February 9, 2012

യേശു ഒരു വിമോചകന്‍

വിപ്ലവകാരിയായ യേശുവന് എല്ലാരുടെം വിഷയം...യേശു ഒരു വിമോചകന്‍ ആയിരുന്നു.  തടവില്‍ കിടന്നവരെ മോചിപ്പിക്കാനും , അന്ധന്മാര്‍ക്ക് കാഴ്ച നല്‍കാനും അടിമത്തത്തില്‍ നിന്നും മോചനം എകാനും വന്നതിനെ  വിപ്ലവം എന്ന് വേണമെങ്കില്‍ പറയാം..!!യേശു ദേവാലയത്തില്‍ പ്രവേശിച്ചു ചാട്ടവാര്‍ എടുത്തെങ്കില്‍ അതൊരു കീഴ്വഴക്കമായി കണ്ടു പള്ളിക്കുള്ളില്‍ കേറി വരുന്നവനും പോകുന്നവനും ചാട്ടവാര്‍ എടുക്കണം എന്ന് പറഞ്ഞാല്‍ ശരിയാകുമോ?പള്ളിയെയും പട്ടക്കാരനേയും വിമര്‍ശിക്കുന്നതാണ് വിപ്ലവം എന്ന് ചിന്തിച്ചാല്‍?അതാണ് ശരി എന്ന് കരുതി ഇറങ്ങി പുറപ്പെടുന്നതിനു മുന്പ് ഒരാവര്‍ത്തി ബൈബിള്‍ വായിക്കുന്നത് നല്ലതാണു.
യേശുവിന്റെ വിമോചന പ്രക്രിയ പോലെയാണ് ഞാങ്ങെ നടത്തുന്നത് എന്ന് പറയുന്നതും ക്രിസ്തു വിപ്ലവകാരി തന്നെ എന്ന് പറയുന്നതിനും മുന്‍പേ ഒരുവട്ടം ചിന്തിക്കുന്നത് നല്ലതാ...
യേശുവിന്റെ പ്രവര്‍ത്തനം അന്ന് നിലവില്‍ ഉണ്ടായിരുന്ന അധികാര വര്‍ഗത്തോടുള്ള എതിര്‍പ്പയിരുന്നില്ല എന്നും അണികളുടെ രക്തം ചൊരിഞ്ഞു എല്ലാം വെട്ടിപ്പിടിക്കം എന്നുള്ള വിപ്ലവം ആയിരുന്നില്ല
തടവില്‍ കിടന്നവരെ മോചിപ്പിക്കാന്‍  ജയിലില്‍ അതിക്രമിച്ചു കയറി പോലീസുകാരെ നോക്കുകുത്തികളാക്കി ആരേം മോചിപ്പിച്ചില്ല..
വിപ്ലവം നടത്താന്‍ ഒരു സേനയും ഉണ്ടാക്കിയില്ല
ദൈവരാജ്യം എന്നില്‍ തന്നെയുണ്ടാന്നും അത് അന്യന്റെ പറമ്പില്‍ അല്ല വിളയുന്നതെന്നും തന്റെ വിപ്ലവത്തിലൂടെ പഠിപ്പിച്ചു
ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു അല്ല്ലാതെ എതിരാളികള്‍ക്കെതിരെ സമരവും വഴി നടത്താതെയും വാളിനു ഇരയക്കുകയോ ചെയ്തില്ല...!!!
ജീവന്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ വ്യ്കതികളുടെ ജീവന്‍ തിരികെ നല്കിയതല്ലാതെ ഒരു കുടുംബതിന്റെം ജീവിതം നശിപ്പിച്ചില്ല 
വിപ്ലവത്തിലൂടെ ജീവന്‍ നഷ്ടപെടും എന്നവസ്ഥയില്‍ അണികളെ മുന്നില്‍ നിര്‍ത്തി അടികൊള്ളാന്‍ വിട്ടിട്ടു പുറകില്‍ മാറി നിന്ന് പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷികളെ ഉണ്ടാക്കിയില്ല...പകരമോ അണികള്‍ക്ക് വേണ്ടി സ്വയം രക്ത സാക്ഷിയായി മാറി...!!!ക്രിസ്തുമതം ക്രിസ്തുവിന്റെ രക്തസക്ഷിതത്തില്‍ നിന്നുയിര്‍ത്ത്‌ വന്നതെങ്കില്‍ അതൊരു വിപ്ലവം തന്നെയാണ്...അല്ലാതെ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനു വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണോ വിപ്ലവം?
യേശുക്രിസ്തു വിപ്ലവകാരി തന്നെ...വിപ്ലവത്തിന് നല്‍കിയ മാറ്റുക ഇത് തന്നെ...ഒരു സാമുഹിക പരിഷ്കര്തവും തന്നെ...അതിലുപരി അവന്‍ ദൈവമായിരുന്നു എന്നതാണ് ക്രിസ്തവികതെയെ നയിക്കുന്നത്...അതാണ് യഥാര്‍ത്ഥ വിപ്ലവവും...!!!
ഇനി പറയാം ഞങ്ങളും നിങ്ങളും ഒന്നാണ്...വിപ്ലവങ്ങള്‍ ഒന്നായിരുന്നു എന്ന്...
വിശക്കുന്നവനു ആഹാരം നല്‍കി.മരിച്ചവന് ജീവിതം തിരികെ നല്‍കി
യേശു ദൈവം തന്നെ ആയതു കൊണ്ട് മാത്രം ഇതെല്ലം സാധിച്ചു എന്നത് സമ്മതിക്കുമ്പോള്‍ വിപ്ലവം നടക്കും
ജനഹൃദയങ്ങളില്‍.... വിമോചനം ഉണ്ടാകട്ടെ
ജനഹൃദയങ്ങളില്‍ വിമോചകന്‍ ജനിക്കട്ടെ


No comments:

Post a Comment