December 13, 2012

ശബരി ഗിരീശനും വാഴക്കുന്നം അച്ചനും

ഞാന്‍ ഇന്ന് ഒരു ഓര്‍ത്തോഡോക്സ് വിശ്വാസത്തില്‍ പെട്ട ആളോട് ഈ കാര്യം സംസാരിച്ചിരുന്നു. അവരത് വലിയ വിഷയം ആയി കാണുന്നില്ല എന്നതാണ് സത്യം. അച്ചന്‍ ഒരു "കാളേജു 
അധ്യാപകന്‍ ആണന്നാണ് എന്റെ വിശ്വാസം.അതിനും ഉപരി അച്ചന്‍ തന്റെ" സര്‍ഗ വാസന " പോഷിപ്പിക്കാന്‍ ശ്രമിച്ചു. യുസഫലി കേച്ചേരി എത്ര പാട്ടുകള്‍ എഴുതഇയിരിക്കുന്നു?
ഇതൊക്കെ വെറും കച്ചവട തന്ത്രം ആയി കണ്ടാല്‍ മതി പിന്നെ ഒരു സര്‍ഗാത്മക രചന ആയും 
ഈ ഏക ദൈവ വിശ്വാസം എന്നതൊക്കെ അചെനു വെറും അവലും മലരുമാ 
പാവം ജീവിച്ചു പോയിക്കോട്ടെ വിശ്വാസികള്‍ വഴി തെറ്റാതെ നോക്കിയാല്‍ മതിക്രൈസ്തവ പാടുകള്‍ എഴുതിയാല്‍ ആരാലും ശ്രധിക്കപെടാന്‍ ഉള്ള വകുപ്പ് ഒന്നും പുള്ളിക്കില്ല എന്നത് അറിയാവുന്നത് കൊണ്ടും തന്റെ" വാസന " പത്തു പേര്‍ അറിയണം എങ്കില്‍ ഇത്തരം ആത്മീയ ഉടായിപ്പ് പരിപാടികള്‍ നടത്തിയാലെ രക്ഷപെടുല്ല് എന്നും അറിയാവുന്നത് കൊണ്ട് അച്ചന്‍ നടത്തിയ ഈ സര്‍ഗ വാസന വെളിപ്പെടുത്തല്‍ ആയി കണ്ടാല്‍ മതി. സി ഡി യുടെ പേരില്‍ ഈശനെ കൊട്നു വന്നത് കൊണ്ട് കര്താവീശോ മിശി ഹക്ക് പിണക്കവും വരില്ല.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ പാട്ടുകള്‍ കൊണ്ട് ഗുണം ഉണ്ടാക്കിയത് വഴക്കുന്നം അച്ചന്‍ തന്നെയാണ്. 
ആരാലും അറിയപെടാതെ ഇരുന്ന അച്ചനെ ലോകം മൊത്തം മലയാളികള്‍ അറിഞ്ഞില്ലേ....അച്ചനെ പറ്റി  ഫേസ് ബുക്കില്‍ വന്പിച്ച ചര്‍ച്ചകള്‍ നടന്നില്ലേ?ശാസ്താവിനു വലിയ ഗുണം ഉണ്ടയില്ലെല്ലും അച്ചന്റെ പോക്കെട്ടിനു അല്പം ഗുണം ഉണ്ടായിക്കാണും എന്ന്നാണ് എന്റെ വിശ്വാസം. സന്തോഷ്‌ പണ്ടിട്ട്നു ഗുരുവാക്കാന്‍ പറ്റിയ ആള് ഇത് തന്നെയാണ്.
മതെതരതം എന്ന് പറഞ്ഞാല്‍ സ്വന്തം മതതിനിട്ടു വേല വെച്ചും പാര  പണിഞ്ഞും നടക്കുന്നതാണ് എന്ന് കരുതുകയും കര്‍ത്താവിനെ വിറ്റിട്ടായാലും പബ്ലിസിറ്റി കിട്ടുമെങ്കില്‍ എത്ര മതേതരത്വം പറയാന്‍ തയറാല്ലേ ചില "പോലീത്തമാര്‍ "...!!!!
ഇത്തരം മതേതരത്വം ആണ് ശരിയെങ്കില്‍ അതില്‍ എനിക്ക് വിശ്വാസം ഇല്ല...!!!കൈ മുത്താനും  ഞാനില്ലേ....!!!!
പിതാവും പുത്രനും പരിശുധത്മാവും ഒക്കെ മാറ്റിയും മറിച്ചും എഴുതി ഞങ്ങള്‍ ആരാധിക്കുന്ന അതെ ദൈവത്തിന്റെ മറ്റു രൂപങ്ങള്‍ മാത്രം ആണന്നു പറഞ്ഞാല്‍ അങ്ങനെ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും മനസില്ലതതുകൊന്ദ് ഈ വിഷയം എവിടെ നിര്ത്തുന്നു....!!!
വാല്‍ക്കഷണം:സ്വാമിയേ ശരണം (തെറ്റിദ്ധരിക്കല്ലേ...യേശു സ്വാമിയാനേ...)

No comments:

Post a Comment