ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

August 7, 2013

സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല സരിതയിലെ നന്മ?

സരിതയും സോളാറും ഭരണസ്തംഭനവും സമരവും ഉമ്മൻ ചാണ്ടിയുടെ രാജിയും ചെന്നിത്തലയുടെ ആഭ്യന്തരവും അല്ലാതെ
പത്ര- ചാനൽ മാധ്യമങ്ങളിൽ വേറെ ഒന്നുമില്ല. സത്യത്തിൽ വളരെ സഹതാപം തോന്നുന്നു ഭരിക്കുന്നവരോടും എതിർക്കുന്നവരോടും.
(പ്രതിപക്ഷം എന്നാണ് പറയേണ്ടത് എങ്കിലും , ആ സ്ഥാനത്ത് വന്നാൽ പിന്നെ ഏത് പാർട്ടിക്കാർ ആണേലും ഭരിക്കുന്നവരെ എതിർക്കണമെന്നും അവരെന്തു ചെയ്താലും ആ നയം ശരിയല്ല  പറയുകയും അടുത്ത തവണ ഭരണം കിട്ടുമ്പോൾ അതാദ്യം നടപ്പിൽ വരുത്തുകയും ചെയ്യുന്നവരും എപ്പോഴും മുഖ്യമന്ത്രി രാജി വെക്കണം എന്ന മുദ്രാവാക്യം അണികളുടെ ചെവിയിൽ ഓതി സമരിക്കുന്നവരും ആണല്ലോ അതുകൊണ്ടാണ് എതിർക്കുന്നവർ എന്ന് വിളിച്ചത് ) ഇവിടെ ആർക്കാണ് സത്യത്തിൽ സരിതയും ബിജുവും ശാലുവും കൂടി പണം തട്ടിച്ചതിൽ ഖേദം? എനിക്കൊരിക്കലുമില്ല ...!!!കാരണമുണ്ട് അങ്ങനെ പറയാൻ .  എന്ന് കരുതി കുറ്റവാളികൾ രക്ഷപെടണം എന്നും വലതു പക്ഷ രാഷ്ട്രീയ ചായ്‌വ് ആണന്നും കരുതേണ്ട. ഇവിടെ സരിത കുറച്ചു ലക്ഷങ്ങൾ പറ്റിച്ചു. എന്നാൽ പറ്റിച്ചത് ഈ നാട്ടിലെ പൂത്ത കാശുള്ള , കറുത്ത പണമുള്ള കുറെ മുതലാളിത്ത വർഗത്തെ . സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല സരിതയിലെ നന്മ?സത്യത്തിൽ സരിത കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകളല്ലേ  എന്നതാണ് എന്റെ സംശയം?സത്യത്തിൽ സരിതയ്ക്ക്  കീ ജയ് വിളിക്കണ്ടേ?
 ലക്ഷങ്ങൾ ചക്ക ചുള പോലെ വലിച്ചെറിയാൻ കെല്പ്പുള്ള, (ഉളുപ്പില്ലാത്ത )കുറെ ധനികന്മാരെ അല്ലെ സരിതയും കൂട്ടുകാരും ചേർന്ന് പറ്റിച്ചത്?ലക്ഷങ്ങൾ ഇത് പോലെ വലിച്ചെറി യണം  എങ്കിൽ, ചക്ക വെട്ടിപ്പോളിക്കുന്നത് പോലെ വെട്ടി പോളിചെടുക്കാൻ സേഫ് നുള്ളിൽ അട്ടിഅടുക്കിയ പണമായിരിക്കണം എന്നതില സംശയം വേണ്ട . ഈ നാട്ടിലെ ഏതെങ്കിലും തൊഴിലാളി വർഗ്ഗത്തിന്റെ , അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ ,(സാധാരണക്കാരായ) പണം നഷ്ടപ്പെട്ടു എന്ന ഒരു പരാതി പോലും കിട്ടിയട്ടില്ല എന്നാണ്.അതിന്റെ അർഥം പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നല്ലേ??
ഇവിടെ പ്രശ്നം കുറെ മുതലാളിമാരുടെ പണം നഷ്ടമായി.
അവർ അറിഞ്ഞു കൊണ്ട് വെയ് രാജ വെയ് രാജായിൽ പണം വെച്ച് കളിച്ചതാണ്.കൈ പോള്ളിയെന്നതാണ് സത്യം. കുറെക്കൂടി പണം കുറെക്കൂ ടി  സമ്പത്ത് ..!!!അത് എത് മാർഗമായാലും കുഴപ്പമില്ല. ഇത്തരത്തിൽ തട്ടിപ്പിന് വിധേയമായവരും യഥാർത്ഥത്തിൽ പ്രതികളല്ലേ ? ധനികൻ ആകുന്നതിനോട് എനിക്ക് എതിർപ്പില്ല . ധനികൻ പറ്റിക്കപ്പെടണം എന്നൊരിക്കലും ആഗ്രഹിക്കുന്നുമില്ല. ധനം നേരായ മാർഗത്തിൽ സൻബാധിക്കാത്തതും , അർഹതയില്ലതതുമാണ് പലപ്പോഴും ചൂത് കളിയ്ക്കാൻ നല്കുന്നത്.
ഒരു പാവപ്പെട്ടവന്റെയും തോഴിലാളി യുടെയും പണം നഷ്ടമായിട്ടില്ല .ചൂഷകന്റെ കൊടി പിടിക്കാനാണ് മാധ്യമങ്ങളും ഇടതു പക്ഷവും ശ്രമിക്കുന്നത്? തങ്ങൾക്കു കിട്ടേണ്ട സംഭാവനയാണോ സരിതയും ശാലുവും ബിജുവും കൊണ്ട് പോയത് എന്നതിന്റെ ദുഖമാണോ?
പോട്ടന്നേ ......വെറുതെ സര്ക്കാരിനെ പറ്റിച്ചു ഉണ്ടാക്കിയതല്ലേ? ഉമ്മൻ ചാണ്ടി ഇതിന്റെ പേരില് എന്തേലും ആനുകൂല്യം ചെയ്തു കൊടുത്തെങ്കിൽ രാജിയാണ് നല്ലത്. എങ്കിലും ചെയ്തു കൊടുത്തു കാണില്ല എന്നാണ് സാധാരണക്കാരായ ആളുകളുടെ വിശ്വാസം??
പിന്നെ പറ്റിക്ക പ്പെട്ടവരോട് പറയാനുള്ളത് 
വെറുതെ കിട്ടുന്നതാണ് എന്നറിഞ്ഞു ആരും എലിവിഷം വാങ്ങി തിന്നാറില്ല എന്ന് തന്നെയാണ്.
ഇനി ഇതിന്റെ പേരില് സമരം നടത്തി നാട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിക്കുമ്പോൾ പാവപ്പെട്ട സാധാരണക്കാരായ ജനത്തെ ഒന്നോർക്കണം 
ഈ നാട്ടിൽ കുറെ മനുഷ്യര് ഉണ്ടന്നും , വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം നേരാം  വണ്ണം ഒന്നുറങ്ങാൻ പോലും കഴിയാത്ത കുറെ മനുഷ്യ ജീവികൾ ഉണ്ടന്നും അവർക്ക് ഒരു നേരത്തെ അരി കിട്ടാനുള്ള വകുപ്പ് വല്ലതും ഉണ്ടോ എന്ന് തിരക്കുകയും  ചെയ്യുന്നത് നല്ലതാണു എന്ന്  മാധ്യമങ്ങളും രാഷ്ട്രീയക്കാരും  തിരിച്ചറിയുന്നത്‌ ഇനി എന്നാണ്??
(തട്ടിപ്പുകാർക്ക്  വിധേയരാവത്തതാണോ ഈ നാട്ടിലെ  പാവങ്ങൾ ചെയ്ത തെറ്റ്?? പണം തട്ടിച്ചവനും ലക്ഷങ്ങൾ മുക്കിയവനുമാണ് മാധ്യമ ശ്രദ്ധ. ഇവിടെ ആപ്പിളിന്റെ പേരിലും ഹിമാലയത്തിന്റെ  പേരിലും പാവങ്ങളെ പറ്റിച്ചു ലക്ഷങ്ങൾ തട്ടിച്ചവർ വിലസുന്നു. ജനങ്ങളെ പറ്റിച്ചു അവരുടെ  നികുതിപ്പണം കൊണ്ട് സുഖിക്കുന്ന നേതാക്കൻമാരും (ഇരു പക്ഷത്തെയും ) ജനത്തിന്റെ കഷ്ടത കാണുന്നുണ്ടോ ആവോ???)

5 comments:

 1. സോളാര്‍ പാനല്‍ വച്ചുതരാം, സര്‍ക്കാരില്‍ നിന്ന് സബ് സിഡി കിട്ടും എന്ന് പറഞ്ഞും സര്‍ക്കാരിലെ ഉന്നതരോടുള്ള ബന്ധം കാട്ടി പ്രലോഭിപ്പിച്ചും കോണ്ട്രാക്റ്റ് ഉണ്ടാക്കുകയാണ് ചെയ്തത്. അഡ്വാന്‍സ് പണം വാങ്ങിയിട്ട് പറഞ്ഞ ജോലി ചെയ്തുകൊടുത്തില്ല. അതാണീ തട്ടിപ്പ്. അച്ചന്റെ കുറിപ്പ് കണ്ടാല്‍ തോന്നും ഈ പണക്കാരൊക്കെ നോട്ട് ഇരട്ടിപ്പിന് കൊണ്ടുപോയി സരിതയുടെ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന്. അതുകൊണ്ട് ഈ തട്ടിപ്പ് വ്യത്യാസമുണ്ട്.

  ReplyDelete
 2. 1.ഞാൻ നോട്ടിരട്ടിപ്പിനു കൊടുത്തു പണം പോയി എന്ന ല്ല പറഞ്ഞത് . വെറുതെ ചക്ക ചുള പോലെ പണം വാരിയെറിയാൻ മടിച്ചില്ല ,അതിന്റെ അർഥം ചോര നീരാക്കിയ പണം അല്ലായിരുന്നു അതൊക്കെ എന്നാണ്. കൊടുത്തതിൽ കൂടുതലും കറുത്തത് ആയിരുന്നു എന്നാണു കേട്ടത്. കൊടുത്തതിന്റെ പകുതിയേ പരാതിയിലും പറഞ്ഞിട്ടുള്ളൂ എന്നൊക്കെയല്ലേ ..!!!
  2.ഈ നാട്ടിലെ ഭരിക്കുന്നവർക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും സരിത അല്ലാതെ ഒന്നും ചെയ്യാനില്ലേ എന്ന ചോദ്യമാണ് ??
  3.ഒരു വലതുപക്ഷ ചായവു ആദ്യം തോന്നുമെങ്കിലും ഒന്നിരുത്തി മാറിക്കൊള്ളും --

  ReplyDelete
  Replies
  1. 1.സർക്കാർ സബ്സിഡിയോടെ വീട്ടിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ചു കാശ് വാങ്ങിയത് സാധാരണക്കാരിൽ നിന്ന് കൂടിയാണ്.
   2.നിലവിൽ ഭരണപക്ഷത്തെ സുതാര്യ മുഖം മൂടികളെ തിരിച്ചറിയാൻ കിട്ടിയ ഏറ്റവും നല്ല ആയുധം പ്രതിപക്ഷവും മാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാനുള്ളത്.
   3.വലതുപക്ഷം എന്നത് മോശമാണെന്ന അഭിപ്രായം താങ്കൾക്കുന്ടെന്നു തോന്നുന്നു.ഏതു പക്ഷമായാലും പറയുന്ന കാര്യം കാമ്പും സത്യവും ഉള്ളതായിരിക്കണമെന്നു മാത്രം.

   Delete
 3. നാട്ടിലെ കള്ളപ്പണക്കാരുടെ പണം തന്നെയാണ് കൂടുതല്‍ പോയിട്ടുള്ളത്. . ഭരണക്കാരുമായി ബന്ധപ്പെട്ടുള്ള ആളുകള്‍ ഇതിനു ഒത്താശ ചെയ്തുകൊടുത്തു എന്നുള്ളത് വസ്തുത. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നുള്ളതാണ് അങ്ങനെയുള്ളവരുടെ അറസ്റ്റ്‌ സൂചിപ്പിക്കുന്നത്. പിന്നെ എന്ത് പറഞ്ഞാലും മുഖ്യമന്ത്രി രാജിവെക്കുക എന്ന് പറഞ്ഞു സമരം ചെയ്യുന്ന പ്രതിപക്ഷത്തിനു മറ്റൊന്നും പറയാനില്ലാത്തപ്പോള്‍ കാത്തിരുന്നു കിട്ടിയ ഒരു കച്ചിത്തുരുമ്പ് ആണ് സരിത

  ReplyDelete