കുറെ നാളായി ഒന്നും എഴുതാതെ ഇരിപ്പായിരുന്നു. എഴുതിയട്ടും വലിയ കാര്യം ഒന്നുമില്ല എന്ന് തോന്നിയട്ടല്ല ... എന്തേലും എഴുതിയാല്‍ ഭീഷണിപെടുത്തുന്ന മാക്കാന്‍ മാരെ പേടിച്ചട്ടല്ല .. നോയമ്പ് അല്ലെ അല്പം റസ്റ്റ് എടുക്കാം എന്ന് കരുതി എന്ന് മാത്രം ... എങ്കിലും ചില സംഭവങ്ങളോട് ഉടനടി പ്രതികരിച്ചില്ല എന്ന് കരുതി പലരും പാതിരി എഴുത്ത് നിര്‍ത്തിയോ?
ചിലര്‍ കളിച്ചാല്‍ കളി പഠിപ്പിക്കും എന്ന മട്ടില്‍ പ്രതികരിച്ചപ്പോള്‍ എന്താ പറയണ്ടേ...
വിപ്ലവും വിശ്വാസവും ഒന്നിച്ചു ഒരേ ചരടില്‍ കൊര്‍ത്ത് ഒരു ജനതയെ വിമോചനത്തിലേക്ക് നയിച്ച ഹുഗോ ഷാവേസ് ... ലോകപോലീസ് ചമഞ്ഞ അമേരിക്കന്‍ അധിനിവേശത്തിനെതിരെ നെഞ്ചു വിരിച്ചു പോരാടിയ ഒരു യഥാര്‍ത്ഥ കമ്മ്യുനിസ്റ്റുകാരനായിരുന്നു രാജ്യത്തെ ജനങ്ങളുടെ സ്നേഹ പ്രകടനം സൂചിപ്പിക്കുന്നതും അത് തന്നെയായിരുന്നു
ഷാവേസ്.
എന്ത് കൊണ്ടോ... വിശ്വാസ വീരന്മാരോ വിമോചന വാദികളോ "മനപൂര്‍വം ' മറന്നതാണോ??
പലപ്പോഴും നമ്മുടെ വിമോചന വാദം പേപ്പര്‍ അവതരണത്തിലും പ്രസംഗത്തിലും ഒതുങ്ങിപ്പോകുമ്പോള്‍ വിശ്വാസത്തെയും വിപ്ലവതെയും ഒരു കുടക്കീഴില്‍ അണിനിരത്തി വിമോചനത്തിന്റെ പാതകള്‍ വെനെസുലയില്‍ വെട്ടിത്തുറന്ന ഷാവേസിന് ആദരാജ്ഞലികള്‍
എന്തായിരുന്നു അടി പിടി ... കരാട്ടെ ആണത്രെ ... ഞാനും കണ്ടിരുന്നു അഭിമുഖം .. അമൃത ചാനലില്‍
അവളോരുത്തി (വി എസ് പറഞ്ഞപോലെയല്ല ) തന്നെ അപമാനിച്ച രണ്ടു പുരുഷന്മാരെ ഒറ്റയ്ക്ക് തല്ലി വശം കെടുത്തി കേട്ടപ്പോള്‍ ഹ അവന്മാര്‍ക്കിത് ഇത് തന്നെ വേണം എന്ന് ആദ്യം തോന്നിയെങ്കിലും ചിലത് സംതിങ്ക് സ്റ്റിന്‍കി എന്ന് അപ്പോളെ തോന്നി പെട്ടന്ന് പ്രതികരിക്കാതിരുന്നത് നന്നായി എന്നായി ഇപ്പോള്‍.. .
അപാര തൊലിക്കട്ടി തന്നെ... പത്രസമ്മേളനവും അഭിമുഖവും ഒക്കെ കൂടി സമ്മതിച്ചു
ഇത്രയ്ക്കു പുളു വേണായിരുന്നോ കൊച്ചെ???എന്തായാലും ശരിക്കും നാറി ... ഇനി മുതല്‍ ഏതു കടുത്ത സ്ത്രീവാദിയും ആദ്യം ഒന്നറക്കും തീര്‍ച്ച
പണ്ട് ഞാന്‍ എഴുതിയതാ
നയതന്ത്രം ആണത്രേ നയതന്ത്രം
http://jobypadrestories.blogspot.in/2012/03/blog-post.html
അന്ന് വായിക്കാത്തവര്‍ക്കായി ലിങ്ക് വീണ്ടും ഇതിനോടൊപ്പം ഇതുംകൂടെ വായിച്ചാലെ പൂര്‍ണമാകു
എന്തായിരുന്നു വെടിയും പുകയും
അങ്ങനെ ആ കിളികളും പറന്നു പോയി
കൂട്ടില്‍ ഉണ്ടായിരുന്ന രണ്ടു കിളികളും പറന്നു പോയി
ആരെ കുറ്റം പറയാനാ?
ഇറ്റലി വാക്ക് പാലിച്ചത്രേ
ആദ്യം ടെസ്റ്റു ഡോസ് തന്നു
രണ്ടാമതെത് പണി പാലും വെള്ളത്തില്‍. .
കയ്യിലുണ്ടായിരുന്ന പ്രതികള്‍ രക്ഷപെട്ടിട്ടു ഇനി എന്ത് വിചാരണ നടത്താനാണ്? "ഇനിയും" ബുദ്ധി വെക്കുമോ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ??
ഇറ്റലിക്കാര്‍ നമുക്കിട്ടു വെച്ചത് എത്ര ഉഗ്രന്‍ പണികള?
ബോഫോര്‍സു
ഹെലികൊപ്റ്റെര്‍ അഴിമതി
കടലിലെ കൊലപാതകികള്‍
അടുത്തത് എന്താണാവോ?
ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരായ ആളുകള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും കൊച്ചിന്റെ പിറന്നാള്‍ കൂടാനും ഒക്കെ ഇങ്ങോട്ടും കൊണ്ട് പോന്നു തിരിച്ചു വിടാതിരുന്നു പകരം വീട്ടണം .... അല്ലതെന്തു ചെയ്യാന??
ഇവിടുത്തെ സ്ഥാനപതി സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പു പാലിക്കതിരിന്നതിനെതിരെ കേസെടുക്കാന്‍ വല്ല വകുപ്പുണ്ടെങ്കില്‍ കേസുടുക്കുന്നതിനു പകരം അങ്ങോരേം രക്ഷപെടാനാണ് നമ്മുടെ "ഇറ്റാലിയന്‍"""' സൊറി ഇന്ത്യന്‍ സര്‍ക്കാര്‍ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറതാക്കുന്നതിലൂടെ ശ്രമിക്കുന്നത്.
അങ്ങോരെ പുറത്താക്കുന്നതിനു മുന്‍പേ അങ്ങൊരു നമ്മുടെ നീതിന്യായ വ്യവസ്ഥയോട് കാണിച്ച വഞ്ചനക്കെതിരെ കേസുടുത്തു ജയിലില്‍ അടക്കുകയല്ലേ വേണ്ടത്?
എന്തൊക്കെ പറഞ്ഞാലും പോയ കിളി പോയത് തന്നെ
ആശംസകള്‍
ReplyDeleteകൊള്ളാം നിരീക്ഷണങ്ങള്‍
ReplyDeletegud acha keep writing
ReplyDeleteഅച്ചോ 3 in കലക്കി
ReplyDelete