ഞാന്‍ സെല്ലുലോയിട് കണ്ടിട്ടില്ല അത് കൊണ്ട് തന്നെ കരുണാകരനെയോ മലയാറ്റൂരിനെയോ പറ്റിയുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയാനല്ല ഈ പോസ്റ്റു . പകരം ഇന്ന് കണ്ടു വരുന്ന അസഹിഷ്ണുത എന്നതിനെ പറ്റി പറയാനാണിത്.
മനുഷ്യന് വിമര്‍ശങ്ങള്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. എന്തിനും ഏതിനും മത വികാരങ്ങളും രാഷ്ട്രീയ വികാരങ്ങളും ഇളക്കി നാടിനെ മുടിക്കാന്‍ ചില വിരുതന്മാര്‍ ഇരങ്ങിയട്ടുണ്ട് . ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞു ഒറ്റപെടുതെണ്ടിയിരിക്കുന്നു .
സെല്ലുലോയിട് സിനിമയില്‍ ആരുടേയും പേര് വ്യക്തമായി പറയുന്നില്ല എന്നാണ് കമല്‍ അഭിപ്രയപ്പെട്ടതു. എന്നാല്‍ എന്തുകൊണ്ടോ അത് വലിയ വിവാദം ആക്കാനാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രമിച്ചത്. വിഗതകുമാരന്റെ സംവിധായകന്‍ ജെ സി ഡാനിയേലും നായിക റോസി എന്ന ദളിത് നായികയും ഇന്നും ചര്‍ച്ചാവിഷയം ആയതും ഈ വിവാദങ്ങളില്‍ കൂടി മാത്രമാണ്. മീഡിയക്കാര്‍ക്ക് ഇത് കുറച്ചു ദിവസത്തേക്കുള്ള വെടിയും പുകയും മാത്രം, അല്ലാതെ ഒന്നും നടക്കില്ല . സെല്ലുലോയിടു ഇറങ്ങുന്നതിനും എത്രയോ മുന്പ് ഈ കഥാപാത്രങ്ങള്‍ ഒക്കെ നാട് നീങ്ങി. എന്നാല്‍ അന്നൊന്നും ഒരു ചെറു വിരല്‍ പോലും അനക്കാത്തവര്‍ ആണ് ഇന്ന് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് . ചെലോങ്ങാട് കഥ പറയുമ്പോള്‍ പോലും ആരും ഒന്നും പറഞ്ഞിട്ടില്ല
നേതാക്കന്മാരെ പഴി പറഞ്ഞാല്‍ ,അവരെ വിമര്‍ശിച്ചാല്‍ ഉടനെ ഇണ്ടാസു പറയുന്ന നാടാണിത് പിന്നെങ്ങനെ ശരിയാകും??
വിശ്വരൂപതിന്റെ പേരില്‍ കുറെ നാം കണ്ടതാ . മണിരത്നത്തിന്റെ കടലിന്റെ പേരിലും കുറെ ക്രിസ്ത്യന്‍ സംഘടനകള്‍ ഇറങ്ങിയതാ,അത് പാളിപ്പോയ ശ്രമം മാത്രമായിരുന്നു.
എന്റെ വ്യകതിപരമായ അഭിപ്രായം കലയെ കലയായി കാണാനും അന്ഗീകരിക്കാനും ഉള്ള മനസ് എല്ലാര്ക്കും ഉണ്ടാകണം . അല്ലാതെ വിമര്‍ശിച്ചാല്‍ ഉടനെ ഭീഷണിയും ഇന്ടാസുമായി ഇറങ്ങുന്നതല്ല , അത് നേരായ മാര്‍ഗവുമല്ല .
സെല്ലുലോയിടും ,കടലും ,വിശ്വരൂപവും പോലെയുള്ള സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ,അവയൊക്കെ ജനം കാണട്ടെ,വിവാദങ്ങള്‍ക്ക് ഉപരിയായി ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകട്ടെ
അസഹിഷ്ണുതയാണ് ചങ്ങാതീ ഇപ്പോള്‍ മലയാളികളുടെ പൊതുസ്വഭാവം.
ReplyDeleteആശംസകള്‍