ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 21, 2012

മദ്യ വിരുദ്ധ സമരം

21-12-12
@CSI MKD Retreat Centre,Kottyam
അഖില കേരള മദ്യ വര്‍ജന  സഭ സമിതിയുടെ നേതൃത്തത്തില്‍ സി എസ് ഐ റിട്രീറ്റ് സെന്‍റെര്‍ കോട്ടയത്ത്‌ വെച്ച് നടന്ന ബിഷപ്പ് മാരുടെയും പ്രധിനിധി കളുടെയും സമ്മേളനത്തില്‍ കേട്ട ചില കാര്യങ്ങളെ പങ്കു വെക്കുകയാനിവിടെ.
ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും ജനദ്രോഹ പരമായ നിലപാടാണ്‌ മദ്യത്തിന്റെ പേരിലുള്ളത്. മുക്കിനു മുക്കിനു ബാറുകളും കള്ളു ഷാപ്പുകളും അനുവദിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അപലനീയം തന്നെയാണ്.മദ്യപിക്കുന്നവരും മദ്യത്തെ  പ്രോത്സാഹിപ്പിക്കുന്നവരും അധികാര സ്ഥാനങ്ങളില്‍ വരുവാന്‍ പാടില്ല. മദ്യ നിരോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്ജിതമാക്കണം. കള്ളു കച്ചവടം നടത്തി ഖജനാവില്‍ പണം നിറക്കാം എന്നതാണ് സര്‍ക്കാരിന്റെ നയം. മനുഷ്യന്റെ ബുദ്ധിയും ശക്തിയും നശിപ്പിക്കുന്ന മദ്യം വിറ്റു മനുഷ്യ വിഭവ ശേഷി നശിപ്പിച്ചു പണം വാരാം എന്നത് വിനാശകരമായതാണ്‌. ഏറ്റവും ദുഷിച്ച വ്യവസായമായ കല്ല്‌ കച്ചവടതോടോപ്പോം വേശ്യാലയങ്ങള്‍ കൂടി നടത്തി സമൂഹത്തെ കൂടുതല്‍ നശിപ്പിച്ചു കൂടുതല്‍ പണം ഉണ്ടാക്കുന്നതാണ് സര്‍ക്കാരിനു നല്ലത്.അപ്പോള്‍ കൂടുതല്‍ പണം ഖജനാവില്‍ ഉണ്ടാകും.മനുഷ്യന്‍ നശിച്ചാലും സര്‍ക്കാരിനു പണം മതിയെങ്കില്‍ അതല്ലേ നല്ലത്.
മദ്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി അഴികുള്ളില്‍ പോകനമെങ്കില്‍ അതിനും തയ്യരനന്നു സമിതിയുടെ നേതാവും സി എസ് ഐ മദ്ധ്യ കേരള മഹയിടവകുടെ അദ്ധ്യക്ഷനുമായ  തോമസ്‌ കെ ഉമ്മന്‍  തിരുമേനി പറഞ്ഞു.
മഹാത്മാ ഗാന്ധി ഭാരതത്തില്‍ എമ്പാടും മദ്യം നിരോധിക്കണം എന്നാഗ്രഹിച്ച വ്യക്തി ആയിരുന്നു. എന്നാല്‍ ഇന്നോ? ഖദര്‍  ധരിച്ചു ഗാന്ധിയന്‍ മാര്‍  എന്നവകാശപെടുന്ന ഭരനകഷി  നേതാക്കന്മാര്‍ കേരളത്തെ മദ്യത്തില്‍  മുക്കി കൊല്ലാനാണ് ഭാവം.ഒരു രൂപയ്ക്കു അരിയും വാങ്ങി അഞ്ഞൂറ് രൂപ കൂലിയും വാങ്ങിച്ചു നന്നൊരു രൂപയുടെ കുപ്പിയും വാങ്ങി തൊണ്ണൂറ്റി ഒന്‍പതു രൂപയ്ക്കു ഓട്ടോ പിടിച്ചു വീട്ടില്‍ പോയിക്കിടന്നു അടിയുണ്ടാക്കുന്ന ഭര്‍താക്കന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരുന്നു. ഇത്തരം അപരിഷ്കൃത ഭരണ പരിഷ്ക്കാരങ്ങള്‍ കേരള ജനതയുടെ ബുദ്ധിയും ശക്തിയും നശിപ്പിക്കുന്നു എന്ന് ഇഗ്നേഷ്യസ് തിരുമേനി അഭിപ്ര്യപെട്ടു.
മദ്യപിച്ചും  വ്യഭിചരിച്ചും ഒരു രാജ്യവും നന്നായിട്ടില്ലന്നും കേരളത്തിലെ മുഴുവന്‍ സാമുദായിക സംഘടനകളും മദ്യ വിമോചന സമരത്തില്‍ അണി നിറയ്ക്കണം എന്ന് കല്ലരങ്ങാടു തിരുമേനി അഭിപ്രായപെട്ടു
മനുഷ്യനെ മനുഷ്യനായി കാണുവാനും കുറ്റവാളികളെ സൃഷ്ടിക്കാതിരിക്കാനും  മദ്യ നിരോധനം നടപ്പിലാക്കണം എന്ന് ക്നാനായ സഭ മേത്രപോലിത്ത സേവേറിയോസ് തിരുമേനി പറഞ്ഞു.
ഗാന്ധിജിയുടെ നടനിതെന്നു പറയാന്‍ ലജ്ജിക്കേണ്ട സാഹചര്യം അനിതെന്നു കാതോലിക്ക ബാവ അഭിപ്രായപെട്ടു. മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നാ രഹസ്യ ധാരണയില്‍ ആണ് എല്ലാ രാക്ഷ്ട്രീയ  പാര്‍ടികളും..സഭക്കുള്ളിലെ മദ്യപന്മാരെ നിയന്ത്രിക്കുവാന്‍ കഴിയണം.മദ്യപാനികള്‍ സഭ കമ്മറ്റിയില്‍ വരുവാന്‍ പാടില്ല.മദ്യം  രഹസ്യമായോ പരസ്യമായോ വിളമ്പുന്ന ഇടത്തേക്ക് പുരോഹിതന്‍ വരികയില്ല എന്നൊരു തീരുമാനം എടുക്കാന്‍ കഴിയണം...(വിവാഹം,സ്നാനം ഇനി എങ്ങനെ ആഘോഷിക്കുമോ....??)

വാല്‍ക്കഷണം : നല്ല തീരുമാനങ്ങള്‍ തന്നെയാണ്...!!!ഭരിക്കുന്നവനും എതിര്‍ക്കുന്നവനും മദ്യം ആവിശ്യം ആയ സ്ഥിതിക്ക് പൂച്ചക്കാരു മണി കെട്ടും എന്നതാണ് സംശയം?
മദ്യ  നിരോധനം നടപ്പില്‍ വരുത്തുവാന്‍ തെരുവിലിറങ്ങേണ്ടി വന്നാല്‍ അതിനും തയാറായി ഇറങ്ങണം...!!!ബാബു മന്ത്രി ക്ക് ഖജനാവ് നിറക്കാന്‍ മദ്യം  വേണമെന്ന് നിര്‍ബന്ധം ആയ സ്ഥിതിക്ക് വേറെ വഴിയൊന്നും കാണുന്നില്ല...മദ്യം വില്‍ക്കരുത് കുടിക്കരുത് എന്ന് പറഞ്ഞ നാരായണ ഗുരുവിന്റെ അനുയായികള്‍ എങ്ങനെ എങ്കില്‍???


ബാര്‍ മുതലാളിമാരുടെ പണം കൊണ്ട് പള്ളിയും കുരിശും പണിയില്ല എന്നും തീരുമാനമെടുക്കാന്‍ കഴിയണം....!!!ബാര്‍ മുതലാളി മാര്‍ ഇല്ലാത്ത കാലത്തും ഇവിടെ പള്ളിയും കുരിശും പനിഞ്ഞട്ടുണ്ട്  എന്നത് മറക്കണ്ട 

No comments:

Post a Comment