ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

October 13, 2012

സുശീല്‍ കുമാറിന് ഒരായിരം പൂച്ചെണ്ടുകള്‍


കോടിക്കണക്കിനു രൂപ വാങ്ങി എന്തിനും ഏതിനും പരസ്യം പറയാന്‍ നടക്കുന്ന സിനിമ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും ഉള്ള നാട്ടില്‍ വ്യത്യസ്തനാം ഗുസ്തിക്കാരന്‍ സുശീല്‍....  മദ്യത്തിന്റെ ദോഷ  വശം പഠിപ്പിക്കാന്‍ സ്പിരിറ്റ്‌ കാണിക്കുന്നുണ്ടെങ്കിലും വൈകിട്ടെന്താ പരിപാടി എന്ന് ഒരേ സമയം ചോദിച്ചു കുടിപ്പിച്ചു കിടത്താന്‍ നോക്കുന്നു...ഒരു മര്യാദ ഇല്ലാതെ മദ്യത്തെ പ്രൊമോട്ട് ചെയ്യാനുള്ള വ്യഗ്രത പണത്തിനു വേണ്ടി മാത്രമല്ലെ?ഇവിടെയാണ് നമ്മുടെ ഗുസ്തിക്കാരന്‍ സുശീല്‍ വ്യത്യസ്തനയത്.മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ അമ്പതു ലക്ഷം തരാം എന്നാ വാഗ്ദാനം നിരസിച്ചതിലൂടെ സൂപര്‍ താരമായി മരിയ സുശീലിനു ഒരായിരം അഭിനന്ദനങ്ങള്‍...കോടികള്‍ കിട്ടുന്ന ക്രിക്കറ്റ് കളിക്കാര്‍... അവരെ അകമഴിഞ്ഞു സഹായിക്കുന്ന സര്‍ക്കാരുകളും ഒക്കെ ചിന്തിക്കണം വലിയ സഹായം ഒന്നും ലഭിക്കാത്ത കളിക്കാരന്‍ ആയിട്ട് കൂടി ഈ വലിയ തുക ധാര്‍മ്മിക ബോധത്തിന്റെ പേരില്‍ നിരസിച്ച സുശീല്‍ കുമാറിനെ എത്ര പേര്‍ മാതൃക ആക്കുന്നു ??
പണം കിട്ടിയാല്‍ എന്ത് പരസ്യത്തിലും അഭിനയിക്കുന്ന സൂപ്പര്‍ സ്റ്റാര്‍  കളും ക്രിക്കറ്റ് കളിക്കാരും ഇതൊന്നു കേട്ടിരുന്നെങ്കില്‍?? സുശീല്‍ കുമാറിന് അവനക്കടന്റെ വക പൊന്‍തൂവല്‍ ഇരിക്കട്ടെ

No comments:

Post a Comment