ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

November 11, 2011

ഇനിയാരും പറയരുതേ...

ഇതൊരു കഥയല്ല എന്‍റെ
ജീവിതമാണ്‌...നിറം കെട്ടു പോയൊരു
പെണ്ണിന്‍ ജീവിത കഥയാണ്
എന്‍റെ വീടിനായി ജീവിക്കുവാന്‍
തിരക്ക് പിടിച്ചൊരു പട്ടണത്തില്‍  ഞാന്‍ ഞാനായി അലിയവെ
വേദനകള്‍ മറന്നു ഞാന്‍ ഓടി നടന്നപ്പോളും
ഹൃദയത്തില്‍ പണ്ടെങ്ങോ ഓടിപോയ അച്ചനെപറ്റി ഞാന്‍ ഓര്‍ത്തുപോയി
അന്ന് സന്ധ്യയില്‍ ഞാന്‍ വീടിലേക്ക്‌ മടങ്ങവേ
എന്‍റെ ബോഗിയില്‍ കണ്ടു ഞാനവനെ വീണ്ടും
ആ ഒറ്റക്കയ്യനെ
എന്നെ തുറിച്ചു നോക്കും അവന്‍റെ കണ്ണില്‍ ഞാന്‍ കണ്ടു
കാമത്തിന്‍ ജ്വാലകള്‍
ഓടിപോകാന്‍ ഇടയില്ലതൊരു ബോഗിയില്‍
ഞാനോട്ടപെട്ടപ്പോള്‍ അവനെന്റെ അരികില്‍ ഓടി വന്നു
മുറുകെ പുനര്ന്നപ്പോള്‍ വെന്തു പോയെന്റെ ദേഹം
ജ്വാലകള്‍ തല്ലി കെടുത്താന്‍ ശ്രമിച്ചപ്പോലെന്റെ
കരങ്ങള്‍ വലിചെടുതുവാന്‍ വെളിയിലെക്കവന്‍
വലിചെരിഞ്ഞെന്നെ...മറ്റനേകം കണ്ണുകള്‍
വെറുതെ കാഴ്ച കണ്ടസ്വദിച്ചപ്പോള്‍
കാമറ കണ്ണുകള്‍ കാമം ചുരത്തുന്ന അകിടുപോലെ
എന്‍റെ വേദന...എന്‍റെ പ്രാണ ഭയം 
എക്സ്ക്ലുസിവിനായി പരതുകയായിരുന്നു
ചാനലില്‍ ഫ്ലാഷ് വാര്‍ത്തകള്‍ മിന്നിയപ്പോലും
എന്‍റെ ജീവിതം കെട്ടു പോയത് ആരും മനസിലാക്ക്യില്ല
എന്‍റെ വേദന ആരും കണ്ടില്ല
എന്‍റെ കഥ തീര്‍ന്നു 
തുടരാന്‍ ഇനി ഞാനില്ലല്ലോ
മണ്ണായി വീണ്ടും ഞാന്‍
ഇനിയാര് പറയാന്‍
ആരും പറയണ്ട എന്‍റെ കഥ..എന്‍റെ ജീവിത കഥ

ആരും പറയരുതേ ഈ കഥ
ഇനിയാരും പറയരുതേ...

No comments:

Post a Comment