March 28, 2013

വല്ലപ്പൊഴുമെങ്കിലും ഒന്ന് ക്ഷമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.......... !!!


ഗോല്ഗോഥ  മുകളിൽ ഉയർത്തപ്പെട്ട മരക്കുരിശിൽ തൂങ്ങിയ ക്രിസ്തുനാഥന്റെ ത്യാഗവും വേദനയും കഷ്ടതയും അതിലൂടെ മാനുഷവർഗത്തിന് കരഗതമായ രക്ഷയുടെ സന്നേശം പ്രഘോഷിക്കുന്ന ദിനത്തിൽ ക്രൂശിലെ സപ്തവച്ചസ്സുകളെ ഓർക്കുന്നത്‌ നമ്മെത്തന്നെ ദൈവസന്നിധിയിൽ ഒന്നുകൂടി വിധേയപ്പെടുതാൻ സഹായകരമാണ്.


"സ്നേഹമാമെശു ക്രൂശെറി ഉച്ചരിച്ച സ്നേഹമൊഴി ഏഴും നരൻ കരുണയ്ക്കായി താൻ ചൊല്ലി നിവൃത്തിയായി"
കഴുതപ്പുറത്ത് കയറി യെരുശലെമിലേക്ക് ജൈത്രയാത്ര നടത്തിയ കര്ത്താവിന്റെ യാത്രയോട് കൂടി കുരിശിന്റെ വഴി,വേദനയുടെ,പീഡനത്തിന്റെ, ഒറ്റിക്കൊടുക്കലിന്റെ ,തള്ളിപ്പറയലിന്റെ , ക്ഷമയുടെ ,കരുതലിന്റെ ,സാത്താന്റെ തോൽവിയുടെ ,മരണത്തിന്മേൽ ജയമെടുക്കുന്ന ക്രിസ്തുനാതന്റെ യാത്ര തുടങ്ങുകയാണ്
യേശുവിന്റെ മനുഷ്യാവതാര പ്രവർത്തനങ്ങൾ പരിസമാപിക്കുന്നതു കാൽവറിക്കുന്നിലെ ക്രൂശീകരണതോടെയാണ്‌ . മൂന്നര വര്ഷക്കാലം ഒരു ജനതയ്ക്ക് വഴിയും വെളിച്ചവും കാണിച്ചവൻ... കല്യാണവീട്ടിലെ ഉടയവന്റെ ലജ്ജ മാറ്റിയവൻ .... പക്ഷവാതക്കാരന് സൌഖ്യം നൽകിയവൻ ........... കുരുടന് കാഴ്ച നൽകിയവൻ.............. ചെകിടന് കേൾവിയും
ഊമന്റെ നാവിനെ തുറന്നും മരിച്ചവനെ ഉയിർപ്പിച്ചും........... 5 അപ്പം കൊണ്ട് അയ്യായിരങ്ങളുടെ വിശപ്പടക്കിയവനും ചുങ്കക്കാരെ അനുയായികളാക്കിയും പാപികളോട് ക്ഷമിക്കയും ചെയ്തവൻ
സീസര്ക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് പഠിപ്പിച്ചു ആരെയും ദ്രോഹിക്കാതെ ,വഞ്ചിക്കാതെ നിർഭയനായി ജീവിച്ചു നിഷ്കളങ്ക ജീവൻ ഇല്ലാതാകുന്ന നിമിഷം കാൽവരിയിലെ മരക്കുരിശിൽ അരംഭിചിരിക്കുന്നു.
രാജ്യദ്രോഹക്കുറ്റം ആരോപിച്ചു യേശുവിനു നല്കുന്ന ശിക്ഷ തലയോടിടം എന്നർത്ഥമുള്ള ഗോൽഗോഥയിൽ മറക്കുരശിലെ മരണം
നിരപരാധിയായ യേശുവിനെ അധർമ്മികലോടൊപ്പം ക്രൂശിക്കുന്നു . ചുട്ടുപൊള്ളിക്കുന്ന സുര്യ രശ്മികളുടെ താപവും ധാര ധാരയായി രക്തം വാർന്നു ഒഴുകുന്നതും ശരീരം മുഴുവനും മുരിപ്പാടുകളും അവ സൃഷ്ടിക്കുന്ന അസഹനീയമായ വേദനയിലും കുരിശിലെ നാഥൻ മൊഴിയുന്ന സപതവച്ചസ്സുകൾ ഓരോ മനുഷ്യന്റെയും ഹൃദയത്തെ ആത്മീയതയുടെ സമ്പൂര്ണതലങ്ങളിലേക്ക് ഉയർത്തുവാൻ പ്രപ്തമാകുന്നതാണ്

ക്രൂശേറിയ ക്രിസ്തു നാഥന്റെ ആദ്യമൊഴി "പിതാവേ ഇവർ ചെയ്യുന്നത് ഇന്നത്‌ എന്ന് അറിയായ്കകൊണ്ടു  ഇവരോട് ക്ഷമിക്കേണമേ" ലുക്കൊസു: 23 : 32 -34
വളരെ ശാന്തനായ യേശു ക്ഷമയുടെ വാക്ക് ഉച്ചരിക്കുകയാണ് . കുരിശിൽ മറ്റുള്ളവർ പ്രാകിയും ശകാരിച്ചും കഴിയുമ്പോൾ ഇതാ ഒരുവൻ സ്നേഹത്തിന്റെയും നന്മയുടെയും വാക്കുകൾ ചൊരിയുന്നു.
യേശുവിന്റെ വാക്കുകൾ നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രഘോഷണമാണ്‌. . . ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിപ്പാൻ  പഠിപ്പിച്ച കർത്താവ്‌ തന്റെ മരണവേളയിലും, താൻ പഠിപ്പിച്ചത് പ്രവർതികമാക്കുന്നു . വെറും കവല പ്രസംഗം മാത്രം നടത്താൻ എളുപ്പമാണ് , പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും രണ്ടും രണ്ടു ധ്രുവങ്ങളിൽ ആക്കി നിർതാനെളുപ്പമാണ്
പറയുന്നത് പ്രായോഗികമാക്കാൻ കഴിയുക എന്നത് അയത്നലളിതമാണ്.
ക്രൂരതയുടെ ലോകത്തിൽ നേരും നെറിയും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില ക്രിസ്തു മൊഴി ശ്രേഷ്ഠകരമായ ഒരു ആനന്ദം പ്രധാനം ചെയ്യുന്നുണ്ട് . ആശയത്തിന്റെ പേരിൽ  ഭിന്നിപ്പുണ്ടാകുമ്പോൾ പകയുടെ കനലുകൾ ഊതിപ്പെരുപ്പിച്ച് എതിരാളിയെ അരിഞ്ഞു വീഴ്ത്തുന്ന നാട്ടിൽ ,ഇഷ്ടമില്ലാത്തത് പറയുമ്പോൾ പാര പണിഞ്ഞു നടക്കുമ്പോൾ എന്തെ നാം മറന്നു പൊകുന്നു......... ക്രിസ്തുനാഥന്റെ ക്ഷമയുടെ മൊഴികൾ? കർത്താവേ ഞങ്ങൾ ഞങ്ങളുടെ കടക്കരോട് ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളെയും ക്ഷമിക്കണേ എന്ന് പ്രാർത്ഥിക്കുമ്പോൾ പോലും (കള്ളം പറയുമ്പോൾ എന്ന് തിരുത്തേണ്ടി വരുന്നു)  എവിടെ ക്ഷമ ?
സ്വന്തം സഹ ജീവിയോടു , മനുഷ്യനോടു ക്ഷമിക്കാത്തവനോട് ദൈവം ക്ഷമിക്കുമോ? പാപ ക്ഷമ നല്കാൻ കഴിയുന്ന ഒരേ ഒരുവന്റെ പാപ ക്ഷമ അനുഭവിക്കാൻ കെല്പ് ഉണ്ടാകണമെങ്കിൽ ക്ഷമ .... അത് സ്വീകരിക്കുന്നവർ മാത്രമാകാതെ വല്ലപ്പൊഴുമെങ്കി
ലും ഒന്ന് ക്ഷമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.......... !!!
"Who Nailed Jesus Christ? But i turned and saw Hammer in my hand" അതെ അത് ഞാൻ തന്നെയാണ് ഞാൻ തന്നെയല്ലേ??
(2013 മാർച്ച്‌ 29 വലിയ വെള്ളിയാഴ്ച ആദ്യത്തെ മൊഴി പ്രസംഗിക്കാനുള്ള കുറിപ്പിൽ നിന്നും ഒരുതിരിഞ്ഞത്)

2 comments:

  1. അത് ഞാൻ തന്നെയാണ് ഞാൻ തന്നെയല്ലേ///
    എത്ര ശരി ദിവസം തോറും നമ്മള്‍ അവനെ ....

    ReplyDelete
  2. ക്ഷമകൊണ്ട് പ്രാണനെ നേടാന്‍ കനിയട്ടെ

    ReplyDelete