്വാധീനം നേടിയെടുത്ത മറ്റൊരു സമരം ഈ അടുത്ത കാലത്തെങ്ങും ഇടതു പക്ഷം നടത്തിയതായി ഓർമയില്ല . അപ്പോൾ അത് വിജയിപ്പിക്കാതെ അവസാനിപ്പിക്കേണ്ടി വന്നത് പരാജയമല്ലേ? പക്ഷെ ഒത്തു പിടിച്ചാൽ ചിലതൊക്കെ നേടാം എന്നത് ഈ സമരം ഓർമിപ്പിക്കുന്നു . ഒരു തരത്തിൽ ഇപ്പോൾ ജുഡിഷ്യൽ അനേഷണം പ്രഖ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ പിണറായിക്കും കൂട്ടർക്കും അഭിമാനിക്കാം .
വലതു പക്ഷത്തെ അവകാശ വാദം ഇടതു പക്ഷ സമരം പരാജയമാനന്നും ജുഡിഷ്യൽ അന്വഷണം ഉമ്മൻ ചാണ്ടി നിയമസഭയിൽ നേരത്തെ പ്രഖ്യാപിച്ചത് ആണന്നും അത് കൊണ്ട് ഇത് സമരത്തിന്റെ നേട്ടമല്ല എന്നുമാണ്. ഒരു തരത്തിൽ  ശരിയുമാണതു. പോലീസ് അന്വേഷണം കഴിഞ്ഞാൽ ഉടൻ തന്നെ ജുഡിഷ്യൽ അന്വേഷണം എന്ന് സി എം നിയമസഭയിൽ പറഞ്ഞതുമാണ്. സി എം നു ഇത് നേരത്തെ പ്രഖ്യാപിച്ചു തടിയും മാനവും പോകാതെ നോക്കാമായിരുന്നു.
എത്രയോ പോലീസുകാർ വെയിലും മഴയും കൊണ്ട് സ്വന്തം തടി കേടായാലും കുഴമില്ല,നേതാക്കന്മാർക്ക് കുഴപ്പമുണ്ടാക്കാതെ കാവൽ  നിന്നതാണ്. സെക്രട്ടരിയെറ്റിനു രണ്ട്  ദിവസത്തെ അവധി കൊടുത്തു ജോലി ഭാരം കുറച്ചതും (അതോ കൂട്ടിയതോ?) ഒഴിവാക്കാമായിരുന്നു?? 
ഇവിടെ വിജയിച്ചതു രാഷ്ട്രീയക്കാരും   മാധ്യമങ്ങളുമാണ് . സ്കൂപ്പിനു വേണ്ടി കുറെ ദിവസങ്ങൾ അലയേണ്ടി വന്നില്ല എല്ലാം മേശപ്പുറത്തു തനിയെ വന്നു വീണു. സത്യമെതന്നൊ ശരിയെതന്നോ നോക്കാതെ വാർത്തകൾ പടച്ചു വിടുന്നതിൽ കാട്ടിയ  അത്യുത്സാഹം  ശരി തിരിച്ചറിയുമ്പോൾ കാണിച്ചിരുന്നില്ല എന്നതാണ് സത്യം.
തോറ്റു  തൊപ്പി ഇട്ടതു നമ്മളാണ് സാധാരണ ജനങ്ങൾ...!!!പൊതു ജനം എന്ന കഴുതകളുടെ തലയില ഓരോ ദിവസവും അങ്ങനെ എല്ലാരും ചേർന്ന് തൊപ്പികൾ അണിയിക്കുകയല്ലേ?സത്യത്തിൽ ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റപ്പോൾ കിട്ടുന്ന തൊപ്പി വെക്കാൻ തലയിൽ ഇടമില്ല...!!! അല്ലേലും കഴുതകൾക്കെന്തിനു തൊപ്പി??