ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 14, 2012

അരിയെത്ര?? പയര്‍ അഞ്ഞാഴി ..!!!


അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി  എന്നൊരു ചൊല്ല് പണ്ടുണ്ടായിരുന്നു...ഉപ്പോളം വരുവോ ഉപ്പിലിട്ടത്‌.......
അങ്ങനെ എന്തല്ലാം ആഹാര വസ്തുക്കള്‍ അടങ്ങിയ ചൊല്ലുകള്‍ ഉണ്ടായിരുന്ന നാടാണിത്?
എന്നാല്‍ ഇന്ന് ഇതൊക്കെ പറയുന്നതിന് മുന്പ് ഒരു വട്ടം കൂടി ചിന്തിക്കണം...അരി എന്ന് തികച്ചു പറയാന്‍ മലയാളിക്ക് നാവു പൊങ്ങില്ല...!!!
സര്‍ക്കാര്‍ ഒരു രൂപയ്ക്കു തരും എന്ന് പറഞ്ഞ അരി കിട്ടിയട്ടു വേണം കോഴിക്ക് കൊടുക്കാന്‍ എന്ന് ചിന്തിച്ച ആളുകളെല്ലാം  മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതേലും കിട്ടിയിരുന്നേല്‍ കഞ്ഞി കുടിക്കാമായിരുന്നു.അരി കിട്ടാനില്ല....കേരളത്തിന്റെ നെല്ലറ കാലി ...
തമിഴനും  തെലുങ്ങനും ബുദ്ധി വെച്ച് പോയി...അരി കിട്ടിയില്ലേല്‍ മലയാളിക്ക് ഉറക്കം വരില്ല എന്നവര്‍ക്കറിയാം...അത് കൊണ്ട് മുല്ലപെരിയറില്‍ എത്ര അടി വേണമെങ്കിലും ഉയര്‍ത്താം എന്നും പനി പിടിച്ച എത്ര കോഴിയെ വേണമെങ്കിലും കയറ്റി അയച്ചാലും കുഴപ്പമില്ല ....അരി പ്രശനം അത്ര വലുതാ നമുക്ക്...
എഫ് സി ഐ അറയ്ക്കുള്ളില്‍ പൂത്ത്  പോയ കിലോക്കണക്കിന് അരി യനത്രേ കുഴിച്ചു മൂടിയത്...അത് മാത്രം അല്ലന്നാണ് കേള്‍വി...വ്യാപാരികള്‍ പൂഴ്ത്തി വെക്കുവനത്രേ...!!!
എന്തായാലും എല്ലാത്തിനും നല്ല വിലയയ്ട്ടുന്ദ്...പണ്ട് കേട്ടിടുണ്ട്...മലയാളിക്ക് സമൂഹത്തിന്റെ മുന്‍പില്‍ വലിയ വില ഇല്ലാന്ന്...!!!ഹും...ഇങ്ങു വരന്‍ പറ ആ പറഞ്ഞവന്‍ (ള്‍ )
എന്നാ മുടിഞ്ഞ വിലയാ ....അടുക്കാന്‍ പറ്റില്ല...!!!
പിന്നെ ഒരാശ്വാസം ഉള്ളത്...
ഒരു വിലയും ഇല്ലാതെ കുറെ മനുഷ്യ ജനമങ്ങള്‍ ഉള്ളതാണ് ഈ കേരളത്തില്‍ ...അതിനൊരു പഞ്ഞവും ഇല്ല
ഡിഫി പിള്ളേര്‍ അണിയറയില്‍ പുതിയ സമര മുറകള്‍ പരിശീലിക്കുന്നു...പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിഞ്ഞാലുടന്‍ അഗ്നി
കാണുമെന്നു തോന്നുന്നു..ഭരണക്കാരും പ്രതിപക്ഷക്കാരും കൂടി ഒന്നിച്ചു നിന്നുള്ള ഈ ജനകീയ പീഡനം എന്തായാലും കേമമായി വരുന്നുണ്ട്.
എന്തായാലും ചാണ്ടിക്കുഞ്ഞിന് ആശ്വാസമായി കാണും..!!!
അതെ അതെ
അരിയെത്ര??
പയര്‍ അഞ്ഞാഴി ..!!!

വാല്‍ക്കഷണം: ഞാനിനി ചപ്പതിയിലേക്ക് മാറുവ...തടി അല്പം കുറക്കണം എന്നാലും മൂന്നു നേരം ചപ്പാത്തി കഴിക്കണോ?പണ്ടൊരു സഖാവ് പറഞ്ഞത് പോലെ അരിയില്ലേല്‍  പോയി പാലും മുട്ടയും കഴിക്കു 
സമര്‍പ്പണം: ജിലെഷ് എന്നു പേരുള്ള എന്റെ പഴയ കുഞ്ഞാടിന്
(അനുവാദം ചോദിക്കാതെ സമര്‍പ്പിച്ചതില്‍ ക്ഷമിക്കുക)

No comments:

Post a Comment