February 11, 2013

കര്‍ത്താവെ ഞങ്ങളുടെ അച്ചായനെ കേസില്‍ നിന്നും രക്ഷിക്കേണമേ..അമേന്‍

മെത്രാന്റെ കല്‍പ്പന വന്നിട്ടുണ്ട്...അടിയന്തര പ്രാര്‍ത്ഥനായോഗം വിളിച്ചു കൂട്ടണം...പാതിരി പള്ളി കൈക്കാരനെയും സെക്രട്ടറിയെയും മൊബൈലില്‍ വിളിച്ചറിയിച്ചു

."എന്നതാ അച്ചാ കാരണം?പെട്ടന്ന് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞാല്‍ എങ്ങനാ??"
എന്റെ പൊന്നച്ചായോ എത്രയും വേഗം പത്തു പേരെ വിളിച്ചോണ്ട് വാ...ഉടനെ പ്രാര്‍ഥിക്കണം എന്നാണ് മെത്രാന്റെ കല്‍പ്പന...!!!പിന്നെ ഒരു കാര്യം...പ്രാര്‍ത്ഥനയ്ക്ക് സ്ത്രീകള്‍ വേണ്ട...ഇത് പുരുഷന്മാര്‍ മതി...കേസ് വേറെയ...അതാ...!!!
"ഓ എന്‍റെ  പൊന്നച്ചോ...സ്ത്രീകളല്ലേ ഇതിനൊക്കെ വരുന്നത്...അവരില്ലാതെ എന്ത് പ്രാര്‍ത്ഥന..."
കൈക്കാരന്റെ ആവലാതി മനസിലാക്കിയ അച്ചന്‍ പറഞ്ഞു...
ഇതങ്ങനെ സ്ത്രീകള്‍ കൂടുന്നിടത്ത് വെച്ച് പ്രാര്‍ഥിക്കാന്‍ പറ്റിയ വിഷയം അല്ല...നമ്മുടെ നേതാവിനു ഇപ്പോള്‍ കഷ്ടകാലം അല്ലെ? എവിടെ തിരിഞ്ഞാലും അങ്ങോര്‍ക്കെതിരെ എല്ലാരും മൊഴി പറയുവ...എന്നതായാലും ആ പെണ്ണ് കേസില്‍ നിന്നും അങ്ങൊരു രക്ഷപെടാന്‍ സഭ അഖണ്ട പ്രാര്‍ത്ഥന യജ്ഞം  സംഘടിപ്പിക്കുവ....നമ്മുടെ അച്ചായന്റെ പേര് പറഞ്ഞു പ്രാര്‍ഥിക്കാനുള്ളതാ ...അതാ ഞാന്‍ പറഞ്ഞത് പ്രാര്‍ഥനക്ക് സ്ത്രീകള്‍ വേണ്ട എന്ന്...!!!""
എന്നാല്‍ കാച്ചിക്കോ അച്ചോ ഒരുഗ്രന്‍ പ്രാര്‍ത്ഥന...മെത്രാന്‍ അരുളിയതല്ലേ??കൈക്കാരന്‍ മൊഴിഞ്ഞു.
അച്ചന്‍ മദുബഹായില്‍ കേറി തലയില്‍ മുണ്ടിട്ട് കിഴക്കോട്ടു തിരിഞ്ഞു ചൊല്ലിതുടങ്ങിയതെന്തന്നാല്‍ ....
മലയില്‍ വാഴും തോമാച്ചന്‍ ശിഷ്യന്റെ പേരില്‍ സ്ഥാപിതമായ കര്‍ത്താവിശോയുടെ സഭാ മക്കള്‍ പ്രാര്‍ഥിക്കുന്നു
കര്‍ത്താവെ ഞങളുടെ അച്ചായനെ പ്രതി ആക്കല്ലേ...!! ഞങ്ങടെ അച്ചായനെ പെണ്ണ് കേസില്‍ നിന്നും തല ഊരി  തരേണമേ...മൊഴി മാറ്റിപറയുന്നവര്‍ വീണ്ടും മൊഴി മാറ്റണമേ
അമേന്‍.
ഉടനെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ് കണ്‍വെന്ഷനും നടത്തണം.നേതാവും പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നാണ് പറഞ്ഞു കേട്ടത്...കര്‍ത്താവെ നേതാവ് മാനസാന്തരപെടുമോ?
പെട്ടാല്‍ സഭ??........പെടും...!!!

സ്വര്‍ഗത്തില്‍ നിന്നും കിട്ടിയത്: പാതിരിയുടെ പ്രാര്‍ത്ഥന സ്വര്‍ഗത്തിലെ ലൌഡ് സ്പീക്കറില്‍ കേള്‍പ്പിചില്ലത്രേ ...മാലാഖമാര്‍ ചെവി പൊത്തി  ഓടിയത് കൊണ്ട് കര്‍ത്താവ്‌ ഹെഡ് ഫോണ്‍ വെച്ചാണത്രേ കേട്ടത്...എന്തായാലും ഉടന്‍ നടപടി ഉണ്ടയെക്കുമത്രെ.(ഹെഡ് ഫോണ്‍ കേടായി എന്നും വാര്‍ത്തയുണ്ട്)

അനുബന്ധം: പൊന്നച്ചന്‍...- --_
സ്നേഹം കൂടുമ്പോള്‍ പരസ്പരം വിളിക്കുന്നത്‌..., കഥയിലെ ആരുടേയും പേരല്ല ഈ പൊന്നച്ചന്‍ 

അറിയിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ  കഥക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആരുമായി ഒരു ബന്ധവുമില്ല..അഥവാ അങ്ങനെ തോന്നിയാല്‍ അത് എന്റെ കുഴപ്പമല്ല...അവരുടെ കുഴപ്പമാണ്. 

12 comments:

  1. അറിയിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ കഥക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആരുമായി ഒരു ബന്ധവുമില്ല..അഥവാ അങ്ങനെ തോന്നിയാല്‍ അത് എന്റെ കുഴപ്പമല്ല...അവരുടെ കുഴപ്പമാണ്.


    പിന്നല്ലാതെ..... അതങ്ങനെ വരൂ... അങ്ങനെ വരാവു....

    ReplyDelete
  2. daivathinu stotravum paathiriku nalla namskaravum......nalla namaskaratinu kaaranam chankootrathode ezuthunnathinu aanu.stotram daivam kanuklavanum kaathullavanum aaya manushyananu....athukonde thanne etra peru mozi maatiyalum...atra peru...cash vaari erinju "namude achayane"rekshikan nokiyalum achayanu etil ninnu ooran patila kaaranam athinte "manamake"paaril paatayi....verum paatalla angadi paatu...athu atu paadi namude madyamangalu...(madyamangal adutha etaram "achayanmar" verunate vere ullu enkilum)paaathiri undakum enna pretekshayode.... nalla namaskaram paranju ennatheku vida ......vada kazichu piriyam....pine "paathiriyude putiya"putiya kadakai wait chaiyunnu........ achaya eni enkilum pokumpol sookshikuka karanam kaalam mari.... delhi raisena kunnil eniyum urakam kalayan...urakam keduthan oru patam kunjadukalum...blog ezuthan chankootamula "pathiri marum
    naatil piranirikunu achayooooo jagrtai.....................

    ReplyDelete
  3. VALEDUTAVAN VALAN SURE.

    ReplyDelete
  4. അച്ചായനല്ലേ ആള്
    എങ്ങനെയെങ്കിലും ഊരിപ്പോരും

    ReplyDelete
  5. കൊള്ളാം, നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..

    ReplyDelete
  6. അബൂതിക്ക് നന്ദി
    ഇനിയും ഇടയ്ക്കിടയ്ക്ക് വരണം

    ReplyDelete
  7. Super......Proud of u my class mate...!!

    ReplyDelete
  8. thank u all for your support..!!!

    ReplyDelete