February 5, 2013

കരി ഓയില്‍ സംസ്കാരം???


കെ എസ് യു ക്കാരെ ഇത്രയ്ക്കു വേണോ? സര്‍ക്കാര്‍ ജീവനക്കാരന്‍ ആയതു കൊണ്ട് റോഡില്‍ നില്‍ക്കുന്ന സര്‍വേക്കല്ലില്‍ കരി ഓയില്‍ വരി പൂശുന്നത് പോലെ ആകാമെന്ന കരുതിയത്‌??
ഇദേഹവും ഒരു മനുഷ്യ ജീവി തന്നെയാണ്. എന്താണ് ഇദ്ദേഹം ചെയ്ത തെറ്റ്? ഫീസ് കൂട്ടിയതു  ഇങ്ങോരാണോ?ഭരിക്കുന്ന കക്ഷി തന്നെയല്ലേ ഇതെല്ലം ചെയ്തത്?വളരെ ക്ഷമാ പൂര്‍വ്വം സമരക്കാരെ കേട്ടിരുന്ന അന്യസംസ്ഥാനക്കാരനായ ഈ പാവത്തിനോട് ഇത്രയും ക്രൂരത വേണ്ടായിരുന്നു. കരി ഓയില്‍ പൂശേണ്ടിയിരുന്നത് മറ്റു ചിലരെ ആയിരുന്നു.അധികാരം തലയ്ക്കു പിടിച്ചു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാത്ത നാണംകെട്ട രാക്ഷ്ട്രീയ ജാതി കോമരങ്ങളെ തന്നെയല്ലേ?
സംഘടന അറിഞ്ഞു കൊണ്ടുള്ള സമരം ആയിരുന്നില്ല എന്നാണ് കേട്ടത്...!!!മറ്റുള്ള നാട്ടുകാരുടെ മുന്‍പില്‍ നമ്മള്‍ മലയാളികള്‍ മാന്യര്‍ എന്നാണ് കേള്‍വി...ഇടതു പക്ഷവും ഈ കാര്യത്തില്‍ മോശമല്ലാതെ സ്കോര്‍ ചെയ്യുന്നവരാണ് ,നായ്ക്കുനപോടിയും കരി ഓയിലും പുത്തരിയല്ല ഇവര്‍ക്കും.സമരത്തിന്റെ പേരില്‍ ആളെ അപമാനിക്കുന്ന പരിപാടി എന്തിനാണ്? ചെരുപ്പ് മാല അണിയിക്കുക ,മൊട്ട അടിപ്പിക്കുക, ഇതൊക്കെ വെറും കാടത്തം തന്നെയാണ്.
പക്ഷെ ഒന്നുണ്ട് ഒരു മനുഷ്യനെ അപമാനിക്കുന്നത് അതു ഏതു രാക്ഷ്ട്രീയ പ്രസ്ഥാനത്തില്‍ ഉള്ള ആളായാലും അതിനോട യോജിപ്പില്ല . പിന്നെ ഇന്ന് ചാനലില്‍ കണ്ടത്....
മാധ്യമ സംസ്കാരത്തെ പററി പറഞ്ഞാല്‍ ഇന്ന് വായിച്ച നോവലില്‍ കണ്ട അതെ സംഭവം...24 x 7 ന്യൂസ്‌ ചാനല്‍ ,മനോജ്‌ ഭാരതി എഴുതിയത്...പേജ് 66 മുതല്‍ കാണുന്ന അതെ സംഭവം പോലെ തോന്നുന്നു...കരി ഓയിലുമായി വന്ന കുട്ടി നേതാക്കന്മാര്‍ക്ക് അകമ്പടി  വന്നു അവരുടെ പെക്കൂതിനു കൂട്ട് നിന്ന മാധ്യമ സംസ്കാരം....എക്സ്ക്ലൂസിവ് നു വേണ്ടി ആരെയും അപമാനിക്കുന്നത് ഷൂട്ട്‌ ചെയ്തു നടക്കും...എല്ലാം നേരത്തെ പരഞ്ഞുരപ്പിച്ചത് പോലെ? മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരത്തെ അറിയാമായിരുന്നു ഇന്ന് ആ പാവത്തിന് നേരെ കരി ഓയില്‍ അഭിഷേകം ഉണ്ടാകുമെന്ന്. അത് കൊണ്ട് തന്നെയല്ലേ വെറും നാലോ അഞ്ചോ പേര്‍ മാത്രം വന്ന ഈ സമര പേക്കൂത്ത് ഷൂട്ട്‌ ചെയ്യാന്‍ നേരത്തെ റെഡി ആയി നിന്നത്.
ഇതാണോ മാധ്യമ സംസ്കാരം എന്നൊരു ചോദ്യവും??? അതു മാധ്യമങ്ങളുടെ കരി ഓയില്‍ സംസ്കാരം.
ഞാന്‍ ഈ കുട്ടി കുരങ്ങന്‍ മാര്‍ നടത്തിയ ആഭാസ സമരതോടുള്ള എതിര്‍പ്പ് അറിയിക്കുന്നു.

3 comments:

  1. കഷ്ടം തന്നെ

    ReplyDelete
  2. എന്‍റെ ഒരു നിസ്സഹായ എതിര്‍പ്പ് ഇവിടെ രേഖപ്പെടുത്തുന്നു .

    ReplyDelete