അങ്ങനെ വീണ്ടുമാസുദിനം വന്നെത്തി
ഹർത്താൽ ദിനം...മരണമില്ലാത്ത ദിനം ഒരിക്കലും മരണമില്ലാത്ത ദിനം.
എന്തിനും ഏതിനും ഹർത്താൽ നടത്തി നാട് മുടിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ പടുകോമരങ്ങളെ കുഴിച്ചുമൂടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുറെ നാളുകളായി ഇല്ലാതിരുന്നപ്പോൾ എന്തൊരു ആശ്വാസം...പെട്രോളിന് വില കൂടിയപ്പോൾ സമരം ചെയ്തു ചെയ്തു വില "കുറച്ചത്"കൊണ്ടാരിക്കും ഇപ്പോ മുഖ്യനെ താഴെയിറക്കാൻ ഇത്തരം ജനദ്രോഹ ഐറ്റം നമ്പറുമായി ഇറങ്ങുന്നത്. വെള്ളപ്പൊക്കവും പട്ടിണിയും വിലക്കയറ്റവും കേരള ജനതയക്ക് കഷ്ടതകൾ സമ്മാനിക്കുമ്പോൾ ദുരിതാശ്വാസതിനു നേതൃതം നല്കേണ്ട നമ്മുടെ പൊന്നോമന നേതാക്കൾ സഭയിൽ അശ്ലീലം പറഞ്ഞു ഉറഞ്ഞ് തുള്ളിയത് കൂടാതെ ഇതും കൂടെയിരിക്കട്ടെ?
.jpg)

രണ്ടു മുന്നണിക്കാരും കൂടി ജനതിനിട്ടു നന്നായി പണി തരുന്നുണ്ട് ...!!!ഭേഷായി സുരേന്ദ്രൻ അവർകൾ കൂടി ചനെലിൽ വള വള പറഞ്ഞു ഉഗ്രാൻ ഇമേജും ഉണ്ടാക്കിയട്ടുന്ദ് ....!!!ഒന്നുറപ്പായി ചക്കരകുടത്തിൽ കൈ ഇടാത്തവർ ആാരുമില്ല എന്ന്...നക്കിയവർ ആരൊക്കെ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്
ഹർത്താൽ നടത്തി വീതി ചെല്ലുമ്പോൾ സ്വന്തം വീട്ടീന് ആരൊക്കെ പെടുമെന്ന് ആര്ക്കറിയാം...എന്തിനാ വെറുതെ ???
വാല്ക്കഷണം:
മാധ്യമങ്ങളോട്: നിങ്ങൾക്കും ഒരു ധർമ്മമില്ലെ?സെക്സും അപവാദവും അല്ലാത്ത വാർത്തകൾ ഇല്ലങ്കിൽ റേറ്റിംഗ് ഇല്ല എന്നാണോ നിങ്ങളുടെ മാധ്യമ സദാചാരബോധം? സരിതയുമായി ബന്ധമുള്ള മാധ്യമ പ്രവര്ത്തകരുടെ പേര് പറയാത്തിടത്തോളം കാലം ഫോര്ത്ത് എസ്റ്റെട്ടിന്റെ അവകാശവും നിങ്ങള്ക്കില്ല ...ഹർത്താൽ പ്രഖ്യാപന വാർത്തകൾ ദയവായി തമസ്കരിക്കുമെങ്കിൽ ഈ നാടിനോടുള്ള ജനത്തോടുള്ള കടമ അല്പമെങ്കിലും നിറവെരട്ടെ
ഹര്‍ത്താലാഘോഷം കഴിഞ്ഞു
ReplyDeleteഇനി അടുത്തതെന്നാണാവൊ?