February 21, 2013

അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍

എഴുതാതിരിക്കാന്‍ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ് ഇത് എഴുതുന്നതു. ഇന്ന് വൈകുന്നേരം ഹര്‍ത്താല്‍ അനുകൂലികളുടെ ഒരു പ്രതികരണം നേരിട്ടരിഞ്ഞത് കൊണ്ടാണ് ഇതെഴുതുന്നതു. വൈകുന്നേരം ബാഡ്മിന്‍ഡന്‍ കളിക്കാനായി ഞാനും മൂന്നു യുവജനങ്ങളും കുന്നംപള്ളി അച്ചനും കൂടി ഓതറ എന്ന സ്ഥലത്തേക്ക് കാറില്‍ പൊവുകയായിരുന്നു. ആല്‍ത്തറ മുക്ക് കഴിഞ്ഞപ്പോള്‍ മൂന്നു നാല് പേര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞു. സി പി എം കാരാണ് തടഞ്ഞത്. തടയുന്നതിന് മുന്‍പ് ഒന്ന് രണ്ടു ഡയലോഗ് പറഞ്ഞു അവര്‍. അത് പറയാനാണിത് . " ഏതു മ.... (ഉഗ്രന്‍ നാടന്‍ ഭാഷ) ആണ് ഹര്ത്താലിനു വണ്ടി ഓടിക്കുന്നത്??
ഞങ്ങള്‍ ഉടനെ വണ്ടി നിര്‍ത്തി അച്ചന്‍ മാര്‍ ആണന്നും നമ്മുടെ എക്കോ സ്പിരിചുവാലിറ്റി സെന്റെറില്‍ കളിയ്ക്കാന്‍ പോവുകയനന്നും പറഞ്ഞാപോള്‍ ആണ് വിട്ടതു.
എനിക്ക് ചില കാര്യങ്ങള്‍ പരയാനുണ്ട് .
 പണി മുടക്കാന്‍ അവകാശം ഉള്ളത് പോലെ തന്നെ പണിയെടുക്കാനും അവകാശം ഉണ്ടന്നുള്ള ഓര്മ നേതാക്കന്മാര്‍ക്ക് ഉണ്ടാകണം .
വഴി തടഞ്ഞും ഭീഷണി പെടുതിയും സമരം വിജയിപ്പിക്കാന്‍ നോക്കുന്നത് ജനാതിപത്യ അവകാശങ്ങളെ നിഷേധിക്കല്‍ ആണ് .
വഴി തടയുന്പോലും മറ്റും സഹ ജീവികളോടു മാന്യമായി സംസാരിക്കാന്‍ അണികളോട് പറയണം (തെറി വിളിക്കരുതെന്നു ചുരുക്കം)
കോഴിക്കോട്ടു എവിടെയോ രണ്ട് കൊച്ചു കുഞ്ഞുങ്ങളുടെ തല എറിഞ്ഞു പൊട്ടിച്ചു എന്നും കെട്ടു.... ഇതാണോ സമരം?
ഒന്ന് മാത്രം പറഞ്ഞോട്ടെ ... എന്നെങ്കിലും ഒരിക്കല്‍ നിങ്ങളുടെ അപ്പനെയോ അമ്മയെയോ മക്കളെയോ ഭാര്യെയെയോ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ ഇങ്ങനത്തെ ഒരു ദുരവസ്ഥ അഭിമുകീകരിക്കേണ്ട അവസ്ഥ നേരിട്ട് മരണം പുല്കേണ്ടി വന്നാല്‍ എന്തായീീക്കും നിങ്ങളുടെ അതായതു സമരക്കാരുടെ അവസ്ഥ ??
അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ നിരോധിക്കെണ്ടിയിരിക്കുന്നു.

1 comment:

  1. ആര് നിരോധിക്കും

    പൂച്ചയ്ക്ക് ആര് മണികെട്ടും?

    ReplyDelete