ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

February 15, 2012

മാലാഖമാര്‍ സമരത്തില്‍..........

മാലാഖമാര്‍ സമരത്തില്‍..........
ന്യായമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന നേഴ്സുമാര്‍ക്ക് ഇനിയും കേരളത്തിലെ ജനത അര്‍ഹിക്കുന്ന പരിഗണന നല്‍കിയോ എന്നത് സംശയമാണ്..എന്തിനും  ഏതിനും ഹര്‍ത്താലും സമരവും വഴിതടയലും നടത്തുന്ന രക്ഷ്ട്രീയക്കാര്‍ എവിടെപോയി? ഡിഫിക്കാര്‍ നടത്തിയ കത്തിക്കല്‍ സമരം വെറുതെ എതിരാളികളെ കൊട്ടാന്‍ മാത്രമേ കൊള്ളാവു...
അന്ന ഹസാരെ ഭാരതത്തിലെ ജനാധിപത്യത്തെ വെല്ലുവിളിച്ചു നടത്തിയ സമരത്തിന്‌ വേണ്ടി വാ തോരാതെ സംസാരിച്ച യുവാക്കള്‍ എവിടെ?
കൂടംകുളം ആണവ റിയാക്റെര്‍ പൊക്കിപിടിച്ച് നടന്നവര്‍ എവിടെ പോയി?
മുല്ലപെരിയരെ മുല്ലപെരിയാരെ പൊട്ടല്ലെ പൊട്ടല്ലേ എന്ന് കരഞ്ഞവര്‍ എവിടെ?
മന്ത്രിമാരുടെ കാറ് കത്തിക്കുന്ന കുട്ടി നേതാക്കന്മാരെവിടെ പോയി?
ഈ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ആരുമില്ലേ?
ലക്ഷക്കണക്കിന്‌ രൂ'ഭ" ശമ്പളവും കിമ്പളവും വാങ്ങിക്കുന്ന ഐ എം എ ക്കാരനത്രേ ഈ സമരത്തെ എതിര്‍ത്തത്...എന്തൊരു കഷ്ടം?
ഡോക്റെര്മാര്‍ക്ക് എന്തും ആവാം..സമരവും ചെയ്യാം...രോഗികള്‍ മരിച്ചാലും കുഴപ്പമില്ല
പാവപ്പെട്ട നേര്സുമാര്‍ സമരം ചെയ്താല്‍ രോഗികള്‍ കഷ്ടപെടുന്നു എന്ന് മാത്രം...മനോരമ ന്യൂസ്‌ കാരെ ഇത്രേം വേണ്ട ട്ടോ....!!!
സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകള്‍ സര്‍ക്കാരുകളും പ്രതിപക്ഷവും മാറ്റണം
നേര്സുമാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കരുത്..
പ്രിയപ്പെട്ട സോദര..സോദരി..
നിങ്ങളുടെ കൂടെ ഞാനുണ്ട്...
ഞങ്ങള്‍..?
ഉണ്ടോ?
ഉണ്ടെങ്കില്‍ ഒന്ന് കമന്റ്റ് അടിചെരെ,,!!!

No comments:

Post a Comment