ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

January 11, 2013

കോഹ്ലിയും ക്യാപ്റ്റന്‍ സ്ഥാനവും

എന്തായാലും കോഹ്ലിയെ ക്യാപ്റ്റന്‍ ആക്കാനുള്ള നീക്കം എന്ത് കൊണ്ടും നന്നായി...!!!പത്രക്കാരും ചാനലുകാരും ധോണി മാറി കോഹ്ലി വരണം ...വന്നെ പറ്റു എന്ന് പറഞ്ഞു തുടങ്ങിയ നിമിഷം മുതല്‍ ക്രിക്കറ്റിനു "വസന്ത"കാലം ആണന്നാണ് തോന്നുന്നത്...!!!
ഉടനെ തന്നെ പിടിച്ചു ക്യാപ്റ്റന്‍ ആക്കും എന്ന ചിന്തയില്‍ പെട്ട് പുള്ളി ബാറ്റിങ്ങു മറന്നു സ്വപ്ന ജീവിയായി നടക്കുവ. അതാണ് ഞാന്‍ പറഞ്ഞ ആ നല്ല കാലം...!!!
പാക്കിസ്ഥാന്‍ കാര് വന്നു പരമ്പരയും (അതിന്റെ ഇടയ്ക്കു രണ്ടു പട്ടാളക്കാരെയും തട്ടി )നേടിപോയി .
ദെ ഇന്നു ഇംഗ്ലണ്ട് പുഷ്പം പോലെ ജയിച്ചു..!!!
എല്ലാ കളിയും നന്നായി കളിച്ചു കൊണ്ടിരുന്ന കൊഹ്ലിയ്ക്ക് സമ്മര്‍ദം നല്‍കി ഒന്നുമല്ലാത്ത അവസ്ഥയില്‍ എത്തിച്ചതില്‍ ഒരു പങ്കു നമ്മുടെ മാധ്യമങ്ങള്‍ക്ക് തന്നെയാണ്. കോഹ്ലി എന്ന ഉഗ്രന്‍ ബാറ്റ്സുമാനെ ആണ് ഇന്ന് റ്റീമിന് ആവശ്യം...അല്ലാതെ സമ്മര്‍ദം കൂടി കളി മറക്കുന്ന ഒരാളെ അല്ല...!!
ക്യാപ്റ്റന്‍ ആക്കും എന്ന് ആരോ പറയുന്നത് കേട്ട് ഇത്രേം ടെന്‍ഷന്‍ പിടിക്കുന്ന കൊഹ്ലിയില്‍ നല്ലൊരു ക്യാപ്റ്റന്‍ "ഉറങ്ങി "കിടപ്പുണ്ടോ എന്നതാണ് സംശയം??
വെറുതെ കൊതിപ്പിച്ചു ഉള്ള കളി കൂടെ കളയാതെ പാവത്തെ പറഞ്ഞു മനസിലാക്കണം....പക്വത ആയിട്ടില്ല ഒരു "മേച്ചുരിട്ടി" ഒക്കെ വേണ്ടേ? അല്ലാതെ ആരേലും പറയുന്നത് കേട്ട് സ്വപ്നം കാണരുത് എന്ന്..!!
തുരു തുരെ സെഞ്ചുറികള്‍ അടിച്ച പയ്യന്റെ അതി ദാരുണമായ അവസ്ഥ കണ്ടു പറഞ്ഞു പോയതാ...
വാല്‍ക്കഷണം 
അപ്പോള്‍ അടുത്ത ക്യാപ്റ്റന്‍ ആരാണ് എന്നതാണ് പ്രശനം?ആരായാലും നന്നായി കളിച്ചില്ലേല്‍ പാതിരി കുറ്റം പറയുമേ 

No comments:

Post a Comment