February 18, 2012

ഈ ആറന്മുള കേരളത്തില്ലല്ലേ?

                                               ഈ ആറന്മുള കേരളത്തില്ലല്ലേ? അതോ ഇന്ത്യയിലെ അല്ലെ? ഒരു എയര്‍ പോര്‍ട്ട്‌ വരുന്നതിന്റെ പേരില്‍ മൂന്നു ഗ്രാമങ്ങളിലെ ജനങ്ങള്‍ സമരം ചെയ്യാന്‍ തുടങ്ങിയട്ടു കുറെ നാളുകളായി...!!!
പരിസ്ഥിതിക്ക് കോട്ടം വരും എന്നാണു പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം..
ആയിരത്തില്‍ പരം ഏക്കര്‍ നെല്‍ വയലുകള്‍ നികത്തേണ്ടി വരുമത്രേ...ഒരു ജനതയുടെ ആശങ്കകള്‍ പരിഹരിക്കപെടാതെ വിമാനത്താവളം വരുന്നത് കൊണ്ട് എന്ത് പ്രയോജനം...?ഭീതിയില്‍ കഴിയുന്ന ആറന്മുളക്കാരുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കപെടെണ്ടത് ആവിശ്യമാണ്.
ഭൂ മാഫിയകള്‍ ഇതില്‍ ഇടപെട്ടിടുണ്ടോ എന്നതും അറിയേണ്ടതാണ്.
സുഗതകുമാരി ചോദിച്ചത് പോലെ ജര്‍മനിയില്‍ വിമാനത്താവളം കുറവാണു,അതുകൊണ്ട് നമുക്ക് വേണ്ട എന്ന് പറയാനല്ല, പകരം വര്‍ധിച്ചു വരുന്ന ജനസംഖ്യയും ട്രാഫിക് പ്രശ്നങ്ങളും പരിഹരിക്കപെടനമെങ്കില്‍ ഒരു വിമാനത്താവളം ഉചിതം എങ്കില്‍ വിമാനത്തവളം വരട്ടെ...!!!
                                                പിന്നെ എവിടെ പോയി നമ്മുടെ ചാനല്‍വീരന്മാര്‍? എന്തിനും എക്സ്ക്ലുസിവേ എന്ന് പറഞ്ഞു നിലവിളിക്കുന്ന ചാനല്‍ കുട്ടന്മാര്‍ ഈ പ്രശ്നം എക്സ്ക്ലുസിവേ ആയി കണ്ടില്ല...ചന്തയില്‍  നായ പെറ്റാല്‍ പോലും തത്സമയം ലൈവ് കാണിക്കാന്‍ മത്സരിക്കയും മൂന്നു നാലു സംസ്കരികന്മാരെയും രക്ഷ്ട്രീയകരെയും വിളിച്ചു അഭിപ്രായം ചോദിക്കയും ചെയ്യുന്ന ഇത്തരക്കാര്‍ ഇതു വരെ ആറന്മുളയിലെ ഒരു തെരുവ് നായോട്‌ പോലും ചോദിച്ചില്ല...!!!സമൂഹ മനസാക്ഷി ഉണരാന്‍ സമയമായി...
വിമാനത്താവളം വേണമെങ്കില്‍ ആദ്യം അവിടുത്തെ ജനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചട്ടു മതി...!!                                             
                                            ഈ നിസംഗത കാണുമ്പോള്‍ വീണ്ടും പറയേണ്ടി വരുന്നു ഈ ആറന്മുള കേരളതിലല്ലേ എന്ന്?
                                                

1 comment:

  1. കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ 2,000 കോടി രൂപ മുതൽമുടക്കിൽ നിർമിക്കാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്. ഏകദേശം 700 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം പണിയാനുദ്ദേശിച്ചിരുന്നത്. ഈ പദ്ധതി നേരിട്ട് 1,500 ആൾക്കാർക്കും നേരിട്ടല്ലാതെ 6,000 ആൾക്കാർക്കും തൊഴിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നയാ പത്തനംതിട്ടയുടെ പരിസരത്തുനിന്ന് ഒരു ദിവസം നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും ഓടുന്ന കാറുകളുടെ എണ്ണമെടുത്തു നോക്കിയാലറിയാം ഇവിടെ ഒരു ഇന്റർനാഷണൽ എയർപോർട്ട് ആവശ്യമാണെന്ന് . റോഡിലുണ്ടാകുന്ന തിരക്കുകൾ കുറക്കുന്നതിനും നാടിൻറെ കൂടുതൽ മുന്നോട്ടുള്ള വളർച്ചക്കും എയർപോർട്ട് ആവശ്യമാണ് . നാടിന്റെ പൊതുവായ ആവശ്യത്തിനാകണം പരിഗണന കൊടുക്കേണ്ടത്. വിമാനത്താവളം വരുന്നതോടെ പത്തനംതിട്ട ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിക്കും.വികസനത്തിൽ ഒരു കുതിച്ചു ചട്ടം തന്നെ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല . വിമാനത്താവളം വന്നാൽ പുതിയ റോഡുകളും ശബരിമലയിലെക്കുള്ള യാത്ര സൗകര്യങ്ങളും വർദ്ധിക്കും. കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ കേരളത്തിൽ എമ്പാടും പതിനായിരക്കണക്കിനു ഏക്കര് ഉണ്ട് അവിടെ ഒന്നും കൃഷി ചെയ്യാതെ ഇവിടെ മാത്രം വെറുതെ സമരം ചെയ്തു വികസനം വഴി മുട്ടിക്കുന്നവരാണ് നമ്മുടെ നാടിൻറെ ശാപം .
    malayalatthanima.blogspot.in

    ReplyDelete