ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 17, 2011

ഹൈക്കമാണ്ടിനു പരാതി

ഹൈക്കമാണ്ടിനു പരാതി കൊടുത്തിട്ട് വലിയ കാര്യമില്ല...
അവരിതൊക്കെ എത്ര കണ്ടതാ?
ചിതംബരത്തിന്റെ വായ അടക്കാനുള്ള വഴി കാണുക...സ്വന്തം നാട്ടിലെ വോട്ട് നഷ്ടപെടതിരിക്കാന്‍ ചിതംബരം നടത്തുന്ന ഈ അഭ്യാസം കണ്ടില്ലാന്നു നടിച്ചാല്‍ ജനസംബര്‍ക്കം കൊണ്ടുണ്ടായ ജന പ്രീതി മൊത്തം നഷ്ടപെടും എന്നതില്‍ സംശയമില്ല...നമ്മുടെ കേന്ത്ര മന്ത്രിമാരോക്കെ വായടച്ചു മിണ്ടാതിരിക്കുമ്പോള്‍ ചിതംബരം പൊട്ടിച്ച ഈ ബോംബ്‌ കോളിളക്കം സൃഷ്ടിക്കും എന്നതില്‍ ലവലേശം സംശയം വേണ്ടാട്ടാ....മന്മോഹന്ജി റഷ്യയില്‍ ചെന്ന് വാ തുറന്നു,,,കൂടംകുളത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും എന്ന്...നാട്ടില്‍ പറഞ്ഞാല്‍ തമിഴ് മക്കള്‍ വായിക്കിട്ടു കൊട്ടും എന്നറിയാവുന്ന സര്‍ദാര്‍ജി ബുദ്ധിപരമായി നീങ്ങി. കൂടംകുളത് അണുബോംബ് ഉണ്ടാക്കിയാല്‍ തമിഴാണ് ജീവനില്‍ പേടിയാണ്..കേരളത്തില്‍ മുല്ലപെരിയറില്‍ വെള്ളം പോങ്ങിയലെന്ത...ഡാം പോട്ടിയലെന്ത...ആരുടെയൊക്കെ ജീവന്‍ കാഞ്ഞു പോയാലെന്താ...
സ്വന്തം നാടിനോട് മാത്രമേ കടപ്പടുള്ള്...അവര്‍ മാത്രം ജീവനോടെ ഇരുന്നാല്‍ മതി...എന്നാ ലൈന്‍ അത്ര നല്ലതല്ല എന്ന് പറയുമ്പോളും കേരളത്തിലെ നേതാക്കന്‍ മാര്‍ക്കുള്ള രാജ്യസ്നേഹവും കരുതലും കാണുമ്പോള്‍ രോമന്ച്ച പൂരിതമാകുന്നെന്റെ അന്തരംഗം...!!!ഇങ്ങേനെയുമുണ്ടോ നേതാക്കന്മാര്‍? തമിഴുനാടിനു അവര് ചോദിക്കുന്നതിനു മുന്പ് വെള്ളം തരാന്‍ ഞങള്‍ റെഡി ആണന്നു പറഞ്ഞു കരഞ്ഞു കാലു പിടിക്കുന്ന നേതാക്കന്മാരെ കാണണമെങ്കില്‍ കേരളത്തില്‍ വരണം...അതെ അതെ നമ്മള്‍ തമിഴ്‌നാട് കാരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു...നമ്മള്‍ നാട്ടില്‍ കുപ്പിയും പേപ്പറും പെറുക്കാന്‍ വരുന്ന അണ്ണാച്ചിമാരെ മാത്രമേ കണ്ടിട്ടുള്ളു...ബുദ്ധിയും ധയര്യവും ഉള്ള വേറെയും പയ്യന്മാര്‍ അവിടെ ഉണ്ടന്ന് മനസിലയല്ല്ലോ...!!!
ഒരു കമ്മണ്ടിംഗ് പവറും ഇല്ലാത്ത ഈ ഹൈക്കമാണ്ടിനു അടുത്തേക്ക് പോവുകയേ വേണ്ടായേ...!!!

No comments:

Post a Comment