March 25, 2013

ഒരു വാഹന വെഞ്ചിരിപ്പ്

സാധാരണയായി കാറും ബൈക്കും ഒക്കെയാണ് വെഞ്ചരിച്ചു പ്രാര്തിക്കാൻ എന്റെ അടുക്കല് കൊണ്ടുവരാറുള്ളത് . ഈ കഴിഞ്ഞ ദിവസം എന്റെ സഭാംഗം ആയ അലിക്സും അല്ലെനും ഒരു വാഹനവുമായി എന്റെ അടുക്കല് എത്തി . സൈക്കിൾ എന്താ ചിരി വരുന്നുണ്ടോ?ചിരിക്കണ്ട ഇതാണ് വിശ്വാസം ... എന്ത് പുതിയ വാഹനം (പഴയത് ആണേലും )സ്വന്തമായി കിട്ടുമ്പോൾ അത് നല്കിയ ദൈവത്തിനു സ്തോത്രം പറയുന്നത് നല്ലതാണ്
ഈ കുട്ടികള്ക്ക് ആ വിശ്വാസം ഉണ്ടായതിൽ ദൈവത്തിനു സ്തോത്രം
ഇന്ന് പല മുതിര്ന്നവര്ക്കും ഇല്ലാത്തതാണ് ഞാൻ അവരില കണ്ടത്
ഒരു പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അക്കു എന്നും കുക്കു എന്നും വിളിക്കുന്ന അലനും അലിക്സും .
ഒരു പുതിയ ഹീറോ സൈക്കിൾ ,മോഡൽ മറന്നു പോയി ഗിയരൊക്കെ ഉള്ളതാണ്
എന്തായാലും സൈക്കിൾ പ്രാർത്ഥിച്ചു പ്രതിഷ്ഠിച്ചു
സാധരണ ഏതു വാഹനം പ്രതിഷ്ഠിച്ചാലും ഒന്നോടിച്ചു നോക്കാറുള്ളത് കൊണ്ട് സൈക്കിളും ചവിട്ടി റോഡിലൂടെ പാഞ്ഞു
പഴയ ഓർമകൾ ഓളം തല്ലി മനസിലേക്ക് ഒഴുകിയെത്തി
എം എസ് എം കോളേജിൽ പി ഡി സി ക്ക് പഠിക്കുന്ന സമയത്ത് എന്നും ബി സ് എ എസ എല് ആറി ല്  പോകുന്ന ഓർമ്മകൾ
എന്തായാലും സൈക്കിൾ പ്രാര്ത്ഥന നന്നായി
അതിനു ശേഷം വാഹന വെഞ്ചിരിപ്പ് നടന്നത് രണ്ടു പുതിയ ബൈക്കുകൾ ഒരു യുനികൊര്നും ഒരു റിയോ, എല്ലാ ഓടിച്ചു നോക്കുന്നുണ്ട്
ഇനിയെങ്ങാനും ടിപ്പർ വന്നാൽ

ആ അപ്പോൾ നോക്കാം ബാക്കി
ടിപ്പെരെങ്കിൽ ടിപ്പർ പ്ലയിനെങ്കിൽ പ്ലയിന്
വാല്ക്കഷണം::
ഈയിടെ കേട്ടതാണ്
നമ്മൾ വാഹനം ലോണ്‍ എടുത്തു വാങ്ങിയട്ടു ഗോഡ്സ് ഗിഫ്റ്റ് എന്നെഴുതി വെക്കും
മാസാമാസം ലോണ്‍ ബാങ്ക് കാരനോ ബ്ലേഡ് കാരനോ  കൊടുതുകൊണ്ടിരിക്കും ആര് സി ബുക്കിൽ നമ്മുടെ പേരുമില്ല അപ്പോലെങ്ങനെ ഗോഡ്സ് ഗിഫ്റ്റ് ആകും എന്ന്??
എങ്ങനുണ്ട്?


3 comments:

  1. ഇനിയെങ്ങാനും ഒരു ടിപ്പര്‍ വെഞ്ചരിപ്പിന് വന്നാലോ?

    ഓടിച്ചു നോക്കല്‍ സര്‍ക്കാര്‍ പറഞ്ഞ സമയത്ത് മാത്രമേ പാടുള്ളു കേട്ടോ അച്ചോ. അല്ലെങ്കില്‍ അകത്ത് പോകുമേ.

    ReplyDelete
  2. ടിപ്പരു വന്നാൽ റിപ്പരു വന്ന പോലിരിക്കും...
    കൊള്ളാം

    ReplyDelete
  3. പണ്ട് ചെറുകുന്നം പള്ളയിൽ എന്റെ അടുക്കല്ൽ ഡിനു റോയ് എന്ന കൊച്ചുകുട്ടി പുതിയ സൈക്കിൾ പ്രതിക്കാൻ കൊണ്ടുവന്നു ടിനുവിന്റെ ചേട്ടൻമാര് കളിആക്കി അച്ചൻ സൈക്ലെനു വേണ്ടി പ്രതിക്കില്ല എന്ന് but ഞാൻ പ്രാർത്ഥിച്ചു ടിനുവിന്റെ സന്തോഷം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്

    ReplyDelete