ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

November 20, 2012

ആര്‍ക്കാണ് നീതി കിട്ടിയത്?

വിഷയം വിവാദം  തന്നെയാണ് പ്രതികരിച്ചാലും ഇല്ലേലും കുഴപ്പമൊന്നുമില്ല. എങ്കിലും കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നിയതുമില്ല 
അത് കൊണ്ട് ചിലത് കുറിക്കുന്നു എന്ന് മാത്രം.
വീട്ടില്‍ പണ്ടൊരു എരുമയെ വാങ്ങിച്ചു ...കുറെ നാള്‍ പോറ്റി  വളര്‍ത്തി കഴിഞ്ഞപ്പോള്‍ ആണ് ഒരു ദിവസം മഹത്തായ ആ കണ്ടു പിടിത്തം നടത്തിയത്...വളര്‍ത്തി വലുതാക്കി കൊട്നുവരുമ്പോള്‍ നമുക്ക് കിട്ടേണ്ട പാല്‍ തരാനുള്ള അകിടില്‍ രണ്ടു കുറവാനന്നു ....പിന്നെന്തു ചെയ്യ്യാന?തന്ന ആള്‍ക്ക് തന്നെ തിരിച്ചു വിറ്റ്  നഷടക്കച്ചവടം ആണെങ്കിലും...കുറച്ചു കഴിഞ്ഞപ്പോള്‍ അറിഞ്ഞു അയാള്‍ അതിനെ അറവുകാരന് വിറ്റ്‌ എന്നും...കേട്ടപ്പോള്‍ ഒരുപാടു വേദന തോന്നി ഇത്രയും നാള്‍ കഞ്ഞിയും കാടിയും പുല്ലും കൊടുത്തു വളര്തിയട്ടു അറവുകാരന്‍ എരുമയെ അറത്തു  എന്നോര്‍ത്തപ്പോള്‍?
വിഷയം അജ്മല്‍ കസബ് തന്നെയാണ്.
 മുംബൈയില്‍ നിരപരാധികളെ വെടിവെച്ചിട്ട ഭീകരന്‍ തന്നെ 
ഒടുവില്‍ നീതി കിട്ടി കസബിനെ തൂക്കി കൊന്നു എന്നാ വാര്‍ത്ത‍ കേട്ടപ്പോള്‍ ആദ്യം ഉണ്ടായ ചോദ്യം ആര്‍ക്കാണ് നീതി കിട്ടിയത് എന്ന് തന്നെയാണ്?
കസബിനെ തൂക്കി കൊല്ലാതെ ജയിലരക്കുള്ളില്‍ ബിരിയാണിയും കൊടുത്തു  പാര്‍പ്പിക്കണം എന്നുമില്ല. തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപെടനം എന്നത് തന്നെയാണ് ശരിയും.ഇത്രയും നാള്‍ കസബിനെ തീറ്റി പൊട്ടിയത് കൊണ്ട് ഭാരതത്തിനു എന്ത് കിട്ടി?പുതിയ തെളിവുകളോ മറ്റേതെങ്കിലും തീവ്രവധികലെയോ പുടികിട്ടിയോ? അപ്പോള്‍ പിന്നെ എന്തിനിത്ര അമാന്തം???
ഇത്രയും നാള്‍ കസബിനെ ഞാനുള്‍പ്പെടുന്ന സമൂഹത്തിന്റെ പണം കൊണ്ട് തീടിപോട്ടിയത് കൊണ്ടായിരിക്കാം ഒരു സോഫ്റ്റ്‌ കോര്‍ണര്‍?എത്രെയും നാള്‍ ചോറ് കൊടുത്തിട്ട് തൂക്കി കൊന്നപ്പോള്‍ ആരു ആവലാതി?കൊല്ലനയിരുന്ണേല്‍ വളര്തണ്ടായിരുന്നു അല്ലെ? വെറുതെ ഓമനിച്ചു വളര്തിയട്ടു ഉള്ളിന്റെയുള്ളില്‍ സ്നേഹം ഉണ്ടാകില്ലേ? അത് കൊണ്ട് ദയവായി ആ ഗോവിന്ധച്ചമിയോടും സ്നേഹം തോന്നും മുന്പ് എന്തേലും ഒരു തീരുമാനത്തില്‍ എത്തുമോ? അതോ ബിരിയാണിയും തിന്നു കൂടുമോ?
ഒരു കുടോസ് പറയുന്നതോടൊപ്പം ഒരു പാതിരി എന്നാ നിലയില്‍ ഈ ക്യാപ്പിറ്റല്‍ പനിഷ്മെന്റിനോദ് വിയോജിപ്പ് തന്നെയാണ്. ജീവന്‍ എടുക്കാന്‍ മനുഷ്യന് അധികാരമുണ്ടോ? നല്കാന്‍ കഴിയാത്തത് എടുക്കാന്‍ കഴിയുമോ? 
എപ്പോള്‍ എന്തെഴിതിയാലും വിവാദം ഉണ്ടാക്കുന്ന കാലമല്ലേ അതാ...!!!

No comments:

Post a Comment