April 19, 2013

അയാളും ഞാനും തമ്മിൽ

ഒന്ന്  രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ഞാൻ അയാളും ഞാനും തമ്മിൽ എന്ന സിനിമ കണ്ടത്. അത് കൊണ്ട് ചില കാര്യങ്ങൾ എഴുതണം എന്ന് വിചാരിച്ചട്ടു നടക്കാതെ പോയത് ട്രാൻസ്ഫർന്റെ തിരക്കിലായതു കൊണ്ടായിരുന്നു. എന്റെ തോലശേരിക്കാരൻ സുഹൃത്ത്‌ ജേക്കബ് ലാൽ ജോസിന്റെ എമ്മാനുവേലിനെ പറ്റി പറഞ്ഞപ്പോളാണ് വീണ്ടും ഇതോർത്തതു
ഇവിടെ ഞാൻ സിനിമാക്കഥ എഴുതാനുള്ള വരവല്ല, ഒരു നിരൂപണം നടത്താനുമില്ല, പകരം ആ ചിത്രം പകരുന്ന ചില നല്ല സന്ദേശങ്ങളെ പറ്റി മാത്രം ഒരു വാക്കു....!
ആ സിനിമ ഒരു വലിയ മാതൃക പകരുന്നതും ആരും പറയാത്ത കഥ അസാധാരണമായ മിഴിവോടെ പകര്ത്തിയത് ആനന്നും അവകാശപ്പെടാനില്ല ഞാൻ . സാദാരണ കണ്ടും കേട്ടുമുള്ള ഒരു കഥ അടിച്ചു പൊളിച്ചു ജീവിതം ആസ്വദിക്കണം എന്ന ആഗ്രഹത്തോടെ വൈദ്യശാസ്ത്രം പടിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ ( ക്കാരന്റെ) ജീവിതത്തിൽ ഡോക്ട്ടെർ  സാമുവേൽ ചെലുത്തുന്ന സ്വാദീനം അതിലൂടെ ഉയർന്നു വരുന്ന രവിതരകന്റെ കഥ
കണ്ടപ്പോൾ സാമുവേൽ ഡോക്ടറെ  പോലുള്ളവർ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു
എന്തോ കഥയിലെ സാമുവേൽനെ പോലുള്ള വൈദ്യൻമാർ ഇന്നത്തെ കാലത്തും ഉണ്ടോ?
വൈരാഗ്യത്തിന്റെ പേരിൽ രോഗിയെ ചികൽസിക്കാതിരിക്കുന്ന രവി തരകൻ ഇന്നത്തെ പല വൈദ്യന്മാരുടെ പ്രതീകം തന്നെയാണ് പണമില്ലാത്തതിന്റെ പേരിൽ  ഇന്നും അനേകർക്ക് ചികൽസ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇന്ന് മനുഷ്യനെ മനുഷ്യനായി കാണാതിരിക്കുന്നതിനു കാരണം ഇത് തന്നെയാണ് പണം എല്ലാത്തിനും മീതെ വളർന്നു കഴിഞ്ഞിരിക്കുന്നു അവിടെ സ്നേഹത്തിനും കരുതലിനും സ്ഥാനമില്ലാതെ ആയിത്തീർന്നിരിക്കുന്നു .
സമുവെലിനെ പോലുള്ള കുറെയധികം ഡോക്ടെർ മാർ ഉണ്ടായിരുന്നെങ്കിൽ??
തരകെനെ പോലെ തെറ്റ് തിരിച്ചറിഞ്ഞു നന്മയുടെ പാതയിലേക്ക്  ............ !!!!
വാല്ക്കഷണം :
ഒരു വല്ലാത്ത abrupt എന്ടിംഗ് പോലെ തോന്നി
ക്യാമറമാൻ നന്നായിട്ടുണ്ട്  മൂന്നാറിന്റെ വശ്യഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു  ഉടനെ മൂന്നാറിലേക്ക് വെച്ച് പിടിച്ചാലോ?

3 comments:

  1. i couldn't watch the movie from the beginning but did communicate to the doctors of the present day ....

    ReplyDelete
  2. സിനിമയും കണ്ടു
    ഈ ചെറുകുറിപ്പും വായിച്ചു

    വളരെ വളരെ ശരിയായ കാര്യമാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്

    ReplyDelete
  3. അയാളും ഞാനും തമ്മില്‍എനിക്കും ഇഷ്ടമായി.
    ഈ അടുത്തു സംതൃപ്തിയോടെ കണ്ട് എണീറ്റ ഒരു സിനിമ.

    താരപരിവേഷം ചാര്‍ത്താന്‍ തിരുത്തലുകളും തിരുകി കേറ്റലുകള്‍ക്കും വഴങ്ങാത്ത തിരക്കഥയാണ് ചിത്രത്തിന്‍റെ ഹൈലറ്റ്. മിതത്വമുള്ള അഭിനയം കൊണ്ട് പ്രതാപ് പോത്തനും പ്രിഥ്വിരാജും മികച്ചുനിന്നു. രമ്യാ നമ്പീശന്റെ ക്യാരക്ടര്‍ മാത്രം അനാവശ്യമായി തോന്നി.

    നല്ല ഗാനങ്ങളും മിഴിവുറ്റ ക്യാമറയും എടുത്തു പറയേണ്ടതാണ്. കരിങ്കല്ലില്‍ പണിത പഴയ കെട്ടിടത്തിന്റെ (പ്രതാപ് പോത്തന്റെ ഓഫീസ് റൂമിനുള്ളിലെ) ലൈറ്റിംഗ് ക്രമീകരിച്ചെടുത്ത സെപ്യാടോണ്‍ നിറമുള്ള ചില ഷോട്ടുകള്‍ പെയിന്റിംഗ് പോലെ മനോഹരമായിരുന്നു. (ഓസ്കാര്‍ സിനിമ ലിങ്കന്‍റെ റൂമിലെ ചില സ്പില്‍ബര്‍ഗ്ഗ് ഷോട്ടുകള്‍ ഓര്‍മ്മിപ്പിച്ചു)

    തിരശീലക്കു പിന്നില്‍ മറഞ്ഞിരുന്ന സംവിധാന കലതന്നെയാണ് ഈ ചിത്രത്തെയും ഒരു ക്ലാസ് ആക്കി മാറ്റിയത്.

    ReplyDelete