December 13, 2011

ഒരു രാഷ്ട്രീയ വിമര്‍ശനം :മുല്ലപെരിയാര്‍

       ഒരു  രാഷ്ട്രീയ വിമര്‍ശനം :മുല്ലപെരിയാര്‍
ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും സപ്പോര്‍ട്ട് ചെയുകയോ എതിര്‍ക്കുകയോ അല്ല..പകരം ഇവരുടെ ചെയ്തികള്‍ കണ്ടു രണ്ടു വാക്ക് പര്ഞ്ഞില്ലങ്കില്‍ എങ്ങനെ എന്ന് കരുതിയാണ്...പ്രതികരണ ശേഷി ഇന്ന് പലര്‍ക്കും ഇല്ലാതാകുന്നു...
മുല്ലപെരിയരിലെ ചപ്പാത് സമരപന്തലില്‍ അല്‍പ സമയം ചിലവഴിച്ച ആളെന്ന നിലയിലും ഇവിടെ നടക്കുന്ന സമരങ്ങളെ അതീവ ഗൌരവമായി കാണുന്ന ഒരു പൌരന്‍ എന്ന നിലയില്‍ ചില നിരീക്ഷണങ്ങള്‍ നടത്തുകയാനിവിടെ...അതില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.
ഫാദര്‍ നിരപ്പേല്‍ അച്ചന്‍ ആരംഭിച്ച മുല്ലപെരിയാര്‍ സമരം ഈ 2011 ഡിസംബറില്‍ 25 നു ആറാം വര്‍ഷത്തിലേക്ക്എന്നതിനെ പറ്റി എത്രെ പേര്‍ക്കറിയാം? അവിടുത്തെ ജനങ്ങളും നേതൃത്വം നടത്തുന്ന റിലെ ഉപവാസ സമരം നമ്മളില്‍ പലരും അറിഞ്ഞത് ഭൂമി കുലുങ്ങിയപ്പോള്‍ മാത്രമാണ്...നാം അറിയാതെ പോയത്, നമ്മുടെ ഭരണാധികാരികള്‍ അറിയാതെ പോയത് നേരത്തെ അവിടുത്തെ ജനതയും സഭയും അറിഞ്ഞിരുന്നു...നേര് നേരത്തെ അറിയിക്കാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ജനപക്ഷത്തെ പ്രശ്നങ്ങള്‍ മൂടി വെച്ച് എക്സ്ക്ലുസിവ് മാത്രം തേടി പബ്ലിഷ് ചെയ്തു.
ചപ്പതിലെ സമരം ജനകീയ സമരം പല പാര്‍ട്ടികളും ഹൈജാക്ക് ചെയ്യാന്‍ നോക്കിയെങ്കിലും നടന്നില്ല...എങ്കില്‍ പിന്നെ വണ്ടിപെരിയട്ടില്‍ ആയിക്കാലയം എന്ന് കരുതി നേതാക്കന്മാര്‍ അങ്ങോട്ട്‌ വെച്ച് പിടിച്ചു. മുല്ലപെരിയാര്‍ സമരം തുടങ്ങിയട്ടു വര്‍ഷങ്ങള്‍ പലതായെങ്കിലും ഒറ്റ പാര്‍ട്ടിക്കാരും തിരിഞ്ഞു നോക്കിയില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഉണ്ടായ ബോധോധയം വോട്ട് ഒലിച്ച് പോകുമെന്ന ഭീതി മൂലമാനന്നത് സത്യം.
എപ്പോളും ഭരിക്കുന്നവരെ എത്തിക്കുന്നത് മാത്രമാണ് എന്നതാണ് പ്രതിപക്ഷ ഉത്തരവാദിത്തം എന്ന പൊതു ചിന്ത തന്നെയാണ് ഇന്നും ഈ പ്രശ്നത്തില്‍ നിലവിലുള്ളത്.ഭരിക്കുന്നവര്‍ എന്നും എതിര്‍ക്കപെടെന്താണ് എന്നത് ഭരണം കിട്ടാത്ത കൊതി കെറുവ് തന്നെയല്ലതെന്തു പറയാനാണ്? ആര് ഭരിച്ചാലും എന്ത് വിഷയത്തിലും ഞങ്ങള്‍ എതിര്‍ക്കും എന്ന ചിന്ത രാഷ്ട്രീയ പാര്‍ടികള്‍ മാറ്റി വെക്കേണ്ടതാണ്,കുറഞ്ഞത്‌ ഈ മുല്ലപെരിയാര്‍ വിഷയത്തിലെങ്കിലും.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഭരിച്ച വി എസ് ഈ വിഷയത്തില്‍ ഒരു നടപടിയും എടുത്തിട്ടില്ല എന്ന സത്യം മറച്ചു വെച്ച് കൊണ്ടാണ് ചാണ്ടിയെ എതിര്‍ക്കുന്നത്.പരസ്പരം ചെളി വരി എറിയുന്ന ഈ പ്രവണത സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരാകും എന്നതില്‍ ലവലേശം സംശയം വേണ്ട.
തമിഴ് നാടിനെ ഈ കാര്യത്തില്‍ കേരളം മാതൃക അക്കെണ്ടിയിരിക്കുന്നു. ഡി എം കെയും അണ്ണാ ഡി എമ്കെയും ഈ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അവിടെ പാര്‍ടി ഭേദമെന്യ ഒന്ന്നിക്കുമ്പോള്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ മുതല്‍ ദേശീയ പാര്‍ടികള്‍ വരെ ഒന്നിനൊന്നു എതിര്‍പ്പുകളും പഴിചാരലും മാത്രമായി എത്രെ വോട്ട് കൂടുതല്‍ അടിച്ചു മാറ്റാം എന്ന് മാത്രമുള്ള ചിന്തയില്‍ മുഴുകുന്നു. ഡാമില്‍ വെള്ളം കൂടിയാല്‍ കുറ്റം ഭരിക്കുന്നവര്‍ക്ക്,പൊട്ടിയാല്‍ കുറ്റം ഭരിക്കുന്നവര്‍ക്ക്...പുതിയ ഡാം പണിഞ്ഞാല്‍ അതിന്റെ ക്രെഡിറ്റ്‌ ഞങ്ങള്‍ക്ക് എന്ന് പറഞ്ഞു നടക്കുന്ന ഇത്തരം കള്ള നേതാക്കന്മാരേം അവരുടെ പ്രസ്ഥനതെം നാട്ടില്‍ നിന്നും കെട്ടു കേട്ടിക്കേണ്ട കാലം ആസന്നമായിരിക്കുന്നു.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ കേസ് നമുക്കനുകൂലമയില്ല എന്ന് പറഞ്ഞു ഒരു വനിതാ എം എല്‍ എ അത് സര്‍കാരിന്‍റെ കുഴപ്പം എന്ന് പറഞ്ഞു ബഹളം വെച്ചതും എല്ലാം ഇതിനോട് കൂടി വായിക്കേണ്ടിയിരിക്കുന്നു. മണിയും ജോസെഫും ഉപവാസ ഭീഷണി നടത്തിയത് കൊണ്ടൊന്നും പ്രശനം തീരാന്‍ പോകുന്നില്ല.ജനങ്ങളുടെ കണ്ണില്‍ പോടിയിടാം എന്നല്ലാതെ അത് കൊണ്ടൊന്നും നടക്കാന്‍ പോകുന്നില്ല.കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തില്‍ ഇരുന്നു കൊണ്ട് ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കാതെ ഞങ്ങള്‍ ദേശിയ പാര്‍ടിയാണ് എന്ന് പറയുന്നതും ശരിയല്ല. ഒറ്റയ്ക്ക് ഡാം കെട്ടും എന്ന് പറയുന്നത് ഒരു പ്രതിപക്ഷ നേതാവിന് ചെര്ന്നതുമല്ല. കേസിന് വേണ്ടി മാത്രമല്ല ജനങ്ങള്‍ക്ക്‌ വേണ്ടി കൂടി നേതാവ് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഒരു പുതിയ ഡാം പണിയുക എന്നത് അത്ര പെട്ടന്ന് സാധിക്കുന്ന ഒന്നല്ല എന്നതും നാം തിരിച്ചരിയെനം, ഒരു സംരക്ഷണ ഡാം കെട്ടാനുള്ള നടപടികള്‍ തുടങ്ങുന്നതോടൊപ്പം ഡാമിലെ ജലനിരപ്പ്‌ കുറച്ചു ജനങ്ങളുടെ മനസിലെ ഭീതി അകറ്റാനുള്ള നടപടികളാണ് സത്വരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്ലുള്ള ഗ്വാ ഗ്വ വിളികള്‍ മാറ്റിവെച്ചു ഇതു എന്റെ പ്രശ്നമാണ്, എന്റെ ജനങ്ങളുടെ പ്രശനമാണ്. ദയവായി ഇതില്‍ രാഷ്ട്രീയം കുത്തി നിറക്കല്ലേ നേതാക്കന്മാരെ...!!!

No comments:

Post a Comment