ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

August 16, 2012

എന്തായിരുന്നു ആ ആക്കിയ ചിരീ?

 ഇന്നത്തെ വാര്‍ത്തയില്‍ നമ്മുടെ കേരള മുഖ്യന്റെ ആക്കിയ ചിരി കണ്ടപ്പോളുണ്ടായ ധാര്‍മ്മിക രോക്ഷം കൊണ്ടാണ് ഇതെഴുതുന്നത് 
എന്തായിരുന്നു ആ ആക്കിയ ചിരീ?എന്തിനായിരുന്നു?
ഹെന്റെ...!!!കേരള മുഖ്യ ഇത്രേം വേണ്ടാട്ടോ ആ പാവം പിടിച്ച പിള്ളേരോട് ...ആ പിള്ളേരെ നേഴ്സ് ആക്കാന്‍ വേണ്ടി അവരുടെ മത പിതാക്കള്‍ എത്ര മാത്രം വേദന അനുഭവിച്ചു കാണും? അതിന്റെ പത്തിലൊന്ന് വേദന പോലും അന്ന് സ്വിറ്സെര്‍ലാണ്ടില്‍ പോയി തെന്നി അടിച്ചു വീണപ്പോള്‍ അങ്ങ് അനുഭവിച്ചു കാണില്ല....അന്ന് നേര്സുമാരെല്ലാം കൊള്ളാമായിരുന്നു... അത് അന്തക്കാലം ഇത് ഇന്തക്കാലം അല്ലെ? എന്ന് പറഞ്ഞു ഊളിയിടാണ് ഭാവമെങ്കില്‍ ദൈവം വിടില്ല കേട്ടാ....പണി തരും ദൈവം...പുള്ളി കൊട്ടേഷന്‍ നിര്‍ത്തി ഇപ്പോള്‍ നേരിട്ട് കൊടുക്കുവ...!!!തെന്നി വീഴാന്‍ വലിയ പാടൊന്നുമില്ല...പരിവരങ്ങളിള്ളില്ലാതെ റോഡിലെറങ്ങി നടന്നാല്‍ മതി ...പിന്നെ ഉന്തി ഇടാന്‍ കൂടെയുള്ള ലോടുക്കുകള്‍ നന്നായി ശ്രമിക്കുന്നുണ്ട്..നല്ല പ്രതിപക്ഷം ഇല്ലാത്തതിന്റെ ധൈര്യത്തില ഈ പണിയൊക്കെ അങ്ങ് കാണിക്കുന്നത്
(സ്വന്തം കാര്യം തീര്‍ത്തിട്ട് വേണ്ടേ ......!!!)
കേരളത്തിലെ ജനങ്ങള്‍ക്കിട്ടു അങ്ങ് നല്ല കിടിലന്‍  പണി തുടങ്ങിയല്ലോ...വിലക്കയറ്റം നന്നാകുന്നുണ്ട്...തേങ്ങക്ക് കൂടി വില കേറിയിരുന്നെങ്കില്‍ നന്നായിരുന്നു...മനുഷ്യന് ഒട്ടും വിലയില്ലാതായി...അതല്ലേ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിക്കും എന്ന് പറഞ്ഞു മൂന്നു പിള്ളേര് നില്ല്കുമ്പോള്‍ കൊഞ്ഞനം കുത്തി അങ്ങ് നടന്നു പോയത്...എന്തിനും ഏതിനും മൊക മോകന്നു അഭിപ്രായം പറയുന്ന അങ്ങുന്നു ഈ പാവപ്പെട്ട നേര്സുമാരെ പറ്റി അഭിപ്രായം പറയാത്തത് അവരുടെ ജീവന് വലിയ വില കല്‍പ്പിക്കുന്നില്ല എന്നത് കൊണ്ട് തന്നെയല്ലേ?
( അതോ ഈ ആത്മഹത്യ ഭീഷണി വെറും നാടകം എന്നറിഞ്ഞാണോ?
നടകമായാലും അല്ലെങ്കിലും അവരുടെ സഹനത്തിന്റെ അതിര്‍ വരമ്പുകള്‍ കടന്നു പോയതല്ലേ അവര്‍ മഴയും വെയിലും രാത്രിയും വക വെക്കാതെ ഭാവിയെ പോലും ഓര്‍ക്കാതെ സമരതിനിരങ്ങിയത്? ലക്ഷക്കണക്കിന്‌ രൂപ ലോണ്‍ വാങ്ങി പഠിച്ച അനേകം ജീവിതങ്ങള്‍ നമ്മുടെ മുന്‍പില്‍ ജീവിക്കാനുള്ള അവകാശത്തിനായി കേഴുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നത് ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല...!!!നേരം വെളുക്കുമ്പോള്‍ മുതല്‍ രാവേറും വരെ പാടത് പണിയെടുപ്പിക്കുന്ന വെറും കന്നലിപ്പശുക്കളെ പോലെ പണിയെടുപ്പിച്ച് പിച്ചക്കാശു പോലെ വല്ലതും നല്‍കി മാനം മുട്ടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി ആശുപത്രി എന്നാ പേരുമിട്ടു പാവങ്ങളെ പിഴിഞ്ഞും പണക്കാരനെ ഊറ്റിയും പോക്കെറ്റ്‌ വീര്‍പ്പിക്കുന്ന നരഭോജികളുടെ കയ്യില്‍ നിന്നും ആ പാവങ്ങളെ രക്ഷിക്കില്ലേ?അങ്ങയുടെ ഉറക്കം വെടിയില്ലേ?ഉണര്ന്നില്ലങ്കില്‍ പോലും പാവങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തല്ലേ...!!!

2 comments:

  1. ആശംസകള്‍ .അക്ഷരത്തെറ്റ് ഒരു പാട് ഉണ്ട് ,ശ്രദ്ധിക്കുക ,നന്നായി വരട്ടെ

    ReplyDelete
  2. നന്ദി
    അക്ഷര തെറ്റുകള്‍ തിരുത്തി എഴുതാന്‍ ശ്രമിക്കാം

    ReplyDelete