May 23, 2012

ദെ പിന്നേം പണി തന്നു...പെട്രോളിന് വില വീണ്ടും കൂട്ടി..



.ഇത് ഒരു ഒന്നൊന്നര കൂട്ടയിപോയി...!!
 കൂട്ടും കൂട്ടും എന്ന് പറയാന്‍ തുടങ്ങിയട്ടു കുറെ ദിവസം ആയെങ്കിലും ഞാന്‍  കരുതിയത്‌ വല്ല ഒന്നോ രണ്ടോ രൂ'ഭ'യുടെ കൂട്ടെ കാണുള്ളൂ എന്നാ...ഇതൊരുമാതിരി... ചതിയായി പോയി...!!!
പാവപ്പെടവന്റെ വയറ്റത് അടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപലപനീയം തന്നെ...!!!ഇങ്ങനെ പോയാല്‍ എന്നെ പോലുള്ള പാവങ്ങള്‍ എങ്ങനെ തെരുവിലിറങ്ങും?
നാളെ എന്തായാലും പ്രതിപക്ഷം വക ഹര്‍ത്താല്‍ ഒകെ യായി...വണ്ടി വീട്ടിലിട്ടിരിക്കാം അത് നല്ലത് തന്നെ...പെട്രോള്‍  ചിലവാകില്ല...എന്തയാലും പമ്പില്‍ പോയി അര മണിക്കൂര്‍ ക്യു നിന്നിട്ടായാലും ആയിരത്തിനു അടിച്ചപ്പോള്‍ ഒരു സമാധാനം....സത്യം പറഞ്ഞാല്‍ പെട്രോലെ ടാങ്ക്  ആദ്യമായിട്ടനന്നു തോന്നുന്നു ഇത്രേം നനഞ്ഞത്‌...!!!
പിന്നെ നാളത്തെ സമരത്തിന്‌ പിള്ളേര് കുറച്ചു വണ്ടി കത്തിക്കും...അതും സര്ക്കാര് വണ്ടി...അതും ഡീസല് വണ്ടി...കത്തിക്കുന്നെങ്കില്‍ വല്ല പെട്രോള് വണ്ടി കത്തിചിരുന്ണേല്‍ അത്രേം കൊണം ഉണ്ടാകുമായിരുന്നു...!!ഇനിയിപ്പോള്‍ പെട്രോള് വണ്ടി മാറ്റി ഡീസല്‍ ഒരെണ്ണം വാങ്ങാം എന്ന് കരുതിയാല്‍ അതിനുള്ള ചില്ലറ നമുക്കില്ല...!!!
സര്‍ക്കാരിന്റെ പാവങ്ങലോടുള്ള ഈ അവഗണന എന്ന് മാറും? ഡീസലിന് വില കൂട്ടാത്തത് പൊതു ജനത്തെ ബാധിക്കും എന്നാ ന്യായം പറഞ്ഞാണ്...പക്ഷെ പെട്രോലെ വാഹങ്ങള്‍ അധികവും ഉപയോഗിക്കുന്നത് സാധാരണക്കാരന്‌...ഇരു ചക്ര വാഹനങ്ങള്‍ ഡീസല്‍ ഒഴിച്ചല്ലല്ലോ ഓടുന്നത്....ഡീസല്‍ ഒഴിച്ച് വണ്ടി ഓടിക്കുന്നവര്‍ അതും അഞ്ചു ലക്ഷത്തിനു മുകളില്‍ വിലയുള്ള വണ്ടി ഓടിച്ചു എ സി ക്കുള്ളില്‍ ഇരിക്കുമ്പോള്‍, വെയിലും കൊണ്ട് പൊള്ളി വിയര്‍ത്തു അമിത വില കൊടുത്തു പെട്രോളും അടിച്ചു നിരങ്ങി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ ബദ്ധപ്പെടുന്ന സാധാരണക്കാരനെ മറക്കല്ലേ  സര്‍ക്കാരെ...!!! നാടിലെ ജനങ്ങളെ കൊള്ളയടിച്ചു നാട്ടില്‍ എന്ത് വികസനം നടത്താനാ ചിദംബരം സാറെ?മാദമേ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ? രാഹുല്‍ മോന്‍ റോഡ്‌ ഷോ ഇനി നടത്തില്ല...എന്നാ വിലയാ...അതിനുള്ള വോട്ടും കിട്ടാറില്ല...!!!സിങ്ങ് വായടച്ചു ഇരിപ്പാണ്...അന്തനിജി കമന്നു ഉരിയാടില്ല...മുക്കര്‍ജി കൊട്ടാരത്തിലേക്ക് പോകാനുള്ള തിടുക്കത്തില്‍...ഇനി നമ്മുടെ നാടിലെ ചാണ്ടിക്കുഞ്ഞിന് നികുതി വെട്ടിക്കുറക്കാന്‍ ടൈമേ ഇല്ല....വെട്ടും കുത്തും അന്‍പത്തി ഒന്നാണ്...അതിന്റെ ഇടയില...ഒരു നികുതി കുറക്കല്‍...പാലായിലെ അച്ചായന് കോളടിച്ചു....ഖജനാവ്‌ നിറക്കാനുള്ള വഴിയും ആയി...!!!പിന്നെ ആശ്വാസം ആയതു പിണറായി ക്ക് മത്രമ...അച്ചുമാമന്റെ തീപ്പനതത്തിന്റെ ഏറു കൊണ്ട് പൊള്ളിയത്‌ ഉണക്കാന്‍ സമയം കിട്ടും....തെരുവിലോട്ടു പിള്ളേരെ ഇറക്കി വിടുവല്ലേ അര്‍മാദിക്കാന്‍...!!!
അപ്പൊ സംഭവാമി യുഗേ യുഗേ...!!!
വരുന്നിടത്ത് വെച്ച് കാണാം...അല്ലാതെന്തു പറയാനാണ്...!!!
വാല്‍ക്കഷ്ണം...!!!
ഇങ്ങനെ പോയാല്‍ ......ആ...എന്ത് ചെയ്യാനാ....അത് മുറിഞ്ഞു പോയി...!!! ഭാവിയില്‍ ഇങ്ങനേം പരസ്യങ്ങള്‍ വരും..
പെട്രോള്‍ ഫുള്‍ ടാങ്ക്  അടിക്കുന്നവരുടെ വീടുകള്‍ റയിഡ് ചെയ്യാന്‍ ഇന്‍കം ടാക്സുകര്‍ക്ക് ഉദ്തേശം ഉണ്ടത്രേ...കരുതിയിരുന്നോള്...!!!

ആവനക്കാടന്‍ 

2 comments:

  1. "ആയിരത്തിനു അടിച്ചപ്പോള്‍ ഒരു സമാധാനം'
    പാതിരി കാശു കാരന്‍ ആണെല്ലോ ;-)
    "പക്ഷെ പെട്രോലെ വാഹങ്ങള്‍ അധികവും ഉപയോഗിക്കുന്നത് സാധാരണക്കാരന്‌."
    അത്ര പാവങ്ങള്‍ ബസ്‌ പിടിച്ചു പോകട്ട.............

    ReplyDelete
    Replies
    1. ചിന്തകാ
      അടുത്ത പണി കിട്ടുന്നതിനു മുന്‍പേ ഒരു പണി കൊടുത്തതാ...!!!ആയിരത്തിനു അടിക്കുന്നവരൊക്കെ പണക്കരനാനന്നു കരുതിയാല്‍ വല്ലപോഴുമെങ്കിലും ആയിക്കോട്ടെ ചിന്തക...!!!

      Delete