December 20, 2011

ദേശാഭിമാനിയുടെ അസഹിഷ്ണുത .....


ആദ്യമേ പറയട്ടെ...ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലാ..ഒരു പാര്‍ട്ടിയിലും മെമ്പര്‍ ഷിപ്പുമില്ല...എന്നാല്‍ ഒരു അരാഷ്ട്രീയ വാദിയുമല്ല...രാഷ്ട്രീയം ജനക്ഷേമത്തിനു എന്ന് വിശ്വസിക്കുന്ന ആളാണ്....ഇ.എം .സിനെ ഇഷ്ട്ടപ്പെട്ടിരുന്നു...അതിനെക്കാളേറെ ഇ.കെ നായനാരെ വളരെയതികം ഇഷ്ടപ്പെട്ടിരുന്നു..കെ. കരുണാകരനെ ഇഷ്ടപ്പെട്ടിരുന്നു....എപ്പോള്‍ വി. എം സുധീരനെപ്പോലെയുള്ളവരെ ഇഷ്ടപ്പെടുന്നു.....ഇനി കാര്യത്തിലേക്ക് കടക്കട്ടെ....

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ  ജനസമ്പര്‍ക്ക പരിപ്പാടി കേരളമെങ്ങും നടക്കുകയാണല്ലോ? അതില്‍ പങ്കെടുത്ത അര്‍ഹിക്കുന്നവര്‍ക്ക് വളരെയതികം ധനസഹായങ്ങള്‍ കിട്ടുന്നു എന്ന് നാം കേള്‍ക്കുന്നു.....വളരെ നല്ല കാര്യം എന്ന് നമ്മള്‍ക്ക് പറയാം...ഒരു രാഷ്ട്രീയപാര്‍ട്ടിയും തിരിഞ്ഞു നോക്കാതെ, എല്ലാവരാലും തഴയപ്പെട്ടു വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്ന ധാരാളം പേര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നത് നിസ്തര്‍ക്കമായ കാര്യമാണ്....അവര്‍ക്ക് അര്‍ഹിക്കുന്ന സഹായം കിട്ടട്ടെ.....ഫെസ് ബുക്കില് ‍ക്കൂടി ധാരാളം സഹായ അപേക്ഷകള്‍ നാം കാണാരുമുണ്ട്...നാം സമൂഹജീവി എന്ന് കണക്കാക്കുമ്പോള്‍ സഹായം നല്‍കുക,സ്വീകരിക്കുക എന്നതൊക്കെ വളരെ നല്ല കാര്യം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.....എന്തിനേറെ പറയുന്നു? ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ അധ്യാപക പാക്കേജ് നടപ്പില്‍ വരുത്താന്‍ കോട്ടയം വിദ്യാഭാസ വകുപ്പിലെ മേലാളന്‍ മാര്‍ മടിക്കുമ്പോള്‍ ജന സമ്പര്‍ക്കം വഴി അത് നേടിയെടുക്കാന്‍ കഴിഞ്ഞത് എത്ര അഭിനന്ദനീയമാണ്. ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെ പരിപാടികള്‍ നടത്തേണ്ട അവിശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ നമ്മുടെ ബുരോക്രാസിയുടെ പരാജയമാണ് കാണിക്കുന്നത്, നമ്മുടെ ഉദ്യോഗസ്തര്‍ നേരാം വണ്ണം ഒന്നും ചെയ്യാത്തത് കൊണ്ടല്ലേ? പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം മാത്രമേ പ്രവര്‍ത്തിക്കു എന്ന് ശഠിക്കുന്ന ഇത്തരം ഞാന്ജൂലുകളെ പുറത്താക്കണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. 



പക്ഷെ ഇതൊന്നും നമ്മുടെ ദേശാഭിമാനിക്ക് പിടിക്കുന്ന മട്ടില്ല....ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയനാല്‍ മുതല്‍ തുടങ്ങിയതാ ഓരോരോ ആരോപണങ്ങള്‍....ആര്‍ഭാടം....ധൂര്‍ത്......മുതലാളിത്തത്തിന്റെകടന്നാക്രമണം...മുതലലായ പദങ്ങള്‍ ദിവസവും ദേശാഭിമാനി കുത്തി നിറക്കുന്നു.
ഏറ്റവുമോടുവില്‍ എന്ന് കോട്ടയത്ത്‌ നടന്ന ജനസമ്പര്‍ക്കപരിപാടിക്കെതിരെ ദിവസങ്ങള്‍ക്കു മുന്പേ ദേശാഭിമാനി രംഗത്തുണ്ട്...രണ്ടു ദിവസം മുന്പ് ഇറങ്ങിയ പത്രത്തില്‍ 'ജനസമ്പര്‍ക്ക പരിപാടിക്ക് കൊണ്ടുവന്ന നിറം മങ്ങിയ കസേരകള്‍ മാറ്റി നല്ല കസേരകള്‍ കൊണ്ടുവന്നിട്ടു'...ഇതാണ് ദേശാഭിമാനി കണ്ട കുറ്റം....പഴയ കസേരകള്‍ ഇടുകായ്‌യിരുന്നെങ്കില്‍ അത്രയും പണം ലാഭിക്കമായിരുന്നല്ലോ?..ദേശാഭിമാനിയുടെ ചിന്തകള്‍ എങ്ങനെ പോകുന്നു.....ഇന്നത്തെ പത്രത്തില്‍ ധൂര്‍ത്തിന്റെ മഹാമേള എന്നൊക്കെ ആക്ഷേപിച്ചിട്ടുണ്ട്....പിന്നെ കണ്ടു പിടിച്ചിരിക്കുന്ന കുറ്റം.....ഉച്ചയൂണിനു സാധാരണ ചോറിനു പകരം ബിരിയാണി കൊടുക്കുന്നത്രേ.....എണ്ണം കുറച്ചു കാണിച്ചെന്നും പത്രം പരാതിപ്പെടുന്നു....എത്ര പണം ലാഭിക്കാമായിരുന്നു....പിന്നെ ഗതാഗത സംവിധാനം ,സംഘാടനം മുതല്ലയവയിലോക്കെ പത്രം കുറ്റം കണ്ടെത്തിയിട്ടുണ്ട്....ഇനി ഒരു കാര്യം ചോദിച്ചോട്ടെ....ഈ പരിപാടി എല്‍ ഡി എഫ്  നടത്തിയിരുന്നതെങ്കിലോ? എന്തെല്ലാം എഴുതി പിടിപ്പിച്ചേനെ..."പാവങ്ങളുടെ കണ്ണീരൊപ്പാന്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി" മുതലായ രോമാഞ്ചം ഉണ്ടാകുന്ന വാക്കുകള്‍ നമ്മുക്ക് കാനംമയിരുന്നു.....അപ്പോള്‍ ഈ ബിരിയാണിയും കസേരയുമൊക്കെ സര്‍ക്കാരിന്റെ നെട്ടങ്ങലായേനെ...ഒരു കാര്യം കൂടി പറഞ്ഞു നിര്ത്തുന്നു.....എന്തിനാണ് സുഹൃത്തുക്കളെ എങ്ങനെയുള്ള പരിപാടികളെ എതിര്‍ക്കുന്നത്? യു ഡി എ ഫ് നടത്തിയത്‌  ത്കൊണ്ടാണോ?ആണെങ്കില്‍ എന്തിനതിനെ എതിര്‍ക്കുന്നു.....നിങ്ങള് നടത്തിയാലും ഇതൊക്കെ തന്നെ അല്ലെ സംഭവിക്കുന്നത്‌?...നന്മ ആര് ചെയ്താലും അന്ഗീകരിക്കുന്നതല്ലേ നല്ലത്?സഹായം കിട്ടിയ മനു, ഷിബു, ജൊസഫ്,റെജി ഇവരിലാരെന്കിലുമൊക്കെ നിങ്ങളുടെ അണികലുമായിരിക്കില്ലേ? ഇത്രയും കാലം നിങളെ സേവിച്ചതിന് നന്ദി കാണിക്കുന്നതാണോ? ഈ വിമര്‍ശനത്തിലൂടെ? ചിന്തിക്കുക.....ഇങ്ങനെയുള്ള  രാഷ്ട്രീയ പ്രവര്തനമാണോ നമ്മുക്ക് വേണ്ടത്?

മാധ്യമ സംസകരത്തിന് പുതിയ നിര്‍വചനം പകരെണ്ടിയിരിക്കുന്നു.

No comments:

Post a Comment