March 9, 2012

നയതന്ത്രം ആണത്രേ...!!!നയതന്ത്രം


പാവപ്പെട്ട മത്സ്യ തൊഴിലാളികളെ വെടിവെച്ച് കൊന്നു കളഞ്ഞു...കടലില്‍ മീന്‍ പിടിച്ചു കൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ തുരു തുരെ നിറയൊഴിച്ചു കളഞ്ഞു ഇറ്റാലിയന്‍ നരാധമന്‍മാര്‍...
കൊന്നവരെ ഉടനെ പിടികൂടിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു
പക്ഷെ പിന്നീടുള്ള പരിപാടികള്‍ അത്ര നന്നായോ എന്നതാണ് സംശയം?
അറെസ്റ്റ്‌ ചെയ്തവരെ സര്‍ക്കാര്‍ വക അതിഥി മന്ദിരത്തില്‍ പരിപൂര്‍ണ സുക സൌകര്യങ്ങളോടെ താമസിപ്പിച്ചത് ശരിയാണോ? പട്ടാള വേഷത്തില്‍ തന്നെയുള്ള നടപ്പും ഇറ്റലിയിലെ മന്ത്രിക്കും പരിവര്ങ്ങല്‍ക്കുമോപ്പമായി സൊറ പറഞ്ഞിരിക്കല്‍.... .(
(ഒരു കാര്യം സമ്മതിക്കുന്നു...മന്ത്രിക്കും അവിടുത്തെ സര്‍ക്കാരിനും അവരുടെ പൌരന്മാരോടുള്ള സ്നേഹം...നമ്മുടെ നേതാക്കന്മാര്‍ ഇതൊന്നു കണ്ടു പിടിക്കണം)

ഇറ്റലി സര്‍ക്കാരിനു അവരുടെ  പ്രജകലോടുള്ള സ്നേഹം കാണുമ്പോള്‍ കൊതിയും അതോടൊപ്പം ഒരു ശങ്കയും ഇല്ലാതില്ല ...നമ്മുടെ സ്നേഹനിധികളായ ഭരണകൂടത്തെ പറ്റിച്ചു കടന്നു കളയുമോ എന്ന് ...!!!

അതും പോരഞ്ഞിട്ട് ജയിലില്‍ കൊണ്ടാക്കിയപ്പോള്‍ അതും ഇഷ്ടപെട്ടില്ല അത്രേ..!!!പണ്ട് ജയിലില്‍ ഉണ്ട തിന്നാന്‍ ഉണ്ടാരുന്നു...ഇപ്പോള്‍ ചപ്പാത്തിയും കുറുമയും ആണ്...അതൊന്നും ഇറ്റാലിയന്‍ മാര്‍ക്ക് പിടിച്ചില്ല....പിസ വേണമത്രേ പിസാ..അവന്റെ നാടില്‍ ഇതാണത്രേ ദിവസവും തിന്നുന്നത്....!!!
എന്ത് സുഖം പരമ സുഖം...!!!കേരളത്തിലെ പാവപ്പെട്ട മീന്‍പിടുത്തക്കാരെ വെടിവെച്ചു കൊന്നതും പോരഞ്ഞിട്ട് പിസയും തിന്നു സുകവസം...!!!
നയതന്ത്രം ആണത്രേ...!!!നയതന്ത്രം?...മറ്റു രാജ്യങ്ങളിലെ പൌരന്മാരെ നമ്മള്‍ അങ്ങനെ ഒക്കെ കരുതണം....!!!എന്താ പറയുക?
അങ്ങനെയെങ്കില്‍ നമ്മുടെ നാട്ടിലെ എത്രയോ ആളുകള്‍ വിദേശ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നു...അവരുടെ ഒക്കെ പേരില്‍ പല കുറ്റങ്ങളും കാണും...അവരൊക്കെ എല്ലാ ദിവസവും കപ്പയും മീനും കൂടിയാണോ അതോ കുത്തരിച്ചോറും പോത്തിറച്ചി ഉലതിയതും സാമ്പാറും കൂടിയാണോ ലഞ്ച് കഴിക്കുന്നത്‌?
പാവങ്ങള്‍....ഉണക്ക കുബ്ബൂസും പച്ചവെള്ളവും കുടിച്ചു തങ്ങളുടെ വിധിയെ പഴിച്ചു കഴിയുമ്പോള്‍ ഇവിടെ നമ്മുടെ നാട്ടില്‍ സുഖവാസം


...അതും പാവങ്ങളെ വെടി വെച്ച് കൊന്നവര്‍ക്ക് എന്നത് കാണുമ്പോള്‍ അവനക്കാടന്റെ ഹൃദയം വേദനിക്കുന്നു...!!


വാല്‍ക്കഷ്ണം: ഗോവിന്ധച്ചമിക്ക് ബിരിയാണി മതിയത്രേ...!!!!സമാധാനമായി....കേരളം ദൈവത്തിന്റെ നടനന്നു പറയുന്നത് ശരിയാണ്...അഥിതി ദേവോ ഭാവോ...!!!

No comments:

Post a Comment