August 10, 2013

അടിച്ചേല്പ്പിക്കുന്ന സമരങ്ങൾ കേരളത്തിൽ

പട്ടാളം രംഗത്ത് അണി നിരന്നിരിക്കുന്നു.പോലീസ് പുറകിൽ നിൽക്കുമത്രേ ...!!!
അങ്ങനെ വീണ്ടും സമരം തുടങ്ങുന്നു. അഴിമതിക്കെതിരെ അഴിമതിക്കാർ നടത്തുന്ന സമരം?? തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് വെടിയും പുകയും ...!!!ഇപ്പോ മനസിലായികാണുമല്ലോ ഈ നാട് നന്നാവില്ല എന്ന്?

അടിച്ചേല്പ്പിക്കുന്ന സമരങ്ങൾ കേരളത്തിൽ വര്ദ്ധിച്ചു വരുന്നത് ആശാവഹമല്ല . എന്തിനാണീ സമരം?ജനങ്ങൾക്ക്‌ ദ്രോഹകരമായ ഇത്തരം സമരങ്ങൾ കൊണ്ട് ആർക്കാണ് പ്രയോജനം? ജനാധിപത്യ വ്യവസ്ഥിതിക്കു ഭൂഷണമല്ലാത്ത ഇത്തരം അക്രമ സമര മാർഗങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കപെടുവാൻ പാടുള്ളതല്ല.ഈജിപ്റ്റിലെ സമരവും അക്രമവും ഒരു ഭരണാധികാരിയെ വീഴ്ത്തിയത് പോലെ കേരളത്തിലെ ജനാധിപത്യ വ്യവസ്ഥയിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാരിനെ വീഴ്ത്താൻ നോക്കുന്നത് രാഷ്ട്രീയ അപചയം തന്നെയാണ്.

നാളെ പിണറായിയും അധികാരത്തിലെത്തുമ്പോൾ കണ്ഗ്രസ്സുകാര്ക്കും കുറെ ആളുകളെ അണി നിരത്തി ലാവ്‌ലിൻ കേസിന്റെ പേരും പറഞ്ഞു സമരം നടത്തിയാൽ പിന്നെ പറയണ്ടല്ലോ? 2 വർഷം കൂടി കാത്തിരിക്കാൻ പിണറായിക്കും  കൂട്ടർക്കും കഴിയില്ലേ?എന്തായാലും അടുത്ത തവണ ഉറപ്പാണ്‌ കസേര. പക്ഷെ ആ കസേര അടുത്ത തവണ ഉറപ്പാക്കണം എന്നത് ലാവലിനെ ആശ്രയിച്ചിരിക്കും. വെറുതെ ഇപ്പോൾ വാൾ സ്ട്രീറ്റ് മോഡൽ സമരത്തിന്‌ പോയി അന്നത്തെ പ്രതി പക്ഷത്തിനു വെറുതെ ഇന്നേ ആയുധം ഉണ്ടാക്കി കൊടുക്കണോ സഖാവെ?
പിന്നെ അച്ചു മാമൻ എന്തിനാണ് വാ പൊളിക്കുന്നത് എന്നറിയില്ല? ആശ കൊടുത്താലും മുഖ്യൻ ആക്കാം എന്ന ആശ കൊടുക്കല്ലേ........!!!!
ടി പി യുടെ പ്രേതത്തെ പേടിച്ചാണോ ഇത്തരം  കോലാഹലം എന്നതാണ് ഒരു സംശയം?
എന്തായാലും വെറുതെ ജനങ്ങളുടെ  വെറുപ്പ്‌ സമ്പാദിക്കാം എന്നല്ലാതെ  തോന്നുന്നില്ല . ജനങ്ങൾക്ക്‌  കാര്യം ഇടതു പക്ഷം അറിയഞ്ഞതാണോ അതോ അറിഞ്ഞിട്ടും  നടിക്കുവാണോ?
ഇന്ന് സമരങ്ങളോട് ജനങ്ങൾക്ക്‌ വലിയ താല്പ്പര്യം ഒന്നുമില്ല. അത് ഏത് പാർട്ടിക്കാരൻ നടത്തിയാലും. ഇവിടെ അനേകായിരങ്ങൾ അരിക്കും തുണിക്കും വീടിനുമായി നെട്ടോട്ടമോടുമ്പോൾ ആരുടെയൊക്കെയോ സ്വാർത്ഥതക്കു വേണ്ടിയുള്ള  പേക്കൂത്തുകൾ കാണാനും കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും സാധാരണ ജനത്തിന് തല;താല്പര്യം ഇല്ല എന്നത് സത്യത്തിൽ എന്തെ പ്രതിപക്ഷം തിരിച്ചറിയുന്നില്ല?അടുത്ത തവണ അധികാരത്തിൽ എത്തുമ്പോൾ തങ്ങളും ഇതൊക്കെ തന്നെയല്ലേ ചെയ്യാൻ പോകുന്നത്?അന്ന് സരിതയ്ക്ക് പകരം മറ്റാരെങ്കിലും...ഇന്നത്തെ ഭരണക്കാർ അന്നത്തെ സമരക്കാരും...ജനം ഇത് എത്ര കണ്ടിരിക്കുന്നു...ആ നടക്കട്ടെ...കുറച്ചു പൊതുമുതൽ കൂടി നശിപ്പിക്ക് ... കുറെ പേർ ക്ക് കൂടി സ്മാരകങ്ങൾ ഉയരും...കുറച്ചു പേരുടെ ബന്ധുക്കല്ല്ക് കൂടി സര്ക്കാര് ജോലി നല്കട്ടെ..!!!!അങ്ങനെ എല്ലാം കൂടി പൊതു ജനം എന്ന കഴുതകളെ വീണ്ടും മരക്കഴുതകൾ ആക്കട്ടെ ...!!!നമ്മുടെ നികുതിപ്പണം കൊണ്ട് വീണ്ടും വീണ്ടും പോളിച്ചതൊക്കെ പണിയട്ടെ...ആർക്കു ചേതം? സ്വന്തം വീട്ടില് നിന്നും കൊണ്ട് വന്നു വെച്ചതല്ലല്ലോ....!!!പൊതുവല്ലേ ആർക്ക് വേണമെങ്കിലും ഇതു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചെയ്യാം...അതാണീ ദൈവത്തിന്റെ സ്വന്തം നാടിന്റെ മാത്രമുള്ള ഗുണം.

വാല്ക്കഷണം: പത്തു കോടി തട്ടിപ്പിൻറെ സമരം നടത്താൻ പത്തു കോടിയുടെ ചെലവു ......!!!!സമരം നയിക്കുന്നത് 300 കോടി തട്ടിപ്പിന്റെ ആശാൻ  കൂടിയാകുമ്പോൾ എല്ലാം കുശാൽ?
അഴിമതിക്കെസില്ലാത്ത മറ്റാരെയെങ്കിലും ഇതെൽപ്പിക്കുന്നതായിരുന്നു നല്ലത്.

No comments:

Post a Comment