ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

September 13, 2012

ദെ പിന്നേം ഹര്‍ത്താല്‍


ഡീസലിന്റെ വില കൂട്ടിയും 
പാചകവാത സിലണ്ടരിന്റെ എണ്ണം കുറച്ചും സര്‍ക്കാര്‍ നല്‍കിയ ഇരുട്ടടി നന്നായിട്ടുണ്ട്...!!!ഭരിക്കുന്നവര്‍ക്ക് ജനത്തോടുള്ള പ്രതിബതത ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെട്ടിരിക്കുന്നു !!!
പ്രതിപക്ഷത്തിന്റെ പ്രതിബദ്ധത ശനിയാഴ്ച വെളിപ്പെടാന്‍ പോവുകയാണ്....വീണ്ടുമൊരു ഹര്ത്താലിന്റെ പേരില്‍...
അതും ഞങ്ങള്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലെ ഹര്‍ത്താല്‍ ഉത്സവം ...പൊതുമുതല്‍ നശിപ്പിച്ചും സാധാരണക്കാരന്റെ ജീവിതത്തില്‍ കുതിര കയറിയും ഹര്‍ത്താല്‍ മഹാമഹം കെങ്കേമമായി കൊണ്ടാടട്ടെ 
സര്‍ക്കാരെ ...വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളോട് എന്തിനീ ക്രുരത?ഹര്‍ത്താല്‍ അനുകൂലികളോട്  ഒരു ചോദ്യം?ഹര്‍ത്താല്‍ നടത്തിയട്ടു നിങ്ങള്ക്ക് എന്ത് പുണ്യമാണ് കിട്ടുന്നത്?ഒരു ഹര്‍ത്താല്‍ കണ്ടു പേടിച്ചു വില കുറയ്ക്കുമോ നമ്മുടെ സര്‍ദാര്‍?
എന്തായാലും സര്‍ക്കാരും പ്രതിപക്ഷവും ഈ കാര്യത്തില്‍ എങ്കിലും ഒന്നായല്ലോ?
ജനത്തെ ദ്രോഹിക്കുന്ന കാര്യത്തില്‍..................... .... .
 അത് മതി ഞങ്ങള്‍ പൊതുജനം എന്ന കഴുതകള്‍ക്ക് 
എമെര്‍ജിംഗ് കേരള ഉള്ളത് കൊണ്ടായിരിക്കും ഹര്‍ത്താല്‍ വെള്ളിയാഴ്ച നടത്താത്തത്...!!!വികസനവിരോധം തന്നെ...!!!
എന്ത് എമെര്‍ജിംഗ് കേരള നടന്നാലും ഈ നാട് നന്നാവില്ല കട്ടായം ...നന്നാവാന്‍ ഈ ദുഷിച്ച രാഷ്ട്രീയക്കാര്‍ എന്നാ രാക്ഷസന്‍ മാര്‍ അനുവദിക്കില്ല 
ഹര്‍ത്താല്‍ എന്ന ജനവിരുധതെക്കെതിരെ  പ്രതികരിക്കാന്‍ ആരുമില്ലേ?ഹര്‍ത്താല്‍ ദിവസം ഹര്ത്താലിനെതിരെ പ്രതിഷേധിക്കാം എങ്ങനെ എന്നത് ഒരു ചോദ്യ ചിഹ്നമാണ് ??

No comments:

Post a Comment