ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

January 2, 2012

മാധ്യമ സംസ്കാരം:അപാര തൊലിക്കട്ടി

മസാല പൊടിയില്‍ മായം ചേര്‍ത്തു എന്ന വാര്‍ത്ത‍ ഇന്നാണ് ഞാന്‍ അറിഞ്ഞത്...കിഴക്കന്‍ കമ്പനിയുടെ മസാലയാണ് എന്റെ വീട്ടുകാരി വാങ്ങിച്ചു കൊണ്ടിരിക്കുന്നത്...ഇത്രേം നാള്‍ വിഷമാണല്ലോ തിന്നത് എന്നോര്‍ക്കുമ്പോള്‍ ഞെട്ടിപോകുവ...!!!
നമ്മുടെ നാട്ടിലെ മാധ്യമ സംസ്കാരം സമ്മതിക്കണം...അവര്‍ക്കൊക്കെ അവാര്‍ഡ്‌ കൊടുക്കാന്‍ ഈ നാട്ടില്‍ ആരുമില്ലേ?
അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുന്ന നികെഷന്മാരും നേരറിയാന്‍ നേരത്തെ അറിയിക്കുന്നവരും "ലോകത്ത്"ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുകയും കാണുകയും ചെയ്യുന്നു എന്ന് ദിനവും പരസ്യപെടുതുന്ന ചാനലുകാരും പത്രക്കാരും ഇതൊന്നും കണ്ടില്ല പോലും...അറിഞ്ഞില്ല പോലും...!!
ഇവര്‍ക്കൊക്കെ സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കാന്‍ എന്താണ് യോഗ്യത?
അഴിമതിക്കെതിരെ സംസാരിക്കുമ്പോള്‍ ഈ കറി മസാല കമ്പനിയില്‍ പിടിക്കപ്പെട്ട മായം ചേര്‍ത്ത മാസലയെ പറ്റിയോ ഈ കിഴക്കിന്‍ പ്രസ്ഥാനത്തെ പറ്റിയോ ശബ്ദിക്കാന്‍ കെല്‍പ്പില്ലാതെ പോയത് എത്ര കോഴ കൈപ്പറ്റി കാണും മാധ്യമ സുഹ്ര്തുക്കളെ?
നിങ്ങളെ സമ്മതിച്ചിരിക്കുന്നു....!!!!അപാര തൊലിക്കട്ടി തന്നെ...!!!
ജനങ്ങളെ നന്നാക്കാന്‍ നടക്കാതെ സ്വയം നന്നാവാന്‍ നോക്ക് മാധ്യമക്കാര...!!!
http://www.marunadanmalayalee.com/admin/popups/img/Eastern-Curry-Powder-Color-Dye.jpg

No comments:

Post a Comment