January 17, 2012

ഈ ഹര്‍ത്താലിന് എന്‍റെ പിന്തുണ..!!!

ചപ്പതിലെ സമരപന്തലില്‍ 


അവിശ്യങ്ങള്‍ നേടിയെടുക്കാന്‍ ഹര്‍ത്താല്‍ പോലുള്ള സമരങ്ങള്‍ നടത്തുന്നത് ശരിയല്ല എന്നതാണ് എന്‍റെ ചിന്ത എങ്കിലും ഈ സമരത്തെ അനുകൂലിക്കാതിരിക്കാന്‍ ആവുന്നില്ല..!!!
ഒരു ജനദ്രോഹ ഹര്‍ത്താല്‍ നടത്തി എന്തെങ്കിലും നേടും എന്നതല്ല അതിലുപരി ഈ സമരത്തിനുള്ള കാരണം ജനഹിതമാണ് എന്നതാണ് അനുകൂലിക്കാന്‍ കാരണം...!!!
എന്തിനും ഏതിനും ആഴ്ചകള്‍ തോറും ഹര്‍ത്താല്‍ നടത്തിയ ഇവിടുത്തെ വന്‍ രക്ഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതുവരെ വാ തുറന്നിട്ടില്ല...!!
ഏതു ഈര്‍ക്കിലി പാര്‍ടികള്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയാലും കടകള്‍ അടയ്ക്കുന്ന വലിയ വ്യവസായികള്‍ ഇന്ന് കട തുറന്നു കച്ചോടം നടത്തുമെന്ന്...!!!???
വഴിയില്‍ ആരേലും കല്ലെറിഞ്ഞാല്‍ ചില്ല് പൊട്ടുമെന്ന് പേടിച്ചു ബസ്‌ ഓടിക്കാത്ത മുതലാളിമാര്‍ ഇന്ന് ബസിരക്കി ഓടിക്കുമത്രേ..!!!???
അല്ല എന്‍റെ സംശയം ഇത്തരം ധീരമായ തീരുമാനങ്ങള്‍ മറ്റുള്ള ഹര്‍ത്താല്‍ ദിനത്തിലും എടുക്കുമോ?
എങ്കില്‍ കേരളം രക്ഷപെടാനുള്ള സുചനകള്‍ ഉണ്ട്...!!!അതല്ല തമിഴനെ പ്രീണിപ്പിച്ചു പത്തു ചോള നേടാനുള്ള അതിമോഹമാണോ?
രക്ഷ്ട്രീയ പാര്‍ട്ടികളുടെ സമര്ങ്ങല്‍ക്കെ പിന്തുണ നല്‍കു എന്നതാണോ? കാരണം അവര്‍ക്കാണല്ലോ ഓടിക്കളിക്കട കുട്ടി രാമ എന്ന് പറയുമ്പോള്‍ കല്ലെറിയാനും തീകതിക്കാനും കുഞ്ഞു നേതാക്കന്മാരുള്ളത്..!!!അവരെ പേടിച്ചു നാളെ ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ കട അടയ്ക്കരുത് ....ബസ്‌ നിരത്തില്‍ ഇറക്കാതിരിക്കരുത്‌.........!!!...
ഇന്നത്തെ മുല്ലപെരിയാര്‍ ഹര്‍ത്താല്‍ വിജയിച്ചാലും ഇല്ലെങ്കിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാം
ഹര്‍ത്താലുകള്‍ ഇല്ലാത്ത കേരളത്തിനായി നമുക്കൊരുമിച്ചു സ്വപ്നം കാണാം..!!!

No comments:

Post a Comment