November 19, 2011

അറബിയും മലയാളിയും

ഒരു കപ്പല്‍ യാത്രക്കിടയില്‍ ഒരു അമേരിക്കക്കാരനും,ഒരു ജപ്പാന്‍കാരനും,ഒരു അറബിയും പിന്നെയൊരു മലയാളിയും പരസ്പരം പരിചയപ്പെടാന്‍ ഇടയായി.
സംസാരത്തിനിടയില്‍ അവര്‍ അവരവരുടെ നാടിനെ
പൊക്കിപ്പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നു അമേരിക്കക്കാരന്‍ കുറേ ആയുധങള്‍ എടുത്ത് കടലിലിട്ടു.
ഇതു കണ്ട് ബാക്കിയുള്ളവര്‍ ചോദിച്ചു:"നിങള്‍ എന്താണീ ചെയ്തത്..ആയുധങള്‍ കടലിലിടുകയോ?"
അമേരിക്കക്കാരന്‍ വളരെ നിസ്സാരമായി മറുപടി നല്‍കി:
അതു സാരമില്ല.ഇതൊക്കെ ഞങളുടെ നാട്ടില്‍ ഇഷ്ട്ടം പോലെഉണ്ട്".
അമേരിക്കക്കാരന്‍ പൊങച്ചം കാണിച്ചതാണെന്നു ബാക്കിയുള്ളവര്‍ക്ക് മനസ്സിലായി.
ജപ്പാന്‍ കാരനും വിട്ടുകൊടുത്തില്ല.
അയാള്‍ കുറെ ഇലക്ട്രോണിക്സ് സാധനങള്‍ എടുത്ത് കടലിലിട്ടു.
ന്നിട്ടു പറഞു:"ഇതൊക്കെ ഞങളുടെ നാട്ടില്‍ ഇഷ്ട്ടം പോലെ ഉണ്ട്".
മലയാളിയും വെറുതെ നിന്നില്ല.കുറെ തേങ എടുത്ത് കടലിലിട്ടു.
എന്നിട്ടു പറഞു:"ഇതൊക്കെ ഞങളുടെ നാട്ടില്‍ ഇഷ്ട്ടം പോലെയുണ്ട്".
അറബി ആകെ കണ്‍ഫ്യുഷനായി.
എല്ലാവരും പൊങച്ചം കാണിച്ചു കഴിഞു.ഇനി താന്‍ എന്തു കാണിക്കും?
അറബി ഒരു നിമിഷം ആലോചിച്ചു.
പെട്ടെന്നു അറബി മലയാളിയെ പൊക്കി കടലിലിട്ടു.
അമേരിക്കക്കാരനും ജപ്പാന്‍ കാരനും അറബിയെ തുറിച്ചു നോക്കി.
അറബി വളരെ കൂള്‍ ആയി പറഞു:
സാരമില്ല.ഇതൊക്കെ ഞങളുടെ നാട്ടില്‍ ഒരുപാട്..ഒരുപാട്..ഒരുപാടുണ്ട്






No comments:

Post a Comment