October 29, 2013

ഒരു കല്ലും അതിന്റെ ഗ്രാവിറ്റിയും

ഒരു കല്ലും അതിന്റെ ഗ്രാവിറ്റിയും വരുത്തിയ വിനയേ ...!!!
ഈയ്യിടെയായി ഇടതു പക്ഷത്തിനു
 ശനി ദിശ  തന്നെയെന്നാണ് എല്ലാരും പറയുന്നത്. എന്തായാലും തൊടുന്നത് മുഴുവൻ പോള്ളുന്നുണ്ട് എന്നതാണ് സത്യം. ഒരു മാതിരിപ്പെട്ട സമര കൊലഹലങ്ങളെല്ലാം ഇന്നോവയുടെ ചില്ല് പൊട്ടിയത് പോലെ ചിതറി തെറിച്ചു. പക്ഷെ ജനത്തിന്റെ ഉള്ളിൽ മുഖ്യന് എതിരെ സംശയത്തിന്റെ മുന നീട്ടാൻ ഈ സമരങ്ങൾക്ക് കഴിഞ്ഞട്ടുണ്ട്. ഏകദേശം 60:40 അനുപാതത്തിൽ മുന്നെരുമ്പോലാണ്, സമര നേട്ടങ്ങളെ തച്ചുടച്ചുകൊണ്ട് കല്ല്‌ മഴ പെയ്തത്. പുറത്തിറങ്ങി നടക്കാൻ വയ്യാതെ ബുദ്ധിമുട്ടിയിരുന്ന മുഖ്യന് കിട്ടിയ കുളിർ മഴ തന്നെയാണ് ഈ കല്ല്‌ മഴ.

"ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ". കണ്ണൂരിലെ കല്ല്‌ മഴയുടെ പിന്നാലെ മാധ്യമങ്ങളും സർക്കാരും അത് ഇടതു പക്ഷത്തിന്റെ തലയിൽ വെച്ച് കൊടുത്തു. സത്യത്തിൽ കോടതി വിദ്യാഭ്യാസവും പ്രായവും തിരക്കി വി എസ് നെ വെറും കൊഞ്ഞനനായി കാണാൻ നോക്കിയെങ്കിലും താൻ മരത്തിൽ കാണുന്നവൻ തന്നെയെന്നു വീണ്ടും തെളിയിച്ചു. പിണറായിയും ജയരാജനും കല്ലേറ് ഗ്രൂപ്പ് വഴക്കെന്നും കൊട്ടേഷൻ എന്ന് പറഞ്ഞു അടി പതറി നിൽക്കുമ്പോൾ സംഭവത്തെ അപലപിച്ചും മുഖ്യനെ ആശുപത്രിയിൽ ചെന്ന് കണ്ടും വി എസ് കളം തനിക്കനുകൂലമാക്കി. കല്ലേറ് പരിപാടി തങ്ങളുടെ സമര പിള്ളേർ ആവേശം കേറിയപ്പോൾ വെച്ചലക്കിയതാ...അതാരനന്നു കണ്ടു പിടിക്കാൻ കമ്മിറ്റി വെച്ച് റിപ്പോർട്ട്‌ കിട്ടിയലുടൻ നടപടി എടുക്കും എന്ന് പറയുന്നതിന് പകരം ജയ രാജാക്കന്മാരുടെ "പ്രകാശിക്കുന്ന", ശുംഭതരങ്ങൾക്ക് ചെവി കൊടുത്തതാണ് കുഴപ്പമായത്. (റിപ്പോര്ട്ട് ടി പി  വധം പോലെ പോരെ??? )

കല്ല്‌ അവിടുന്ന് വന്നാൽ അങ്ങോട്ട്‌ ഇവിടുന്നു വന്നാൽ കീഴോട്ടു അങ്ങനെ കുറെ വാദങ്ങൾ? കെ സി വക ബഡായി വേറെ...ചില്ലേ തട്ടി നെഞ്ചേ തട്ടി പിന്നേം ചില്ലേ തട്ടി കല്ല്‌ പുറത്തേക്കു പോയി...!!! ഇത്രേം പോരഞ്ഞിട്ട് കുറെ പേർക്ക് സംശയം ഇതിനി മുഖ്യൻ തന്നെ തലയിടിച്ചു പൊട്ടിച്ചതാകാം എന്ന്..!!
ദേ ചാനൽ കാര് നിരത്തിപ്പിടിച്ചു വീഡിയോ ഫൂട്ടെജ് പുറത്തു വിടാൻ തുടങ്ങി...എറിയുന്നതും പൊട്ടുന്നതും ഒക്കെയുണ്ട്...!!അപ്പോൾ ഒന്നുറപ്പാണ് കൂടി നിന്നവരിൽ നിന്ന് തന്നെയാണ് കല്ല്‌ വന്നത്. ഗ്രവിറ്റിയും ആപേക്ഷിക സിദ്ധാന്തവും എന്തൊക്കെ ആയാലും എറിഞ്ഞത് സമരക്കാർ തന്നെ...അതിൽ ആരേലും ഞ്ഞുഴഞ്ഞു കയറിയോ എന്നതൊക്കെ കണ്ടു പിടിക്കട്ടെ...!!!അങ്ങനെ ഞ്ഞുഴഞ്ഞു കേരിയെങ്കിൽ അത് കേഡർ പാർട്ടിയുടെ പരാജയം തന്നെ. വടിയും കല്ലുമായി സമരക്കാർ നില്ക്കുന്നത് കണ്ടിട്ടും അനങ്ങാതെ ചിരിച്ചോണ്ട് നില്ക്കുന്ന പോലീസുകാരെയും കാണാം...എവിടെയോ എന്തൊക്കെയോ ചീയുന്നുണ്ട്..!!!പോലീസിലെ ചിലര്ക്കെങ്കിലും അറിയാമായിരുന്നു മുഖ്യനിട്ടു എറിയാൻ തന്നെയാണ് ഇവർ നില്ക്കുന്നതെന്ന്. വാർത്ത ചാനെലുകളിൽ തെളിയുന്നത് പാര്ട്ടിക്കു വേണ്ടി സ്ഥിരം "കലാ പരിപാടികൾ" നടത്തിക്കൊടുക്കുന്നവർ ആണ് അവിടെ കല്ലുമായി നിന്നിരുന്നത് എന്നാണ്. എന്തായാലും ഇടതു പക്ഷത്തിനെ സംബന്ധിച്ചടത്തോളം ഈ മുഴുത്ത കല്ലുകൾ ആസ്ഥാനതിട്ടു കൊണ്ടത്‌ പോലെ തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ നെറ്റിക്ക് പൊടിഞ്ഞ ചോര വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വളമാകുമോ? അങ്ങനെയെങ്കിൽ മുഖ്യമന്ത്രി കസേര ഇളകില്ല. അല്ലെങ്കിൽ സുകുമാര വാചാക്ഷേപം തുടരും. അതെ ഒരു കല്ല്‌ മതി കസേര ഉറയ്ക്കാനും ഇളക്കാനും ..ആ കല്ലിന്റെ ഒരു ഗ്രാവിറ്റിയെ...ഇനി അതെടുത്തു വെച്ച് വേണം പ്രാർത്ഥിക്കാൻ ..!!!

2 comments:

  1. കല്ലിനുമുണ്ടൊരു കഥ പറയാന്‍

    ReplyDelete