ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

February 2, 2013

വിമര്‍ശിച്ചാല്‍ ഭീഷണി ...!!!

ഇതെന്നതാ വെള്ളരിക്ക പട്ടണമോ?
എന്താ പറയുക
ഒരാള്‍ക്ക് പ്രതികരിക്കാന്‍ അവകാശമില്ല??
അയാള്‍ പള്ളീലെ അച്ചന്‍ ആണേല്‍ ഒട്ടുമില്ല എന്നാണ് ചിലരുടെ ധാരണ !!!!
അച്ചന്‍ വെറുതെ പള്ളീക്കാര്യം മാത്രം നോക്കിയാല്‍ മതി....!!കുഞ്ഞാടുകളായ കുടിയന്മാരുടെ മാത്രം കാര്യം നോക്കിയാല്‍ മതി..!!അവരെ മാത്രം മാനസന്തരപെടുതിയാല്‍ മതി...!!സമൂഹവും രാക്ഷ്ട്രീയവും അത് ഞങ്ങള്‍ നോക്കികൊള്ളാം ...അഥവാ അച്ചന്‍ നോക്കണേല്‍ കുപ്പായം ഊരിക്കോ...!!നമ്മുടെ ഒരു വിശ്വാസിയുടെ അഭിപ്രായം...!!(വിശ്വസിയാണോ അതോ അവിശ്വസിയാണോ?)
അറിയാവുന്ന പോലീസ് ആണേല്‍ രണ്ടിടി കൂടുതല്‍ എന്നത് എത്ര ശരിയാ...!!1
എനിക്കറിയാവുന്ന കക്ഷിയ....വേണേല്‍ രണ്ടു വെരട്ട് കൂടുതല്‍ പറഞ്ഞോ നേതാവേ എന്ന് പറഞ്ഞ പരയിക്കുവ...നമ്മുടെ ടി യാന്‍
തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപെടട്ടെ...

അതിലെന്തിനീ ഭീഷണി??

അല്ലാതെ വെറുതെ പ്രാര്‍ഥിചിട്ട് എന്ത് കാര്യം??
പുരോഹിതന്‍ അനീതിക്കും അഴിമതിക്കും നീതി നിഷേധിക്കുന്നതിനും എതിരെ ശബ്ദം ഉയര്‍ത്തുക തന്നെ വേണം ...!!!അല്ലാതെ  വൈകുനെരത്തെ കുടുംബ പ്രാര്‍ത്ഥനയില്‍ ഓര്‍ത്തു നിലവിളിച്ചട്ടു കാര്യമില്ല..!!!
പാപത്തിനു ശിക്ഷ അനുഭവിക്കണ്ടേ?
ഓരോ പാപത്തിന്റെയും അനന്തര ഫലം ദുരന്തങ്ങളും വേദനകളും മാത്രമാണ്...!!!
ഓരോ പീഡന കേസുകളും കുലപാതകങ്ങളും അഴിമതിയും സ്വജന പക്ഷപാതവും സൃഷ്ടിക്കുന്നത് കണ്ണീര്‍ ചാലുകള്‍ മാത്രമാണ്..!!!
ഈ ലോകത്തിലെ പാപത്തിനു ശിക്ഷ അങ്ങ് നരകത്തില്‍ തീച്ചൂളയില്‍ കിട്ടും എന്ന് പറഞ്ഞു കണ്ണടച്ച് പ്രാര്‍ത്ഥിക്കാം നമുക്ക്???
ഈ ലോകത്തില്‍ അത് കൊണ്ട് എന്തും ചെയ്യാം...!!!
ജാതി ദൈവങ്ങള്‍ വിജയിക്കട്ടെ ....!!
 ഇവര്‍ നമ്മെ ഭരിക്കട്ടെ
അടുത്ത ഭീഷണി ഇനിയെന്തോ??
ദില്ലിയില്‍ പതിനെഴുകാരന്‍ ജയിലിനു വെളിയില്‍ വരാന്‍ പോകുന്നു..!!!ജുവനൈല്‍ നിയമമനുസരിച്ച് ...!!കേട്ടിടത്തോളം ഏറ്റവും ക്രൂരമായി പീഡനം നടത്തിയവന്‍...
നമ്മുടെ നിയമ സംഹിതയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എങ്കില്‍ ഇനിയും ദില്ലിയും സുര്യനെല്ലിയും വിതുരയും ഒക്കെ ആവര്‍ത്തിക്കും
അതെ ഒരു കുറ്റവാളി രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടല്ല് അതാണ് നമ്മുടെ നിയമം
എന്നാല്‍ ഇതിന്റെ പേരില്‍ കുറ്റവാളികള്‍ രക്ഷപെട്ടു കൊണ്ടെയിരുന്നാല്‍...!!!!!...
...!!!
അതാണ്‌ ഞാന്‍ പറയുന്ന നീതി നിഷേധം
സ്വര്‍ഗത്തില്‍ കിട്ടുന്ന ആ വലിയ സൌഭാഗ്യം അത് മാത്രം പ്രസംഗിച്ചാല്‍ എന്ത് ആത്മീയത??
നാട്ടില്‍ നീതി എന്ന സൌഭാഗ്യം നിഷേധിക്കപെടുന്നു എങ്കില്‍, അത് ചൂണ്ടിക്കനിക്കുനതാണ് യഥാര്‍ത്ഥ ആത്മീയത.!!!
അനീതിക്കെതിരെ ശബ്ദമുയര്തുന്നതാണ് യഥാര്‍ത്ഥ ആത്മീയത
രണ്ടാമത്തെ വരവിങ്കല്‍ കര്‍ത്താവ്‌ എല്ലാവരേം ന്യായം വിധിക്കും...അത് കൊണ്ട് ഈ ലോകത്തിലെ ന്യായം വിധി വേണ്ട????
വിശ്വാസിയെ....!!!!തെറ്റി....!!!കര്‍ത്താവിന്റെ ചാട്ട ചുഴറ്റുന്നത്‌ ഇത്തരക്കാര്‍ക്കെതിരെ...!!!എനിക്കൊരു സംശയവുമില്ല !!!!
അത് കൊണ്ട് ഈ പാവം പള്ളീലെ അച്ചന്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ല..!!!
ളോഹ  അത് ദൈവം തന്നതാ....!!!എന്റെ വിമര്‍ശനം (ങ്ങൾ) സഹിക്കാനുള്ള സഹിഷ്ണുത ഇല്ലെങ്കില്‍ അത് വായിക്കാതിരിക്കുക...!!!
വിമര്‍ശനം കേള്‍ക്കുന്നതും ഇഷ്ടമാണ്....പക്ഷെ അതിന്റെ പേരില്‍ ഭീഷണി ഇഷ്ടമല്ല!! ഇതെന്തായാലും മുബൈ അല്ലാലോ...ബാല താക്കറെയെ വിമര്‍ശിച്ചു എന്നാ പേരില്‍ ഭീഷണി പെടുത്തിയത് പോലെ ജാതി കോമരങ്ങള്‍ ഉറഞ്ഞു തുള്ളാനല്ലതല്ല കേരള നാട്...
അത് വിശ്വാസി ആയാലും
കൂടുകാരന്‍ ആയാലും
നേതാവ് ഓര്‍ സഖാവ് ആയാലും

വാല്‍ക്കഷണം: 
പണ്ട് ഈ പാതിരി കോളേജില്‍ പഠിക്കുന്ന കാലം..എന്‍റെ കസിന്‍ യു യു സി ആയി കെ എസ് യു പാനലില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍  പ്രവര്‍ത്തനത്തിനായി ഇറങ്ങി. ക്ലാസ്സുകളില്‍ പോയി പ്രസംഗവും ഒക്കെ നടത്തി...!!അന്ന് എസ എഫു ഐ ക്കാരനായ എന്‍റെ  സുഹൃത്ത്‌ വഴി വീട്ടില്‍ വിളിച്ചു ഞാന്‍ ഇനി പ്രസങ്ങിച്ചാല്‍ കാലും കൈയും വെട്ടി കുട്ടയില്‍ തന്നു വിടും എന്നായിരുന്നു ഭീഷണി...!!!അതിനു ശേഷമാ ശെരിക്കും പ്രവര്‍ത്തിച്ചത്...!!!അവസാന വര്‍ഷത്തില്‍ അവസാന നിമിഷം വരെ ആര്‍ട്സ് ക്ലബ്‌ അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി എന്നൊക്കെ വാഗ്ദാനം ഒക്കെ തന്നെങ്കിലും പാര്‍ടിയുടെ പുറം നേതാക്കള്‍ എത്തി സ്വന്തം ആള്‍ക്കാര്‍ക്ക് (നൂലില്‍ കെട്ടി ഇറക്കിയ ) അന്നേവരെ കെ എസ് യുവില്‍ പ്രവര്‍ത്തിക്കാത്ത "പിള്ളേര്‍ക്ക്" സീറ്റ് നല്‍കി..!!!അന്ന് മുതല്‍ ഇന്ന് വരെ അവിടെ ജയിക്കാന്‍ പാര്‍ട്ടിക് കഴിഞ്ഞട്ടുമില്ല...!!!പറഞ്ഞത് ഭീഷണിയുടെ മുന്‍പില്‍ മടങ്ങാത്ത മുട്ടാണിത് എന്ന് പറയാനാ...!!!അത് കൂടുതല്‍ ധൈര്യമാണ്  നല്‍കുന്നത്.8 comments:

 1. സ്വര്‍ഗത്തില്‍ കിട്ടുന്ന ആ വലിയ സൌഭാഗ്യം അത് മാത്രം പ്രസംഗിച്ചാല്‍ എന്ത് ആത്മീയത??
  നാട്ടില്‍ നീതി എന്ന സൌഭാഗ്യം നിഷേധിക്കപെടുന്നു എങ്കില്‍, അത് ചൂണ്ടിക്കനിക്കുനതാണ് യഥാര്‍ത്ഥ ആത്മീയത.!!!
  ------------------------------------
  രണ്ടും കല്‍പ്പിച്ചാണല്ലേ ...

  ReplyDelete
 2. ആത്മരോഷം പ്രകടം

  ReplyDelete

 3. നേതാവിനെ വിമര്‍ശിക്കരുത്....!!!
  രാജാവ് നഗ്നന്‍ തന്നെ

  ReplyDelete
 4. പുരോഹിതന്‍ പ്രവാചകന്‍ കൂടിയാണ് എന്ന് അറിയാത്തവര്‍ ആണ് വിമര്‍ശനം പറയുന്നത്, അല്ലെങ്ങില്‍ ....!

  ReplyDelete
 5. Dear Acha,I like you your posts.We need more spiritual leaders like you.Hats off to you for being the VOICE.

  ReplyDelete