ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

January 17, 2013

സര്‍ദാര്‍ജി അങ്ങിനെ അതും നടപ്പിലാക്കിഅങ്ങനെ സര്‍ദാര്‍ജി അതും നടപ്പിലാക്കി...!!!ഒരു മാതിരിപ്പെട്ട എല്ലാ അവശ്യ സാധനങ്ങള്‍ക്കും ഉള്ള വില നിയന്ത്രണം എടുത്തു കളഞ്ഞു നാടിന്റെ സാമ്പത്തിക നിലയെ 'മാനം മുട്ടെ' ഉയര്‍ത്താനുള്ള കൊണ്ട് പിടിച്ച തിരക്കിലായിരുന്നു നമ്മുടെ സര്‍ദാര്‍ജി. അതിന്റെ ഇടക്ക് പാവത്താന്‍ മറന്നു പോയ ഒന്നായിരുന്നു ഡീസലിന്റെ കാര്യം...ദെ ഇപ്പോള്‍ പുള്ളിക്കാരന് ഇപ്പൊ അതും ഓര്മ വന്നു. അങ്ങനെ സാധാരണക്കാരന്റെ ജീവതത്തെ പറ്റിയുള്ള അദ്ധേഹത്തിന്റെ ദീര്‍ഘവീക്ഷനതോടുള്ള ഇടപെടല്‍ നാട്ടിലെ അഷ്ടിക്കു വകയില്ലതവര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക എന്നതായിരുന്നു. മഹത്തായ ആ തലച്ചോര്‍ ഏതേലും അമേരിക്കക്കാരോ ചൈനക്കാരോ കൊണ്ട് പോയാല്‍ നമ്മള്‍  ഇന്ത്യാക്കാര്‍ കുത്ത്  പാളയേടുതെനെ ...!!!!അത്രക്കല്ലേ അതിലുള്ള കളിമണ്ണ് ...(ഇഷ്ടിക കമ്പനിക്കാര്‍ എങ്കിലും... )
അപ്പോള്‍ ഒന്നു രണ്ടു കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉടന്‍ കാണും....ഡീസല്‍ കാറുകള്‍ മേടിച്ചവര്‍ മണ്ടന്മ്മാര്‍ ആകാന്‍ പോകുന്നു....!!!!കാറ് കമ്പനിക്കാരുടെ പ്രെഷര്‍ കാരണം ആണ് ഇത് വരെ ഈ തീരുമാനം നീട്ടിക്കൊണ്ടു പോയത് എന്നാണ് കേള്‍വി...!!!പരമാവധി ഡീസല്‍ കാറുകള്‍ വിറ്റ്  കഴിഞ്ഞു...!!
ഉടന്‍ ഡീസല്‍ വില കൂടുകയും വാഹന ചരക്കു ഗതാഗത മാര്‍ഗങ്ങള്‍ക്ക് ചെലവ് കൂടുകയും ചെയ്യുന്നതോടെ നാട്ടില്‍ ജീവിക്കാന്‍ വയ്യാതെ ആകും....!!!!!!!! പാചക വാതക സിലിണ്ടെര്‍ 6 എന്നതില്‍ നിന്നും 9 എന്നാക്കി മാറ്റിയത്രേ....നന്നായി കഴുത്ത് കണ്ടിച്ചു ഇട്ടിരിക്കുന്ന കോഴിയുടെ ചുണ്ടത് വെള്ളം ഒഴിച്ച് കൊടുക്കുന്ന സര്‍ദാര്‍ ജോക്ക് എന്നല്ലാതെ എന്ത് പറയാനാ?
ഒന്നുരപ്പാകും ....രാഷ്ട്രീയ തൊഴിലാളികള്‍ക്ക് സമരം ചെയ്യാന്‍ കാരണം തേടി പോകണ്ട എന്നത്...!!!
ഭാവിയിലേക്കുള്ള നീക്കിയിരിപ്പായി ആണത്രേ സര്‍ദാര്‍ജി ഇങ്ങനൊക്കെ ചെയ്യുന്നത്...കഷ്ടം ഇങ്ങനെ പോയ്യാല്‍ വല്ല ഭാവിയും കാണുമോ???
(അടിക്കുറിപ്പ്:എന്നെ ജയിപ്പിച്ചതിനു ഇതൊന്നും പോര...ഇവനൊക്കെ മൂക്കീന്നു ശ്വാസം എടുക്കാത്ത വിധത്തില്‍ ആക്കണം ..എങ്കിലെ എനിക്ക് സമാധാനമാകു)

വാല്‍ക്കഷണം: ഇത്തരം ജനകീയവും ജനോപകാരവും ചെയ്യുന്ന സര്‍ക്കാരുകള്‍ നീണാള്‍ വാഴട്ടെ...!!!എല്ലാരും കൂടി ഇറ്റലിക്കു പോകാന്‍ തയ്യാറായിക്കോ...!!!!അവിടാകുമ്പോള്‍ ആരുടേം വെടിയുണ്ടയെ ഭയക്കണ്ട...!!!!ഒരു ഹര്‍ത്താലിന്‍റെ മണം അടിക്കുന്നുണ്ടേ..!!!


4 comments:

 1. സര്‍ദാര്‍ജി ഒരു വഴിയ്ക്കാക്കിയേ അടങ്ങൂ എന്ന് തോന്നുന്നു

  ReplyDelete
 2. peruvazhi thanee...!!!adutha thavana pani urappa

  ReplyDelete
 3. Well said...
  Go on..Keep writing...
  God Bless u.....

  ReplyDelete