ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

February 9, 2013

യെസ് വിയെസ് ഈസ് റൈറ്റ് ...

ബസന്തിനെ പറ്റി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല...!!!ഇപ്പോള്‍ വക്കീല്‍ പണിയും പണ്ട് നീതി പ്രസ്താവം നടത്തുന്ന ആളും ആയിരുന്നല്ലോ ടിയാന്‍..
എത്രയോ വര്‍ഷങ്ങള്‍ ന്യായാധിപനായി വര്‍ത്തിച്ചട്ടുള്ള ആളാണ്‌ ടി കക്ഷി...എത്രയോ കൊല കൊമ്പന്മാരെ കണ്ടിരിക്കുന്നു...എന്നിട്ടും ഒരു ചാനെല്‍ പെണ്‍കുട്ടി മുന്‍പില്‍ വന്നു നിന്ന് വിവാദ വിഷയങ്ങളെ പറ്റി ചോദിച്ചപ്പോള്‍ അസംബന്ധം പുലമ്പി താനൊരു "പുലി"(എലി) യനന്നു വരുത്തിയതാണ്??? വക്കീലിന് "പുത്തി" യില്ലേ? ചാനല്‍കാരി ഒളി കാമറ ഉപയോഗിച്ച് എന്ന ന്യായം പറഞ്ഞു ഒളിച്ചോടാനുള്ള ടി കക്ഷിയുടെ വാദം വിലപ്പോവില്ല. വന്നത് ചാനെല്‍കാരി എന്നരിഞ്ഞട്ടും വിട്ടു പറഞ്ഞത് മനപൂര്‍വമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്തായാലും ബസന്ത് ഒരു വാര്‍ത്ത‍ മൂല്യം നേടിക്കഴിഞ്ഞു. കുര്യനെ വിട്ടു രാവിലെ അഫ്സല്‍ ഗുരുവിനെ പിടിച്ചടത് നിന്ന് വൈകിട്ട് ബസന്ത്...അതാണ് ഈ വിഷ്വല്‌ മീഡിയയുടെ ശക്തി.
ഒളി കാമറ ഉപയോഗിക്കുന്നതിനോട് എത്തിക്സിന്റെ പേരില്‍ യോജിപ്പില്ല.
എങ്കിലും എന്റെ ബസന്തേ...ഇത്രേം വേണ്ടാട്ടോ...അഭിപ്രായം പറയാന്‍ എല്ലാര്‍ക്കും അവകാശമുള്ളത് പോലെ ബസന്തിനും ഈ പാതിരിക്കും ഉണ്ട്. അത് കൊണ്ട് പറയുവ..!!!
സുര്യനെല്ലി പെണ്‍കുട്ടി അത് എന്തിന്റെ പേരില്‍ ആയാലും മാനസികമായും ശാരീരികമായും അനവധി തവണ അപമാനിക്കപെട്ടു കഴിഞ്ഞു.ഇനിയെങ്കിലും വിട്ടു കൂടെ??സ്വന്തം വിധി ന്യായം രഥ്‌ ചെയ്തതില്‍ ഉള്ള ജാള്യം ആയിരിക്കാം ടി വകീലിനെ കൊണ്ട് ഇങ്ങനെ പറയിച്ചത്.

സഖാവ് വി എസ് ....താങ്കള്‍ പറഞ്ഞതാണ് ശരി...!!!!
യെസ്  വിയെസ് ഈസ് റൈറ്റ് ...
അതിനപ്പുറം ഞാനെന്തു പറയാനാ??
http://www.indiavisiontv.com/2013/02/09/166699.html


2 comments: