ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

January 9, 2013

സമരതീയില്‍ കേരളം ഉരുകുന്നു....

ആരൊക്കെ എപ്പോളൊക്കെ എന്തിനോക്കെ സമരം ചെയ്യും എന്നൊന്നും പറയാന്‍ പറ്റില്ല. പണ്ടൊക്കെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞിരുന്നത് മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടാന്നയിരുന്നു...എന്നാല്‍ ഇന്ന് സമരം ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യത ഉണ്ട് എന്നായിരിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ വക സമരം കൊണ്ട് പിടിച്ചു നടക്കുവാ..!!!എനിക്ക് തോന്നുന്നത് ഈ സമരത്തിന്‌ വല്ല അര്‍ത്ഥവും ഉണ്ടായിട്ടു നടത്തുന്നതല്ല. എന്തോ ഒക്കെ രാക്ഷ്ട്രീയ പ്രേരിതം ആണന്നാണ്. നന്നായിട്ട് ശമ്പളം കൂട്ടിക്കിട്ടി...എല്ലാ അലവന്‍സും അനുവദിച്ചു കിട്ടുകയും ചെയ്തു....പിന്നെന്തുവാ...കൂട്ടുകുടുംബ സഹിതം ടൂര്‍ പോകാന്‍ എല്‍ ടി സി യും കിട്ടി.പെന്‍ഷന്‍ പ്രശനം എന്നത് ഇപ്പോള്‍ ഒരു വലിയ പ്രശനം ആണെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപെടനം...!! ഈ പറയുന്ന സ്വകാര്യവല്‍ക്കരണം ഇതില്‍ ഉണ്ടെങ്കില്‍ ജനങ്ങളില്‍ കേറികൂടിയിരിക്കുന്ന പേടി സ്വപ്നത്തെ നീക്കാനുള്ള ക്രമപ്പെടുത്തല്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകണം. ജനങ്ങളെ ബുദ്ധിമുട്ടിച്ചു അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും അവഗണിച്ചു സ്വന്തം കാര്യം മാത്രം നോക്കി പത്തു പുത്തന് വേണ്ടിയുള്ള ഈ സമരം പിന്‍വലിച്ചു ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഉറക്കം തൂങ്ങാതെ ചെയ്തു കൊടുക്കണം. ഈ ഡയസ്നോണ്‍ എന്ന കുപ്പിയിലെ ഭൂതം കാട്ടിയ്യാല്‍ ഒന്നും ഈ സര്‍ക്കാര്‍ ജീവനക്കാര്‍ പേടിക്കില്ല.കാരണം നാളെ സ്വന്തം കഷികള്‍ അധികാരത്തില്‍ വരുമ്പോള്‍ അതെല്ലാം മാറും എന്നവര്‍ക്കറിയാം. ഇവിടെ മണ്ടന്മാരകുന്നത് പൊതു ജനം എന്ന കഴുതകള്‍....!!!.
സ്വകാര്യ ബസുകാര്‍ പണി മുടക്കി ഒരു ദിവസം കളഞ്ഞപ്പോള്‍ 10 സര്‍വീസ് കൂടുതല്‍ നടത്തി പത്തു രൂപ കൂടുതല്‍ ഉണ്ടാക്കാന്‍ കെ എസ് ആര്‍ ടി സി ക്ക് കഴിയുമായിരുന്നിട്ടും സമരതോടു ഐക്യത പ്രകടിപ്പിച്ചു. കൂടാതെ കഞ്ഞിക്കു വക തരുന്ന കോര്‍പ്പരേഷന്‍ വക ബസിന്റെ കാറ്റു അഴിച്ചു വിട്ടു. കൂടാതെ ഇരിക്കുന്ന സീറ്റും കുത്തിക്കീറി....എങ്ങനുണ്ട് ??ഇങ്ങനത്തെ പത്തു ജീവനക്കാര്‍ ഉള്ള കമ്പനി യണേല്‍ എപ്പോള്‍ പൂട്ടി എന്ന് ചോദിച്ചാല്‍ മതി.
അടുത്ത  ഹര്‍ത്താലിനും  പണി മുടക്കിനും വിത്തുകള്‍ പാകി സര്‍ദാര്‍ ജി അടുത്ത വെടി പൊട്ടിച്ചു കഴിഞ്ഞു. ഇന്ധന വില ഉടനെ കൂട്ടും, സബ്സിഡി ഉള്ള ഗ്യാസ് സിലിണ്ടാരിനും വില കൂടും...എപ്പടി ?? അപ്പോള്‍ സമരങ്ങള്‍ ഉടനെ എന്നും തീരില്ല എന്ന് ചുരുക്കം.
എന്തെ നമ്മുടെ നാട് ഇങ്ങനെ ആയതു? ഒരിക്കലും നന്നാവില്ല എന്നാണ് അല്ലെ?രക്ഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ എല്ലാത്തിനെയും എതിര്‍ക്കയും അക്രമം കൊണ്ട് നേരിടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിചില്ലങ്കില്‍ നമ്മുടെ നാടും നശിക്കും സംശയമില്ല

വാല്‍ക്കഷണം 
ദെ വന്നു...അടുത്ത പണി
ട്രെയിന്‍ യാത്ര ചാര്‍ജു കൂടി കൂട്ടി ...!!!!
അപ്പോള്‍ സര്‍ദാര്‍ജി യുടെ പക്കല്‍ അങ്ങനെ അങ്ങനെ നിരവധി ആയുധങ്ങള്‍ ഉണ്ട് കൂടുതല്‍ കളിക്കല്ലേ....!!!പണി പാലും വെള്ളത്തില്‍ തരും
അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ നല്ലത്...!!!
ലോകോത്തര നിലവാരത്തിലേക്ക് ഉയര്തിക്കളയും നമ്മളെ

2 comments:

  1. സമരം സമരം സര്‍വത്ര ..!!! ദൈവത്തിന്റെ സ്വന്തം നാട് ഇപ്പള്‍ സമരങ്ങളുടെ സ്വന്തം നാടായിരിക്കുന്നു എന്ന് വേണം പറയാന്‍ ,,

    (അക്ഷരത്തെറ്റുകള്‍ തിരുത്തുക,വായനക്കായി വീണ്ടും വരും ,ആശംസകള്‍ )

    ReplyDelete
  2. സമരകേരളം

    Please disable word verification

    ReplyDelete