ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

May 26, 2012

ഒരു ഏറനാടന്‍ തമാശ കൂടെ മണിയും

ഈയിടെയായി എപ്പോളും ചിരിക്കാനേ നേരമുള്ളൂ...
ചിലപ്പോള്‍ പച്ച മാംസം വെട്ടിമുറിച്ച്  ഒളിചോടിപോകുന്ന വെറും ഗുണ്ടകളെ പറ്റി കേള്‍ക്കുമ്പോള്‍ 
അതിനെ ന്യായീകരിച്ചു ചിലര്‍ കണ്ണില്‍ ചോരയില്ലാത്ത തമാശകള്‍ പറയുമ്പോള്‍ 
ചിലര്‍ തീപ്പന്തം കത്തിച്ചു പിടിച്ചു തെരുവിലേക്കിറങ്ങി യുദ്ധം ചെയ്യുന്നത് കാണുമ്പോള്‍
പിറ്റേന്ന് ഒരു കുടം വെള്ളമൊഴിച്ച് കത്താന്‍ പോയ തീപ്പന്തം കെടുത്തുമ്പോള്‍
പെട്രോളിന്റെ വില കൂട്ടി മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരിന്റെ ക്രൂര വിനോദം കാണുമ്പോള്‍
എങ്ങനെ ചിരിക്കാതിരിക്കും?
ജഗതി ആശുപത്രിയില്‍ നിന്നിറങ്ങുന്നത് ഞാന്‍ കാത്തിരിക്കുവാ...പുള്ളി പോലും പറയാത്ത പുതിയ തമാശകള്‍ നേതാക്കന്‍ മാര്‍ പറയാന്‍ തുടങ്ങി...പാവം നടന്‍ ഇനി ഇവര്‍ക്ക് വിധേയപ്പെടനം
പുതിയ തമാശകള്‍ 
ഒരു ദിവസം ചിരിക്കാന്‍ ഏറനാടന്‍ തമാശ  ഉണ്ടാരുന്നു
അതിന്റെ അലയൊലി അടങ്ങും മുന്‍പേ പുതിയ മണി തമാശ ഇറങ്ങി...മലയോര മണി തമാശ...!!!
ചാലക്കുടിക്കാരന്‍ മണി ഞെട്ടി ഇരിക്കുവ....തനിക്കു പാരയുമായി മറ്റൊരു മണി ഇറങ്ങിയിരിക്കുന്നു...!!ങ്ങയാ...ഹി ഹി ഹി ന്ഗ്യാ ഹി ...ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കല്ല്...!!!
നാളെ ആരാണാവോ പുതിയ തമാശയുമായി വരുന്നത്?
എന്തായാലും ഈ തമാശ ഒക്കെ കേട്ട് ചിരിച്ചോണം...ചിരിച്ചില്ലേല്‍.....പറഞ്ഞേക്കാം...തല...കാലു...ഉടല്‍....!!!
ശേഷം ചിന്ത്യം...!!!!
വാല്‍ക്കഷ്ണം
കൂടുതലായി ചിന്തിക്കതിരിക്കുന്നത ആരോഗ്യത്തിന് നല്ലത്...!!!ആദ്യം വയസു പറയണം....അതനുസരിച്ചാണ് പണി തരുന്നത്....!!!നേരത്തെ ആയാല്‍ അത്രേം നല്ലത്....അത്രേം കുറച്ചു വെട്ടു കൊണ്ടാല്‍ മതിയല്ലോ?

2 comments:

  1. പാതിരി ഗുരുനാഥന്‍ ചെയ്തതു പോലെ ഒരു ചാട്ടവാര്‍ ഉണ്ടാക്കിയല്ലോ

    ReplyDelete