August 19, 2016

മദ്യനയം വ്യകതമായി തുടങ്ങുന്നു...

മദ്യനയം വ്യകതമായി തുടങ്ങുന്നു...


കേരളത്തിൽ മദ്യം ഒഴുക്കാനുള്ള പുറപ്പാടാണോ? കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ കൂടി മദ്യം വിൽക്കുന്ന ഏർപ്പാട് തന്നെ അപമാനകരമായാണ് പൊതു സമൂഹം വിലയിരുത്തുന്നത്. ആരോഗ്യത്തിനു ഹാനികരമായ മദ്യം കൺസ്യൂമർ ഫെഡ് വിൽക്കുമ്പോൾ , നീതി നന്മ സ്റ്റോറുകൾ അടച്ചു പൂട്ടി താഴിട്ടു കേരളീയന്റെ അരി പച്ചക്കറി പരിപ്പ് സാധനങ്ങൾ വിലക്കൂടുതലുള്ള കുത്തക സ്ഥാപനങ്ങൾ വഴി വിൽക്കും. മദ്യമാണത്രെ കേരളീയന് അരിയേക്കാൾ ആവശ്യമെന്ന തരത്തിലുള്ള ചിന്തകൾ പൊതു സമൂഹത്തെ നശിപ്പിക്കലാണ്.കൂടാതെ ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള നീക്കവും അപലനീയമാണ്. ബീവറേജിന്‌ മുന്നിൽ ക്യു നിൽക്കുന്ന മലയാളിയെ ഓർത്തു തേങ്ങുന്ന മന്ത്രി ഉദ്യോഗസ്ഥ പുംഗവൻമാർ അരിക്കും പച്ചക്കറിക്കും മാവേലി നീതി നന്മ സ്റ്റോറുകളുടെ മുന്നിൽ ക്യു നിൽക്കുന്ന വീട്ടമ്മമാരെ - ഉടയവന്മാരെ കാണുന്നില്ലേ? മദ്യം വീട്ടിലെത്തിച്ചു കുടിപ്പിച്ചു കിടത്തിയാൽ ഈ അണ്ണൻ മാർക്ക് എന്ത് കിട്ടുമോ ആവോ?ഓൺലൈൻ വ്യാപാരം നടത്തില്ല എന്നും കേൾക്കുന്ന്....മന്ത്രി ഒന്ന് പറയും...തന്ത്രി മറ്റൊന്നും....എല്ലാം ശെരിയായി വരുന്നുണ്ട്.
കേരളത്തിലെ ജനങ്ങൾ മദ്യ നയം അംഗീകരിക്കാത്തത് കൊണ്ടാണ് എൽ ഡി എഫു അധികാരത്തിൽ വന്നത്....അത് കൊണ്ട് മദ്യ നയം മാറ്റും എന്നൊക്കെ നാഴികക്ക് നാൽപ്പതു വട്ടം പറയുമ്പോൾ മറക്കാതെ ഓർക്കണം ....അതല്ല കാരണം എന്ന്..മദ്യ നയം ഗ്രുപ്പിന്റെ കളിയോ വേല്യോ അല്ലെങ്കിൽ കൊണ്ഗ്രെസ്സ് ഗാന്ധിയെ ഒതുക്കാൻ നോക്കിയതോ ഒക്കെയാവാം ...പക്ഷെ കേരളത്തിലെ മദ്യവിരുദ്ധ പ്രവർത്തകരുടെ നീണ്ട കാലയളവിലെ പ്രവര്തനകളും പ്രാർത്ഥനകളും ഉണ്ട്. യു ഡി എഫു തോറ്റത് മദ്യ നയം കൊണ്ടല്ല എന്ന് നിസംശയം പറയാം....തോറ്റതിന്റെ കാര്യങ്ങൾ അക്കമിട്ടു നിരത്തേണ്ടി വരും .
൧. സോളാർ 
൨ ബാർ കോഴ 
൩ പാര 
൪ ഗ്രുപ് 
൫ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ ....അതിവേഗം ബഹു ദൂരം നീണ്ടു നിവർന്ന് കിടക്കുന്നതിനിടയിൽ മദ്യ നയമാണ് ഞങ്ങളെ വിജയിപ്പിച്ചെതെന്നു പറയാൻ തുടങ്ങിയാൽ മൊയ്‌തീൻ മന്ത്രിജി ....സ്പാന്നർ ഇങ്ങെടുക്ക് ഇപ്പൊ ശെരിയാക്കിത്തരാം എന്നല്ലാതെ എന്ത് പറയാനാ?
നമ്മുടെ നാട്ടിൽ ടൂറിസം ഉണ്ടാകണേൽ സായിപ്പിന് മദ്യം കുടിപ്പിച്ചു കിടത്തിയാലേ പറ്റു എന്നൊക്കെ ഉടായിപ്പു വർത്തമാനം ഒക്കെ പറയുന്നത് ആരെ ഏപ്രിൽ ഫൂളാക്കാനാ? 2020 ൽ നിങ്ങ ഏപ്രിൽ ഫൂളാകരുത് എന്ന് കരുതി പറഞ്ഞതാണ്.സ്കോച്ചിന്റെ നാട്ടിൽ നിന്നും വരുന്ന സായിപ്പിന് നമ്മുടെ നാട്ടിലെ ബാറ്ററി കലക്കി കളർ മുക്കിയെടുക്കുന്ന വാറ്റു വെള്ളം കൊടുക്കണം എന്നൊക്കെ പറഞ്ഞു വെക്കല്ലേ?നാടൻ സായിപ്പിന് കൊടുക്കാനാണന്നു പറഞ്ഞാ പോരെ മന്ത്രിജി?
അപ്പൊ ഈ മദ്യ വർജനം എന്നൊക്കെ പറയുന്നത് ഇതാണല്ലേ? കൂടുതൽ മദ്യം ...കൂടുതൽ ഔട്‍ലെറ്റുകൾ ...ഓൺലൈൻ കച്ചവടം
പൊന്നു സാറെ മദ്യ വർജനം പറഞ്ഞിട്ട് കൂടുതൽ ഔട്‍ലെറ്റുകൾ തുറക്കുന്നത് എന്തിനാണ്? ഒരു സംശയം...? നീങ്ങാ നാട് ശെരിയാക്കാനാണോ...അതോ കുട്ടിച്ചോറാക്കാനാണോ ഭാവം?
എട്ടിന്റെ സ്പാന്നെർ ഇങ്ങെടുത്തേ മൊയ്‌തീനെ എന്ന് നാട്ടാരെ കൊണ്ട് പറയിക്കല്ലേ.
JVJA

December 14, 2013

ഞങൾ തയ്യാറാണ് ചൂലെടുക്കാൻ...!!!

പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനത്തിന് പ്രതീഷയുടെ തിരിനാളമാണ് സന്ധ്യ എന്ന വീട്ടമ്മയിൽ ദർശിച്ചത് .  സത്യത്തിൽ എനിക്കില്ലാത്ത ധൈര്യം ആ സ്ത്രീയിൽ കണ്ടപ്പോൾ എനിക്കും പ്രതികരിക്കാം എന്നാരോ തോന്നൽ . വെറുതെ രാക്ഷ്ട്രീയം പറഞ്ഞു സന്ധ്യയും ചിട്ടിലപ്പള്ളിയെയും കുറ്റവും  പറഞ്ഞു ആത്മാഭിമാനം നഷ്ടപ്പെട്ട വെറും കഴുതയായി നടക്കാം കുറെ പേർക്ക് . സത്യത്തിൽ ഇതൊരു തുടക്കമാകട്ടെ എന്നാശിക്കുന്നു. എനിക്കും പലപ്പോഴും തോന്നിയട്ടുണ്ട് ..ഈ ബന്ദും ഹർത്താലും നടത്തി ജനത്തെ നടുവൊടിക്കുന്ന രക്ഷ്ട്രീയ പർട്ടികൽക്കെതിരെ പ്രതികരിചാലോ എന്ന്. അധൈര്യം ....അതനുവതിച്ചില്ല ...അതിലുപരി കൂടെ ഒരുത്തനും ഒരു സപ്പൊർട്ടിനും കാണില്ല ...അച്ചനൊന്നും   വേറെ പണിയോന്നുമില്ലെ? വണ്ടിക്കിട്ടു പണി കിട്ടിയാൽ അതങ്ങനെ തന്നെ വേണം ബന്ദ്‌ ആയിട്ട് അച്ചനല്ലാതെ  വേറെ ആരേലും വണ്ടി റോഡിലിരക്കുമോ? അനുഭവിക്കട്ടെ എന്ന സത്യമാണ് എന്നെ പലപ്പോഴും പിന്തിരിപ്പിച്ചത്. സോളരിലെ രക്ഷ്ട്രീയം അല്ല മുഖ്യം...ഇവിടെ ജനം മടുത്തു തുടങ്ങിയിരിക്കുന്നു..ഇരു പക്ഷത്തെയും അഴിമതിയും സ്വജന പക്ഷപാതവും വികസന വിരോധവും അക്രമ സമരങ്ങളും ഒക്കെ ജനം വെറുത്തു തുടങ്ങിയിരിക്കുന്നു...ഇടതു പക്ഷവും വലതു പക്ഷവും അല്ലാത്ത മറ്റൊരു ജനകീയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. സമരങ്ങൾ നാടിനു വേണ്ടിയും നാട്ടുകാര്ക്ക് വേണ്ടിയും വേണ്ടിയിരുന്നു. സമരങ്ങൾ വേണ്ട എന്നല്ല പറഞ്ഞു വരുന്നത്..വേണം ജങ്ങല്ക്ക് കൂടി ബോധ്യമാകുന്ന വിഷയങ്ങളിൽ...അല്ലാതെ മുൻപേ തീരുമാനിച്ച പ്രകാരം ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.
വെറും സമരത്തിനു വേണ്ടിയുള്ള സമരം...!!
ചിട്ടലപ്പള്ളി ചെയ്തത് നല്ല കാര്യം തന്നെ...അങ്ങോരുടെ കയ്യിൽ കാശുണ്ട് അതയാൾക്ക് തീരുമാനിക്കാം ആര്ക്ക് കൊടുക്കണമെന്ന്. ധീരതയോടെ പ്രതികരിച്ച ഒരാളെ അഭിനന്ദിക്കാൻ 5 ലക്ഷം കൊടുത്തത് കൊണ്ട് ഇനിയും ഇതുപോലുള്ള അതിക്രമങ്ങൾ കാണുമ്പോൾ ഒന്ന് പ്രതികരിച്ചലെന്താ എന്ന്
ആര്ക്കയാലും തോന്നിപ്പോകും. കൊചൗസെപ്പിനു ഇതിന്റെ പേരില് പബ്ലിസിറ്റി ഉണ്ടാക്കാനാണ് എങ്കിൽ ഒരു പരിചയവും ഇല്ലാത്ത ഒരുത്തന് കിഡ്നി കൊടുത്തതിൽ കൂടുതൽ പബ്ലിസിറ്റി ഇതിനുണ്ടോ എന്നത് സംശയമാണ്. അന്ന് ഇപ്പോൾ നടത്തുന്നത് പോലെ ചാനെലുകാർ ചർച്ചകൾ നടത്തിയിരുന്നെങ്കിൽ കുറെ പേര് കൂടി ബോധവാന്മാർ ആയേനെ...!!!
ഒന്ന് ഞാനുറപ്പിച്ചു പറയാം..ഇത് വരെ ജനം അക്രമത്തിനും അഴിമതിക്കും ഹർത്താലിനും എതിരെ പ്രതികരിക്കാതിരുന്നത് ജനത്തിന്റെ ധൈര്യക്കുറവു തന്നെ . ഒന്നുകിൽ ഇടതു അല്ലേൽ വലതു...വിഷം കുടിക്കണോ?തൂങ്ങി മരിക്കണോ? ഇതായിരുന്നു ജനത്തിന്റെ വേദന...!!!ജനത്തിന്റെ പക്ഷത്തു നിൽക്കുന്ന ഒരു രക്ഷ്ട്രീയം ഉണ്ടാകുന്നു എങ്കിൽ ഞങൾ തയ്യാറാണ് ചൂലെടുക്കാൻ...!!!ഒരു ശുദ്ധികലശത്തിന് എന്നെ തയ്യാറാണ്. സാധാരണക്കാരന്റെ പക്ഷത്തു നില്ക്കുന്ന രക്ഷ്ട്രീയം എന്ന പ്രത്യാശയുടെ നാളം തെളിയിച്ച സന്ധ്യക്ക്‌ ആശംസകൾ......

October 29, 2013

ഒരു കല്ലും അതിന്റെ ഗ്രാവിറ്റിയും

ഒരു കല്ലും അതിന്റെ ഗ്രാവിറ്റിയും വരുത്തിയ വിനയേ ...!!!
ഈയ്യിടെയായി ഇടതു പക്ഷത്തിനു
 ശനി ദിശ  തന്നെയെന്നാണ് എല്ലാരും പറയുന്നത്. എന്തായാലും തൊടുന്നത് മുഴുവൻ പോള്ളുന്നുണ്ട് എന്നതാണ് സത്യം. ഒരു മാതിരിപ്പെട്ട സമര കൊലഹലങ്ങളെല്ലാം ഇന്നോവയുടെ ചില്ല് പൊട്ടിയത് പോലെ ചിതറി തെറിച്ചു. പക്ഷെ ജനത്തിന്റെ ഉള്ളിൽ മുഖ്യന് എതിരെ സംശയത്തിന്റെ മുന നീട്ടാൻ ഈ സമരങ്ങൾക്ക് കഴിഞ്ഞട്ടുണ്ട്. ഏകദേശം 60:40 അനുപാതത്തിൽ മുന്നെരുമ്പോലാണ്, സമര നേട്ടങ്ങളെ തച്ചുടച്ചുകൊണ്ട് കല്ല്‌ മഴ പെയ്തത്. പുറത്തിറങ്ങി നടക്കാൻ വയ്യാതെ ബുദ്ധിമുട്ടിയിരുന്ന മുഖ്യന് കിട്ടിയ കുളിർ മഴ തന്നെയാണ് ഈ കല്ല്‌ മഴ.

"ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ". കണ്ണൂരിലെ കല്ല്‌ മഴയുടെ പിന്നാലെ മാധ്യമങ്ങളും സർക്കാരും അത് ഇടതു പക്ഷത്തിന്റെ തലയിൽ വെച്ച് കൊടുത്തു. സത്യത്തിൽ കോടതി വിദ്യാഭ്യാസവും പ്രായവും തിരക്കി വി എസ് നെ വെറും കൊഞ്ഞനനായി കാണാൻ നോക്കിയെങ്കിലും താൻ മരത്തിൽ കാണുന്നവൻ തന്നെയെന്നു വീണ്ടും തെളിയിച്ചു. പിണറായിയും ജയരാജനും കല്ലേറ് ഗ്രൂപ്പ് വഴക്കെന്നും കൊട്ടേഷൻ എന്ന് പറഞ്ഞു അടി പതറി നിൽക്കുമ്പോൾ സംഭവത്തെ അപലപിച്ചും മുഖ്യനെ ആശുപത്രിയിൽ ചെന്ന് കണ്ടും വി എസ് കളം തനിക്കനുകൂലമാക്കി. കല്ലേറ് പരിപാടി തങ്ങളുടെ സമര പിള്ളേർ ആവേശം കേറിയപ്പോൾ വെച്ചലക്കിയതാ...അതാരനന്നു കണ്ടു പിടിക്കാൻ കമ്മിറ്റി വെച്ച് റിപ്പോർട്ട്‌ കിട്ടിയലുടൻ നടപടി എടുക്കും എന്ന് പറയുന്നതിന് പകരം ജയ രാജാക്കന്മാരുടെ "പ്രകാശിക്കുന്ന", ശുംഭതരങ്ങൾക്ക് ചെവി കൊടുത്തതാണ് കുഴപ്പമായത്. (റിപ്പോര്ട്ട് ടി പി  വധം പോലെ പോരെ??? )

കല്ല്‌ അവിടുന്ന് വന്നാൽ അങ്ങോട്ട്‌ ഇവിടുന്നു വന്നാൽ കീഴോട്ടു അങ്ങനെ കുറെ വാദങ്ങൾ? കെ സി വക ബഡായി വേറെ...ചില്ലേ തട്ടി നെഞ്ചേ തട്ടി പിന്നേം ചില്ലേ തട്ടി കല്ല്‌ പുറത്തേക്കു പോയി...!!! ഇത്രേം പോരഞ്ഞിട്ട് കുറെ പേർക്ക് സംശയം ഇതിനി മുഖ്യൻ തന്നെ തലയിടിച്ചു പൊട്ടിച്ചതാകാം എന്ന്..!!
ദേ ചാനൽ കാര് നിരത്തിപ്പിടിച്ചു വീഡിയോ ഫൂട്ടെജ് പുറത്തു വിടാൻ തുടങ്ങി...എറിയുന്നതും പൊട്ടുന്നതും ഒക്കെയുണ്ട്...!!അപ്പോൾ ഒന്നുറപ്പാണ് കൂടി നിന്നവരിൽ നിന്ന് തന്നെയാണ് കല്ല്‌ വന്നത്. ഗ്രവിറ്റിയും ആപേക്ഷിക സിദ്ധാന്തവും എന്തൊക്കെ ആയാലും എറിഞ്ഞത് സമരക്കാർ തന്നെ...അതിൽ ആരേലും ഞ്ഞുഴഞ്ഞു കയറിയോ എന്നതൊക്കെ കണ്ടു പിടിക്കട്ടെ...!!!അങ്ങനെ ഞ്ഞുഴഞ്ഞു കേരിയെങ്കിൽ അത് കേഡർ പാർട്ടിയുടെ പരാജയം തന്നെ. വടിയും കല്ലുമായി സമരക്കാർ നില്ക്കുന്നത് കണ്ടിട്ടും അനങ്ങാതെ ചിരിച്ചോണ്ട് നില്ക്കുന്ന പോലീസുകാരെയും കാണാം...എവിടെയോ എന്തൊക്കെയോ ചീയുന്നുണ്ട്..!!!പോലീസിലെ ചിലര്ക്കെങ്കിലും അറിയാമായിരുന്നു മുഖ്യനിട്ടു എറിയാൻ തന്നെയാണ് ഇവർ നില്ക്കുന്നതെന്ന്. വാർത്ത ചാനെലുകളിൽ തെളിയുന്നത് പാര്ട്ടിക്കു വേണ്ടി സ്ഥിരം "കലാ പരിപാടികൾ" നടത്തിക്കൊടുക്കുന്നവർ ആണ് അവിടെ കല്ലുമായി നിന്നിരുന്നത് എന്നാണ്. എന്തായാലും ഇടതു പക്ഷത്തിനെ സംബന്ധിച്ചടത്തോളം ഈ മുഴുത്ത കല്ലുകൾ ആസ്ഥാനതിട്ടു കൊണ്ടത്‌ പോലെ തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ നെറ്റിക്ക് പൊടിഞ്ഞ ചോര വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വളമാകുമോ? അങ്ങനെയെങ്കിൽ മുഖ്യമന്ത്രി കസേര ഇളകില്ല. അല്ലെങ്കിൽ സുകുമാര വാചാക്ഷേപം തുടരും. അതെ ഒരു കല്ല്‌ മതി കസേര ഉറയ്ക്കാനും ഇളക്കാനും ..ആ കല്ലിന്റെ ഒരു ഗ്രാവിറ്റിയെ...ഇനി അതെടുത്തു വെച്ച് വേണം പ്രാർത്ഥിക്കാൻ ..!!!

October 7, 2013

സഭ ശരിയാണ്.


സഭയുടെ പ്രമാണങ്ങൾ ലംഘിക്കുന്നത്  സഭയിലെ വിവാഹം, ശവമടക്കം, കമ്മിറ്റികളിൽ സ്ഥാനം  വഹിക്കുക്ക മുതലായ സഭ പദവികളിൽ നിന്നും മുടക്കും എന്നാണ് ഭരണഘടന പറയുന്നത്. അങ്ങനെയെങ്കിൽ സഭയുടെ വിശ്വാസത്തിനെതിരെ പറയുകയും എഴുതുകയും ചെയ്തിട്ട് മുടക്ക് എപ്പിസ്കോപ നൽകിയെങ്കിൽ പിന്നെയെങ്ങനെ സഭ സെമിത്തേരിയിൽ അടക്കും?ഓരോ സഭയ്ക്കും അതിന്റെതായ ഭരണഘടന ഉണ്ടല്ലോ?അതനുസരിച്ച് നില്ക്കുക്ക എന്നത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തം ആണ്. അതനുസരിക്കാൻ വയ്യ എന്നത് നിഷേധത്മകവും സഭക്കെതിരും ആണ്. അങ്ങനെ മുടക്ക് കിട്ടിയെങ്കിൽ തെറ്റ്  തിരുത്തി അതിനു ആ സഭയിലെ ചര്ച്ച് കമ്മിറ്റി മുന്പാകെ അപേക്ഷ നല്കി ബിഷപ്പ് വഴി അത് അഴിക്കെണ്ടാതുമാണ്. അതല്ലാതെ ജീവിച്ചിരുന്നപ്പോൾ സഭയെ എതിർത്തിട്ടു മരിക്കുമ്പോൾ പള്ളി പറമ്പ് വേണമെന്ന് പറയുന്നതില എന്ത് ന്യായമാനുള്ളത്? സത്യത്തിൽ ഇത് വലിയ വാർത്ത ആകാനുള്ള സ്കോപ് ഉള്ളതല്ല എന്നതാണ് സത്യം. പള്ളിയിലെ ഏതേലും അത്താഴപട്ടിനിക്കാരൻ ആയിരുന്നേൽ ഈ കോലാഹലം വല്ലതും ഉണ്ടാവുമായിരുന്നോ? അധികാരവും പണവും ഉള്ളവർ സഭക്കെതിരെ പറഞ്ഞാലും വിശ്വാസപ്രമാനങ്ങൾ ലങ്ഘിച്ചാലും കുഴപ്പമില്ല, ആവിശ്യം വരുമ്പോൾ സഭ നോക്കിക്കൊള്ളും എന്നാണെങ്കിൽ ജീവിതകാലം മുഴുവൻ സഭയെ സ്നേഹിച്ചു സഭയുടെ വിശ്വാസത്തെ മുറുകെപിടിക്കുന്ന സാധാരണ വിശ്വാസിയുടെ വിശ്വാസത്തെ തകരക്കണോ? സി എസ് ഐ സഭ മടങ്ങി വരാൻ ആഗ്രഹിക്കുന്നവരെ തിരികെ സ്വീകരിക്കുന്ന സഭ തന്നെയാണ്. സഭക്ക് ശിശു സ്നാനവും മുതിർന്ന സ്നാനവും ഉണ്ടലോ
സ്നാനമാണ്  ഒരുവനെ സ്വർഗത്തിൽ എത്തികുന്നത്‌ എന്ന ഹെറസി യിൽ വീണ ആളിനെ പറഞ്ഞു  മനസിലാക്കി തിരുത്തേണ്ടത് സഭയുടെ കടമ ആയിരുന്നു. നാമെല്ലാരും സഭ വിശ്വാസികളാണ്.നമ്മുടെ  സഭയ്ക്ക്  സിസ്റ്റം ഉണ്ട്.ഒരു ഭരണഘടന ഉണ്ട്. അതിനെതിരെ പുസ്തകമെഴുതി വിശ്വാസ സമൂഹത്തെ വഴി തെറ്റിച്ചു  നിന്നും മുടക്ക് കിട്ടിയ ആളെ  പറമ്പിൽ അടക്കണം എന്നതിന് എന്ത് ന്യായം ആണുള്ളത്? അങ്ങനെ അടക്കിയാൽ നാളെ അതും വാർത്തയാകും അല്ലേൽ വാര്ത്ത ആക്കും...!!!അങ്ങനെ മുടക്ക് നേടി സ്നാന മതത്തിൽ പോയവർ  എല്ലാം കൂടെ നാളെ  വന്നു ഞങ്ങളെ കൂടി അടക്കണം ,  വിവാഹം നടത്തിതരണം  പറഞ്ഞാൽ ചെയ്തു കൊടുക്കണോ? സഭയുടെ നിയമ സംഹിത ഉണ്ടാക്കിയത്  പറയുന്ന ജനങ്ങളുടെ പ്രധിനിധികൾ ഉൾപ്പെടുന്ന സമൂഹമാണ്. അവരാണ് നിയമത്തിൽ എഴുതിയത് അങ്ങനെ ആവാം , അങ്ങനെ പാടില്ല ..എന്നൊക്കെ.അതൊക്കെ ഒരു ശരിയായ  അവിശ്യമാണ്‌ . അല്ലാതെ പ്രമുഖര്ക്ക് വേണ്ടി വളചോടിക്കണമായിരുന്നോ സഭാ നിയമം? എന്തിനും ഏതിനും സഭയെ വിമർശിക്കാതെ  തിരിച്ചറിഞ്ഞു പ്രതികരിക്കുക.
ഏതു പ്രസ്ഥാനമായിരുന്നാലും അതിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നില്ല എങ്കിൽ അതിന്റെ സമുന്നത സ്ഥാനത്തെ നേതാവിന് അധികാരമുണ്ട് ആളെ പുറത്താക്കാൻ. മുതിര്ന്ന സ്ഥാനം എടുക്കാത്ത ആളിന് സ്നാന മതത്തിൽ സ്ഥാനമുണ്ടാവില്ല.കുമ്പസാരം നടത്താത ആളിന് കാതോലിക്ക സഭയിൽ കുര്ബാന നിഷേധിക്കും. എന്നാൽ സി എസ് ഐ  സഭയിൽ വിശ്വാസത്തെ ത്യജിച്ചാലും , പള്ളീ  വന്നില്ലേലും, സഭക്കെതിരെ പറഞ്ഞാലും മരിച്ചു കഴിയുമ്പോൾ സഭയുടെ സെമിത്തേരി തന്നെ  വേണം എന്ന് നിര്ബന്ധം പിടിക്കുന്നത്‌ എന്തിനാ?എന്റെ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം എനിക്കുണ്ട്. എനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ വീട്ടില് ആരെങ്കിലും ചെയ്താൽ അത് വിലക്കാനും എതിര്ക്കാനും എനിക്കവകാശമുള്ളത്  പോലെ മറ്റാർക്കുമില്ല.എന്റെ വീടിന്റെ നിയമങ്ങളും അന്തസ്സും പാലിക്കാൻ കുടുംബങ്ങള്ക്ക് കഴിയണം.അതുണ്ടാകുന്നില്ല എങ്കിൽ നടപടി എടുക്കാൻ എനിക്കവകാശമുണ്ട്. അത് പോലെ സി എസ് ഐ സഭയുടെ ഒരു മഹായിടവകയുടെ അധികാരി അതിന്റെ ബിഷപ്പ് തന്നെയാണ്. സഭയുടെ ഭരണഘടന പ്രകാരം അദ്ദേഹം പ്രവര്തിക്കെണ്ടാതുമാണ്.  ഒന്നുറപ്പാണ്....മുടക്കുന്ന സമയത്ത് ഇതൊക്കെ വ്യകതമായി ബോധ്യമുള്ളവർ ആണ്. ...!!!

സഭ ശരിയാണ്.
ഇവിടെ തെറ്റ് പറ്റിയത് സഭയുടെ പ്രമാണം മനസിലാക്കാതെ തെറ്റായി റിപ്പോർട്ട്‌ ചെയ്തവരും , എന്തിനും ഏതിനും സഭയെ എതിർക്കാൻ വെമ്പൽ കൊള്ളുന്നവർക്കുമാണ് എന്നതാണ് സത്യം

ഇവിടെ ഞാൻ പറഞ്ഞത് സഭയുടെ ഭരണഘടനയുടെ കാര്യമാണ്. ജീവിച്ചിരുന്നപ്പോൾ സഭക്കെതിരെ പറഞ്ഞു ഹെറസി പറഞ്ഞു പരത്തി  മുടക്ക് നേടിയ ആളുകൾ മരിക്കുമ്പോൾ സി എസ് ഐ സഭയുടെ വിശ്വാസ പ്രമാണം ചൊല്ലി സഭയുടെ പറമ്പിൽ അടക്കണം എന്ന് വാശി പിടിക്കരുത്. അതോടൊപ്പം മറ്റൊന്ന് ചൂണ്ടിക്കാണിക്കുന്നത് മറ്റു സ്നാനം എടുത്തയാൾക്ക് വിശ്വാസപരമായി സഭയുടെ ശുശ്രൂഷ അർഹതയില്ല . വേദപുസ്തകത്തിൽ എഫെസിയർ 4:5 സ്നാനം ഒന്ന് എന്ന വാക്യം ഉൾപ്പെടുന്ന നിഖ്യ വിശ്വാസപ്രമാണം ചൊല്ലിയാണ് അടക്കുന്നത്.എങ്ങനെ രണ്ടും ചേരും?
ഒരിക്കൽ കൂടി ഉറപ്പിച്ചു പറയാം സ്നാനം അല്ല പ്രധാനം. നീയെത് സ്നാനം എടുത്താലും കൊള്ളം (ഒരു സ്നാനം മതി...തേരാ പരാ സ്നാനം എടുക്കണ്ട. അങ്ങനെ ചെയ്‌താൽ അത് വേദ വിപരീതം ആണ്.ഇന്ന് പല സി എസ് ഐ ക്കാരുടെയും കുഴപ്പമ ഇതു ഏതേലും ഏതേലും ആമാശയപരമായ ആശയത്തിന് വേണ്ടി സഭയെ തള്ളിപറഞ്ഞ്‌ പുതു സഭ സ്ഥാപിച്ചവരുടെ സ്നാന വാദത്തിൽ വീണു വീണ്ടും സ്നാനം എൽക്കും,പ്രത്യേകിച്ച് കേരളത്തിന് വെളിയിൽ പോകുന്നവരിൽ ആണ് ഈ രോഗം കൂടുതലും ഉള്ളത്.നാട്ടില വരുമ്പോൾ സി എസ് ഐ സഭ വേണം താനും. എന്തിനാന്നെ രണ്ടു വള്ളത്തിൽ കാൽ ചവിട്ടുന്നത്?)നന്നായി ജീവിക്കാൻ നോക്ക്,ക്രിസ്തുവിനോട് കൂടെ ...
അത് കൊണ്ട് വിട വിവാദങ്ങളെ വിട..
മരിച്ചാൽ ക്രിസ്തുവിൽ ,ജീവിക്കുന്നുവെങ്കിൽ അതും ക്രിസ്തുവിൽ ....അപ്പോൾ തീര്ച്ചയായും കാഹളനാദം കേള്ക്കും അതെനിക്കുരപ്പുണ്ട് , എനിക്കുറപ്പുണ്ടെങ്കിൽ അത് തിരുത്താൻ ആർക്കും കഴിയില്ല അത്രയ്ക്ക് സ്ട്രോങ്ങാ .
വാല്ക്കഷണം: ശിശു സ്നാനം ഏറ്റാലും  മുതിർന്നതു ഏറ്റാലും  ജീവിച്ചിരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്ക പ്രതിഫലം പ്രാപിക്കും. അത് നീയെറ്റ സ്നാനം നോക്കിയല്ല.
മാറത്തു പൊൻ കച്ച കെട്ടി കർത്താവ്‌ വരുമ്പോളും ഇതൊക്കെത്തന്നെ പറയണം? കർത്താവ്‌ പറഞ്ഞ നഷ്ടപ്പെട്ടു പോയ മകന്റെ കഥയിലും അവൻ മടങ്ങി വന്നപ്പോൾ അവന്റെ കൈക്ക് ഒരു മോതിരം ഇടാനാ പറഞ്ഞത്...!!!916 ഹാൾമാർക്ക് ഉള്ളപ്പോൾ എന്തിനാപ്പ അതൊക്കെ ഊരി  വെച്ച് സഭയെ കുറ്റം പറയുന്നത്?





August 13, 2013

ടോമിനും വേണ്ടേ അർജുന അവാർഡ്‌

ദേശീയ വോളി ടീമിനെ പലതവണ നയിച്ച ടോം ജോസെഫിനെ ഇത്തവണയും തഴഞ്ഞത് വേദനാജനകം തന്നെ. നിരവധി തവണ രാജ്യത്തെ നയിച്ച ഒരു താരത്തെ തഴഞ്ഞതിന്റെ കാരണം അദ്ധേഹത്തിന്റെ ഇനം വോളിബാൾ ആയതും , പണക്കൊഴുപ്പില്ലാത്ത നാടൻ കളി ആയതു കൊണ്ട്മായിരിക്കും . ഒൻബതാം തവണയാണ് ടോമിനെ തഴയുന്നത്. വിരട്ട് കോഹ്ലിയെ പോലെയുള്ള കളിക്കാരന് അര്ജുന അവാർഡ്‌ നല്കുന്നതിലൂടെ അവാർഡിന്റെ മഹിമയും നഷ്ടപ്പെടുന്നു .കോഹ്ലിയുടെ ക്രിക്കറ്റ്‌ കളി ഇഷ്ടമാണെങ്കിലും കളിക്കളത്തിലെ മാന്യതയില്ലാത്ത പെരുമാറ്റം    ഒരിക്കലും അംഗീകരിക്കാൻ സാധാരണ ആരാധകർക്ക് സാധ്യമല്ല.ജയിക്കാൻ  വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു താരം,   കശ്മീർ താരത്തെ ഒരു  തവണയെങ്കിലും കളത്തിലിറക്കിയിരുന്നെങ്കിൽ നേടിയെടുക്കാമായിരുന്നു കാശ്മീരി ജനതയുടെ ആത്മവിശ്വാസത്തെ തല്ലിക്കൊഴിച്ച മഹാത്മാവായത് കൊണ്ടാണോ കോലിക്ക് അവാർഡ്‌ കൊടുത്തത് ? ക്രിക്കറ്റിനെക്കാൾ ജനപ്രീതിയും സാമ്പത്തിക നേട്ടവുമില്ലാത്ത കളിയായതുകൊണ്ടാണോ ടോമിനെ തഴയണം എന്ന് ശാസ്ത്രിയെ പോലുള്ള ക്രിക്കറ്റ്‌ താരത്തെ  പറയിച്ചത്?? ഇത്തവണയെങ്കിലും ടോമിന് അർജുന  അവാർഡ്‌ നല്കാൻ തയ്യാറാവണം


തോറ്റു തൊപ്പി ഇട്ട കഴുതകൾ

അങ്ങനെ വീണ്ടും അത് തന്നെ സംഭവിച്ചു. പവനായി ശവമായി എന്ന് പറഞ്ഞ പോലെ ആ സമരവും ഒത്തു തീർപ്പായി . ഇവിടെ ആരാണ് വിജയിച്ചത്?ഇടതു പക്ഷമാണോ വലതു പക്ഷമാണോ ?ആരാണ് പരാജയപ്പെട്ടത്?അളന്നു തൂക്കി മറുപടി പറഞ്ഞു ഓരോരുത്തർക്കും തങ്ങളാണ് വിജയിച്ചത് എന്നഭിമാനിക്കുന്നുണ്ടാരിക്കും. ഇടതുപക്ഷം സമരം തുടങ്ങിയപ്പോൾ മുതൽ അവിശ്യപ്പെട്ടിരുന്നതാണ് ജുഡിഷ്യൽ അന്വേഷണം . ഉപരോധ സമരം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടി രാജി വെച്ചേ മതിയാകൂ എന്ന മട്ടിലായി കാര്യങ്ങൾ. പോർ തുടങ്ങിയപ്പോൾ നേതാക്കന്മാർ ആദ്യം മുതൽ പറഞ്ഞത് രാജി വെച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാതെ പുറകോട്ടില്ല എന്ന് തന്നെ ആയിരുന്നു. ഇവിടെ അവസാനം ജുഡിഷ്യൽ അനേഷണം പ്രഖ്യാപിച്ചതോടെ ഉപരോധം അവസാനിപ്പിച്ചപ്പോൾ തങ്ങൾ നേടി എന്ന്  വേണമെങ്കില ഇടതിന് അവകാശപ്പെടാം. ഇത്രയും വലിയ അനുയായി സമൂഹത്തെ അണി നിരത്തിയട്ടും അവകാശം നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പിരിച്ചെടുത്ത പണവും ഇനി എന്തായി തീരും?പാതി വഴിയിൽ ഈ സമരവും ഒതുങ്ങി എന്നതാണ് സത്യം. ഇത്രയും മാധ്യമ  സ്വാധീനം നേടിയെടുത്ത മറ്റൊരു സമരം ഈ അടുത്ത കാലത്തെങ്ങും ഇടതു പക്ഷം നടത്തിയതായി ഓർമയില്ല . അപ്പോൾ അത് വിജയിപ്പിക്കാതെ അവസാനിപ്പിക്കേണ്ടി വന്നത് പരാജയമല്ലേ? പക്ഷെ ഒത്തു പിടിച്ചാൽ ചിലതൊക്കെ നേടാം എന്നത് ഈ സമരം ഓർമിപ്പിക്കുന്നു . ഒരു തരത്തിൽ ഇപ്പോൾ ജുഡിഷ്യൽ അനേഷണം പ്രഖ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ പിണറായിക്കും കൂട്ടർക്കും അഭിമാനിക്കാം .
വലതു പക്ഷത്തെ അവകാശ വാദം ഇടതു പക്ഷ സമരം പരാജയമാനന്നും ജുഡിഷ്യൽ അന്വഷണം ഉമ്മൻ ചാണ്ടി നിയമസഭയിൽ നേരത്തെ പ്രഖ്യാപിച്ചത് ആണന്നും അത് കൊണ്ട് ഇത് സമരത്തിന്റെ നേട്ടമല്ല എന്നുമാണ്. ഒരു തരത്തിൽ  ശരിയുമാണതു. പോലീസ് അന്വേഷണം കഴിഞ്ഞാൽ ഉടൻ തന്നെ ജുഡിഷ്യൽ അന്വേഷണം എന്ന് സി എം നിയമസഭയിൽ പറഞ്ഞതുമാണ്. സി എം നു ഇത് നേരത്തെ പ്രഖ്യാപിച്ചു തടിയും മാനവും പോകാതെ നോക്കാമായിരുന്നു.
എത്രയോ പോലീസുകാർ വെയിലും മഴയും കൊണ്ട് സ്വന്തം തടി കേടായാലും കുഴമില്ല,നേതാക്കന്മാർക്ക് കുഴപ്പമുണ്ടാക്കാതെ കാവൽ  നിന്നതാണ്. സെക്രട്ടരിയെറ്റിനു രണ്ട്  ദിവസത്തെ അവധി കൊടുത്തു ജോലി ഭാരം കുറച്ചതും (അതോ കൂട്ടിയതോ?) ഒഴിവാക്കാമായിരുന്നു?? 
ഇവിടെ വിജയിച്ചതു രാഷ്ട്രീയക്കാരും   മാധ്യമങ്ങളുമാണ് . സ്കൂപ്പിനു വേണ്ടി കുറെ ദിവസങ്ങൾ അലയേണ്ടി വന്നില്ല എല്ലാം മേശപ്പുറത്തു തനിയെ വന്നു വീണു. സത്യമെതന്നൊ ശരിയെതന്നോ നോക്കാതെ വാർത്തകൾ പടച്ചു വിടുന്നതിൽ കാട്ടിയ  അത്യുത്സാഹം  ശരി തിരിച്ചറിയുമ്പോൾ കാണിച്ചിരുന്നില്ല എന്നതാണ് സത്യം.
തോറ്റു  തൊപ്പി ഇട്ടതു നമ്മളാണ് സാധാരണ ജനങ്ങൾ...!!!പൊതു ജനം എന്ന കഴുതകളുടെ തലയില ഓരോ ദിവസവും അങ്ങനെ എല്ലാരും ചേർന്ന് തൊപ്പികൾ അണിയിക്കുകയല്ലേ?സത്യത്തിൽ ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റപ്പോൾ കിട്ടുന്ന തൊപ്പി വെക്കാൻ തലയിൽ ഇടമില്ല...!!! അല്ലേലും കഴുതകൾക്കെന്തിനു തൊപ്പി??

August 10, 2013

അടിച്ചേല്പ്പിക്കുന്ന സമരങ്ങൾ കേരളത്തിൽ

പട്ടാളം രംഗത്ത് അണി നിരന്നിരിക്കുന്നു.പോലീസ് പുറകിൽ നിൽക്കുമത്രേ ...!!!
അങ്ങനെ വീണ്ടും സമരം തുടങ്ങുന്നു. അഴിമതിക്കെതിരെ അഴിമതിക്കാർ നടത്തുന്ന സമരം?? തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് വെടിയും പുകയും ...!!!ഇപ്പോ മനസിലായികാണുമല്ലോ ഈ നാട് നന്നാവില്ല എന്ന്?

അടിച്ചേല്പ്പിക്കുന്ന സമരങ്ങൾ കേരളത്തിൽ വര്ദ്ധിച്ചു വരുന്നത് ആശാവഹമല്ല . എന്തിനാണീ സമരം?ജനങ്ങൾക്ക്‌ ദ്രോഹകരമായ ഇത്തരം സമരങ്ങൾ കൊണ്ട് ആർക്കാണ് പ്രയോജനം? ജനാധിപത്യ വ്യവസ്ഥിതിക്കു ഭൂഷണമല്ലാത്ത ഇത്തരം അക്രമ സമര മാർഗങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കപെടുവാൻ പാടുള്ളതല്ല.ഈജിപ്റ്റിലെ സമരവും അക്രമവും ഒരു ഭരണാധികാരിയെ വീഴ്ത്തിയത് പോലെ കേരളത്തിലെ ജനാധിപത്യ വ്യവസ്ഥയിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാരിനെ വീഴ്ത്താൻ നോക്കുന്നത് രാഷ്ട്രീയ അപചയം തന്നെയാണ്.

നാളെ പിണറായിയും അധികാരത്തിലെത്തുമ്പോൾ കണ്ഗ്രസ്സുകാര്ക്കും കുറെ ആളുകളെ അണി നിരത്തി ലാവ്‌ലിൻ കേസിന്റെ പേരും പറഞ്ഞു സമരം നടത്തിയാൽ പിന്നെ പറയണ്ടല്ലോ? 2 വർഷം കൂടി കാത്തിരിക്കാൻ പിണറായിക്കും  കൂട്ടർക്കും കഴിയില്ലേ?എന്തായാലും അടുത്ത തവണ ഉറപ്പാണ്‌ കസേര. പക്ഷെ ആ കസേര അടുത്ത തവണ ഉറപ്പാക്കണം എന്നത് ലാവലിനെ ആശ്രയിച്ചിരിക്കും. വെറുതെ ഇപ്പോൾ വാൾ സ്ട്രീറ്റ് മോഡൽ സമരത്തിന്‌ പോയി അന്നത്തെ പ്രതി പക്ഷത്തിനു വെറുതെ ഇന്നേ ആയുധം ഉണ്ടാക്കി കൊടുക്കണോ സഖാവെ?
പിന്നെ അച്ചു മാമൻ എന്തിനാണ് വാ പൊളിക്കുന്നത് എന്നറിയില്ല? ആശ കൊടുത്താലും മുഖ്യൻ ആക്കാം എന്ന ആശ കൊടുക്കല്ലേ........!!!!
ടി പി യുടെ പ്രേതത്തെ പേടിച്ചാണോ ഇത്തരം  കോലാഹലം എന്നതാണ് ഒരു സംശയം?
എന്തായാലും വെറുതെ ജനങ്ങളുടെ  വെറുപ്പ്‌ സമ്പാദിക്കാം എന്നല്ലാതെ  തോന്നുന്നില്ല . ജനങ്ങൾക്ക്‌  കാര്യം ഇടതു പക്ഷം അറിയഞ്ഞതാണോ അതോ അറിഞ്ഞിട്ടും  നടിക്കുവാണോ?
ഇന്ന് സമരങ്ങളോട് ജനങ്ങൾക്ക്‌ വലിയ താല്പ്പര്യം ഒന്നുമില്ല. അത് ഏത് പാർട്ടിക്കാരൻ നടത്തിയാലും. ഇവിടെ അനേകായിരങ്ങൾ അരിക്കും തുണിക്കും വീടിനുമായി നെട്ടോട്ടമോടുമ്പോൾ ആരുടെയൊക്കെയോ സ്വാർത്ഥതക്കു വേണ്ടിയുള്ള  പേക്കൂത്തുകൾ കാണാനും കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും സാധാരണ ജനത്തിന് തല;താല്പര്യം ഇല്ല എന്നത് സത്യത്തിൽ എന്തെ പ്രതിപക്ഷം തിരിച്ചറിയുന്നില്ല?അടുത്ത തവണ അധികാരത്തിൽ എത്തുമ്പോൾ തങ്ങളും ഇതൊക്കെ തന്നെയല്ലേ ചെയ്യാൻ പോകുന്നത്?അന്ന് സരിതയ്ക്ക് പകരം മറ്റാരെങ്കിലും...ഇന്നത്തെ ഭരണക്കാർ അന്നത്തെ സമരക്കാരും...ജനം ഇത് എത്ര കണ്ടിരിക്കുന്നു...ആ നടക്കട്ടെ...കുറച്ചു പൊതുമുതൽ കൂടി നശിപ്പിക്ക് ... കുറെ പേർ ക്ക് കൂടി സ്മാരകങ്ങൾ ഉയരും...കുറച്ചു പേരുടെ ബന്ധുക്കല്ല്ക് കൂടി സര്ക്കാര് ജോലി നല്കട്ടെ..!!!!അങ്ങനെ എല്ലാം കൂടി പൊതു ജനം എന്ന കഴുതകളെ വീണ്ടും മരക്കഴുതകൾ ആക്കട്ടെ ...!!!നമ്മുടെ നികുതിപ്പണം കൊണ്ട് വീണ്ടും വീണ്ടും പോളിച്ചതൊക്കെ പണിയട്ടെ...ആർക്കു ചേതം? സ്വന്തം വീട്ടില് നിന്നും കൊണ്ട് വന്നു വെച്ചതല്ലല്ലോ....!!!പൊതുവല്ലേ ആർക്ക് വേണമെങ്കിലും ഇതു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചെയ്യാം...അതാണീ ദൈവത്തിന്റെ സ്വന്തം നാടിന്റെ മാത്രമുള്ള ഗുണം.

വാല്ക്കഷണം: പത്തു കോടി തട്ടിപ്പിൻറെ സമരം നടത്താൻ പത്തു കോടിയുടെ ചെലവു ......!!!!സമരം നയിക്കുന്നത് 300 കോടി തട്ടിപ്പിന്റെ ആശാൻ  കൂടിയാകുമ്പോൾ എല്ലാം കുശാൽ?
അഴിമതിക്കെസില്ലാത്ത മറ്റാരെയെങ്കിലും ഇതെൽപ്പിക്കുന്നതായിരുന്നു നല്ലത്.

August 7, 2013

സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല സരിതയിലെ നന്മ?

സരിതയും സോളാറും ഭരണസ്തംഭനവും സമരവും ഉമ്മൻ ചാണ്ടിയുടെ രാജിയും ചെന്നിത്തലയുടെ ആഭ്യന്തരവും അല്ലാതെ
പത്ര- ചാനൽ മാധ്യമങ്ങളിൽ വേറെ ഒന്നുമില്ല. സത്യത്തിൽ വളരെ സഹതാപം തോന്നുന്നു ഭരിക്കുന്നവരോടും എതിർക്കുന്നവരോടും.
(പ്രതിപക്ഷം എന്നാണ് പറയേണ്ടത് എങ്കിലും , ആ സ്ഥാനത്ത് വന്നാൽ പിന്നെ ഏത് പാർട്ടിക്കാർ ആണേലും ഭരിക്കുന്നവരെ എതിർക്കണമെന്നും അവരെന്തു ചെയ്താലും ആ നയം ശരിയല്ല  പറയുകയും അടുത്ത തവണ ഭരണം കിട്ടുമ്പോൾ അതാദ്യം നടപ്പിൽ വരുത്തുകയും ചെയ്യുന്നവരും എപ്പോഴും മുഖ്യമന്ത്രി രാജി വെക്കണം എന്ന മുദ്രാവാക്യം അണികളുടെ ചെവിയിൽ ഓതി സമരിക്കുന്നവരും ആണല്ലോ അതുകൊണ്ടാണ് എതിർക്കുന്നവർ എന്ന് വിളിച്ചത് ) ഇവിടെ ആർക്കാണ് സത്യത്തിൽ സരിതയും ബിജുവും ശാലുവും കൂടി പണം തട്ടിച്ചതിൽ ഖേദം? എനിക്കൊരിക്കലുമില്ല ...!!!കാരണമുണ്ട് അങ്ങനെ പറയാൻ .  എന്ന് കരുതി കുറ്റവാളികൾ രക്ഷപെടണം എന്നും വലതു പക്ഷ രാഷ്ട്രീയ ചായ്‌വ് ആണന്നും കരുതേണ്ട. ഇവിടെ സരിത കുറച്ചു ലക്ഷങ്ങൾ പറ്റിച്ചു. എന്നാൽ പറ്റിച്ചത് ഈ നാട്ടിലെ പൂത്ത കാശുള്ള , കറുത്ത പണമുള്ള കുറെ മുതലാളിത്ത വർഗത്തെ . സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല സരിതയിലെ നന്മ?സത്യത്തിൽ സരിത കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകളല്ലേ  എന്നതാണ് എന്റെ സംശയം?സത്യത്തിൽ സരിതയ്ക്ക്  കീ ജയ് വിളിക്കണ്ടേ?
 ലക്ഷങ്ങൾ ചക്ക ചുള പോലെ വലിച്ചെറിയാൻ കെല്പ്പുള്ള, (ഉളുപ്പില്ലാത്ത )കുറെ ധനികന്മാരെ അല്ലെ സരിതയും കൂട്ടുകാരും ചേർന്ന് പറ്റിച്ചത്?ലക്ഷങ്ങൾ ഇത് പോലെ വലിച്ചെറി യണം  എങ്കിൽ, ചക്ക വെട്ടിപ്പോളിക്കുന്നത് പോലെ വെട്ടി പോളിചെടുക്കാൻ സേഫ് നുള്ളിൽ അട്ടിഅടുക്കിയ പണമായിരിക്കണം എന്നതില സംശയം വേണ്ട . ഈ നാട്ടിലെ ഏതെങ്കിലും തൊഴിലാളി വർഗ്ഗത്തിന്റെ , അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ ,(സാധാരണക്കാരായ) പണം നഷ്ടപ്പെട്ടു എന്ന ഒരു പരാതി പോലും കിട്ടിയട്ടില്ല എന്നാണ്.അതിന്റെ അർഥം പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നല്ലേ??
ഇവിടെ പ്രശ്നം കുറെ മുതലാളിമാരുടെ പണം നഷ്ടമായി.
അവർ അറിഞ്ഞു കൊണ്ട് വെയ് രാജ വെയ് രാജായിൽ പണം വെച്ച് കളിച്ചതാണ്.കൈ പോള്ളിയെന്നതാണ് സത്യം. കുറെക്കൂടി പണം കുറെക്കൂ ടി  സമ്പത്ത് ..!!!അത് എത് മാർഗമായാലും കുഴപ്പമില്ല. ഇത്തരത്തിൽ തട്ടിപ്പിന് വിധേയമായവരും യഥാർത്ഥത്തിൽ പ്രതികളല്ലേ ? ധനികൻ ആകുന്നതിനോട് എനിക്ക് എതിർപ്പില്ല . ധനികൻ പറ്റിക്കപ്പെടണം എന്നൊരിക്കലും ആഗ്രഹിക്കുന്നുമില്ല. ധനം നേരായ മാർഗത്തിൽ സൻബാധിക്കാത്തതും , അർഹതയില്ലതതുമാണ് പലപ്പോഴും ചൂത് കളിയ്ക്കാൻ നല്കുന്നത്.
ഒരു പാവപ്പെട്ടവന്റെയും തോഴിലാളി യുടെയും പണം നഷ്ടമായിട്ടില്ല .ചൂഷകന്റെ കൊടി പിടിക്കാനാണ് മാധ്യമങ്ങളും ഇടതു പക്ഷവും ശ്രമിക്കുന്നത്? തങ്ങൾക്കു കിട്ടേണ്ട സംഭാവനയാണോ സരിതയും ശാലുവും ബിജുവും കൊണ്ട് പോയത് എന്നതിന്റെ ദുഖമാണോ?
പോട്ടന്നേ ......വെറുതെ സര്ക്കാരിനെ പറ്റിച്ചു ഉണ്ടാക്കിയതല്ലേ? ഉമ്മൻ ചാണ്ടി ഇതിന്റെ പേരില് എന്തേലും ആനുകൂല്യം ചെയ്തു കൊടുത്തെങ്കിൽ രാജിയാണ് നല്ലത്. എങ്കിലും ചെയ്തു കൊടുത്തു കാണില്ല എന്നാണ് സാധാരണക്കാരായ ആളുകളുടെ വിശ്വാസം??
പിന്നെ പറ്റിക്ക പ്പെട്ടവരോട് പറയാനുള്ളത് 
വെറുതെ കിട്ടുന്നതാണ് എന്നറിഞ്ഞു ആരും എലിവിഷം വാങ്ങി തിന്നാറില്ല എന്ന് തന്നെയാണ്.
ഇനി ഇതിന്റെ പേരില് സമരം നടത്തി നാട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിക്കുമ്പോൾ പാവപ്പെട്ട സാധാരണക്കാരായ ജനത്തെ ഒന്നോർക്കണം 
ഈ നാട്ടിൽ കുറെ മനുഷ്യര് ഉണ്ടന്നും , വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം നേരാം  വണ്ണം ഒന്നുറങ്ങാൻ പോലും കഴിയാത്ത കുറെ മനുഷ്യ ജീവികൾ ഉണ്ടന്നും അവർക്ക് ഒരു നേരത്തെ അരി കിട്ടാനുള്ള വകുപ്പ് വല്ലതും ഉണ്ടോ എന്ന് തിരക്കുകയും  ചെയ്യുന്നത് നല്ലതാണു എന്ന്  മാധ്യമങ്ങളും രാഷ്ട്രീയക്കാരും  തിരിച്ചറിയുന്നത്‌ ഇനി എന്നാണ്??
(തട്ടിപ്പുകാർക്ക്  വിധേയരാവത്തതാണോ ഈ നാട്ടിലെ  പാവങ്ങൾ ചെയ്ത തെറ്റ്?? പണം തട്ടിച്ചവനും ലക്ഷങ്ങൾ മുക്കിയവനുമാണ് മാധ്യമ ശ്രദ്ധ. ഇവിടെ ആപ്പിളിന്റെ പേരിലും ഹിമാലയത്തിന്റെ  പേരിലും പാവങ്ങളെ പറ്റിച്ചു ലക്ഷങ്ങൾ തട്ടിച്ചവർ വിലസുന്നു. ജനങ്ങളെ പറ്റിച്ചു അവരുടെ  നികുതിപ്പണം കൊണ്ട് സുഖിക്കുന്ന നേതാക്കൻമാരും (ഇരു പക്ഷത്തെയും ) ജനത്തിന്റെ കഷ്ടത കാണുന്നുണ്ടോ ആവോ???)

July 9, 2013

ഹർത്താൽ ദിനം...മരണമില്ലാത്ത ദിനം



 അങ്ങനെ വീണ്ടുമാസുദിനം വന്നെത്തി 
ഹർത്താൽ ദിനം...മരണമില്ലാത്ത ദിനം ഒരിക്കലും മരണമില്ലാത്ത ദിനം.
എന്തിനും ഏതിനും ഹർത്താൽ നടത്തി നാട് മുടിപ്പിക്കുന്ന ഇത്തരം  രാഷ്ട്രീയ  പടുകോമരങ്ങളെ കുഴിച്ചുമൂടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുറെ നാളുകളായി ഇല്ലാതിരുന്നപ്പോൾ എന്തൊരു ആശ്വാസം...പെട്രോളിന് വില കൂടിയപ്പോൾ സമരം ചെയ്തു ചെയ്തു വില "കുറച്ചത്"കൊണ്ടാരിക്കും ഇപ്പോ മുഖ്യനെ താഴെയിറക്കാൻ ഇത്തരം ജനദ്രോഹ ഐറ്റം നമ്പറുമായി ഇറങ്ങുന്നത്. വെള്ളപ്പൊക്കവും പട്ടിണിയും വിലക്കയറ്റവും കേരള ജനതയക്ക്‌ കഷ്ടതകൾ സമ്മാനിക്കുമ്പോൾ ദുരിതാശ്വാസതിനു നേതൃതം നല്കേണ്ട നമ്മുടെ പൊന്നോമന നേതാക്കൾ സഭയിൽ അശ്ലീലം പറഞ്ഞു ഉറഞ്ഞ് തുള്ളിയത് കൂടാതെ ഇതും കൂടെയിരിക്കട്ടെ?
എല്ലാ സമരക്കാർക്കും കുതിര കേറാൻ പോലീസുകാർ ഉള്ളത് കൊണ്ട് ആ പാവങ്ങൾ അനുഭവിക്കുന വേദന ആരറിയുന്നു.സത്യം പറഞ്ഞാൽ വിഷമവുമുണ്ട്. പാവപ്പെട്ട ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്കാൻ സമയം ഇല്ലാതെ രാജ്യം ഭരിച്ചും എതിര്തും കട്ട് മുടിക്കുന്ന നേതാക്കൾക്ക് സംരക്ഷണം നല്കുന്നത് കാണുമ്പോൾ .......!!!അല്ല എന്റെ സംശയം എന്തിനാ വെറുതെ??
ആദ്യം പോലീസിനിട്ടു കല്ലെറിയും ...പൊതു മുതൽ നശിപ്പിക്കും ബാരിക്കേഡുകൾ ചാടിക്കടന്നു പോലീസുകാരുടെ ദേഹത്ത് കൈ വെക്കുമ്പോൾ അവര് അടി പൊട്ടിക്കും..അടി കൊണ്ട് ഓടട  ഓട്ടം ...(വീട്ടില് അപ്പനും അമ്മയും നല്ല അടി കൊടുത്തു വളര്തിയിരുന്ണേൽ ഇത്തരം സമരത്തിനു പോയി ലാത്തിക്കടി വാങ്ങില്ലായിരുന്നു) ഇത് കഴിഞ്ഞെച്ചു ചാനലിൽ കേറി പോലീസ് തല്ലിയെ എന്ന് പറഞ്ഞു കണ്ണീരും  പിഴിച്ചിലും ....വെറുതെ ഇരുന്നടത് .......!!!ആാ പോട്ടെ പോലീസുകാരും മനുഷ്യരല്ലേ ..കഴിഞ്ഞ ദിവസം കുറച്ചു പോലീസുകാരെ വളഞ്ഞു വെച്ച് ഡിഫിക്കാര് തല്ലിയപ്പോലാണ് ഗ്രനേഡ് എറിഞ്ഞത്.ഒന്നുകിൽ ശാന്തമായി സമരം ചെയ്യണം അല്ലേല അടി കിട്ടുമ്പോൾ തൂത്തെച്ചു വീട്ടിപോകണം ..രണ്ടായാലും ജനങ്ങൾക്ക്‌ ബുദ്ധിമുട്ടാ അത് കൊണ്ട് പറഞ്ഞതാ .
രണ്ടു മുന്നണിക്കാരും കൂടി ജനതിനിട്ടു നന്നായി പണി തരുന്നുണ്ട് ...!!!ഭേഷായി സുരേന്ദ്രൻ അവർകൾ കൂടി ചനെലിൽ വള വള പറഞ്ഞു ഉഗ്രാൻ ഇമേജും ഉണ്ടാക്കിയട്ടുന്ദ് ....!!!ഒന്നുറപ്പായി ചക്കരകുടത്തിൽ കൈ ഇടാത്തവർ ആാരുമില്ല എന്ന്...നക്കിയവർ ആരൊക്കെ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത് 
ഹർത്താൽ നടത്തി വീതി ചെല്ലുമ്പോൾ സ്വന്തം വീട്ടീന് ആരൊക്കെ പെടുമെന്ന് ആര്ക്കറിയാം...എന്തിനാ വെറുതെ ???
വാല്ക്കഷണം:
മാധ്യമങ്ങളോട്: നിങ്ങൾക്കും  ഒരു ധർമ്മമില്ലെ?സെക്സും അപവാദവും അല്ലാത്ത വാർത്തകൾ ഇല്ലങ്കിൽ റേറ്റിംഗ് ഇല്ല എന്നാണോ നിങ്ങളുടെ മാധ്യമ സദാചാരബോധം? സരിതയുമായി ബന്ധമുള്ള മാധ്യമ പ്രവര്ത്തകരുടെ പേര് പറയാത്തിടത്തോളം കാലം ഫോര്ത്ത് എസ്റ്റെട്ടിന്റെ അവകാശവും നിങ്ങള്ക്കില്ല ...ഹർത്താൽ പ്രഖ്യാപന വാർത്തകൾ ദയവായി തമസ്കരിക്കുമെങ്കിൽ ഈ നാടിനോടുള്ള ജനത്തോടുള്ള കടമ അല്പമെങ്കിലും നിറവെരട്ടെ 

July 8, 2013

ദെ ഇപ്പൊ ശരിയാക്കിത്തരാം

അങ്ങനെ അങ്ങനെ കാര്യങ്ങൾ ഒക്കെ നേരെ ആയി വരുന്നുണ്ട് എന്നാണു തോന്നുന്നത്...

ഒരു സൌരോര്ജം വരുത്തി വെച്ച വിനയെ...ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത പേരുകളാണ് ഇന്നും കേട്ടത് . ഉമ്മൻ ചാണ്ടിയെ പോലൊരു നേതാവ് ഇത്തരം രീതിയിൽ പണം ഉണ്ടാക്കാൻ ശ്രമിക്കും എന്നത് ഒരിക്കലും സ്വീകരിക്കാൻ കഴിയാത്തതാണ് ...ഇത്തരം നക്കാപ്പിച്ച ലക്ഷങ്ങൾക്ക്  വേണ്ടി തട്ടിപ്പിന് കൂട്ട്  നിന്ന് ഇമേജ് മോശമാക്കുമോ ?മെട്രോ പോലുള്ള ആയിരക്കണക്കിന് കോടികൾ ചിലവഴിക്കുന്ന പ്രോജെക്ടിൽ ഒന്ന് കണ്ണടച്ചാൽ കിട്ടുന്ന ഒന്നോ രണ്ടോ ശതമാനം കമ്മിഷൻ പോരെ ചാണ്ടിക്കുഞ്ഞിന്റെ പത്തു തലമുറയ്ക്ക് കഴിയാൻ? എന്തായാലും സി എം ഇതിൽ കൂടെ നിന്ന "ജൊ( )പ്പെൻ" മാരുടെ  വാക്ക് കേട്ട് വെട്ടിൽ വീണതാണ് . വികസനവും കരുതലും നടത്തുമ്പോൾ എല്ലാ ജൊപ്പെൻ മാരെയും ഒന്ന് കരുതി ശ്രദ്ധിചിരുന്നേൽ നായര് പിടിച്ച പുലിവാൽ ആകില്ലായിരുന്നു.

എന്തായാലും സരിത വിളിച്ച മുഴുവൻ പേരുകളും പുറത്തു വന്നു കഴിയുമ്പോൾ നമ്മുടെ ജനാതിപത്യതിന്റെ ശ്രീകോവിലിന്റെ നട അടച്ചു പിണ്ഡം വെക്കേണ്ടി വരുമെന്നാണ് തോന്നുന്നത്?
സ്പീക്കർ ചാണകവെള്ളം തളിച്ച് ശുചീകരിക്കേണ്ടി വരുമെന്നാ തോന്നുന്നത് . നികെഷിന്റെ തുറന്ന കത്ത് സൂചിപ്പിക്കുന്നത് സരിതയുടെ നമ്പർ സ്വന്തം മൊബൈലിൽ ഉണ്ടായിരുന്നു എന്ന് സമ്മതിക്കൽ തന്നെയാണ്. അങ്ങനെ എല്ലാ പേരും പുറത്താകുമ്പോൾ ചാനലുകളിൽ വാര്ത്ത വായിക്കാൻ മദിരാസീന്നു ആളെ ഇറക്കേണ്ടി വരുമെന്ന തോന്നുന്നത്.  ഹരിത കേരളം ഒരു സരിത  കേരളം   എന്നായി...ഗണേഷും അപ്പനും സ്ഥിരമായി തല മുണ്ഡനം ചെയ്താലേ രക്ഷയുള്ളൂ എന്നാണ് തോന്നുന്നത് ....ഒന്ന് മൊട്ടഅടിച്ചപ്പോൾ കല്ല്‌ മഴ പെയ്തത് പോലെയാണ്
ഇനി ഒന്ന് കൂടി...സരിതക്കെതിരെ പരാതി നല്കിയവർ  ഭൂരിഭാഗവും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചത്‌ സരിത നല്കിയ ഊര്ജത്തിൽ ആശ്രയം വെച്ചാണ്‌, അത് കൊണ്ട് തന്നെ ഇവർക്കെതിരെയും ഇവരുടെ പണത്തിന്റെ ഉറവിടവും ഒരു അന്വേഷണം നേടേണ്ടിയിരിക്കുന്നു.
 ഇനിയെന്തായാലും തെറ്റയിലെ ഉപയോഗിച്ച് രക്ഷപെടാം എന്നും കരുതണ്ട...സ്വന്തം ശരീരം മാധ്യമങ്ങൾക്ക്‌ കൂടി  കളഞ്ഞ സ്ത്രീയേക്കാൾ കഷടമാണ് ഇന്ന് സി എം ന്റെ അവസ്ഥ..
ശ്രീധരൻ നായരുടെ തുറന്നു പറച്ചിൽ മൊഴി മാറ്റിപറയുന്ന റെജീനയെ വീണ്ടുമോർമിപ്പിച്ചു ...!!!
എന്തായാലും മാന്യതയില്ലാത്ത രാക്ഷ്ട്രീയ കോമരങ്ങളായി മാറിയിരിക്കുന്നു നമ്മുടെ ജനസേവകർ ...
ബിജുവും ശാലുവും സരിതയും അങ്ങനെ അങ്ങനെ ഇനി ആരെല്ലാം ??
കാത്തിരുന്നു കാണുക തന്നെ


June 23, 2013

ഭാഗ്യം വിൽക്കുന്നവർ


 ഈയിടെയാണ്  പരിചയപ്പെട്ടത്‌ കുറച്ചു 'കോടിപതി'കളെ ...കയ്യിൽ ഒരു കോടി...!!!
കോടികൾ സമ്മാനത്തുകയുള്ള കേരള ഭാഗ്യം വില്ക്കുന്ന കുറേ ആളുകളുടെ                     ജീവിതാവസ്ഥ  നൊമ്പരപ്പെടുത്തിയ അനുഭവം ആയിരുന്നു . പലപ്പോഴും ലോട്ടറി വില്പ്പനക്കാർക്കെതിരെ മുഖം തിരിക്കുന്ന അനുഭവം ഉണ്ടായതു ഇപ്പോഴും വേദനിപ്പിക്കുന്നു ...
ഇന്നലെ വരെ ഇല്ലാതിരുന്ന വേദന..കയ്യിൽ ലക്ഷങ്ങളും കോടികളും അച്ചടിച്ച പേപ്പർ കയ്യിൽ പിടിച്ചു നമ്മുടെ മുഖത്തിന്‌ മുൻപിൽ ദയനീയ ഭാവത്തോടെ നില്ക്കുന്ന ഈ പച്ച മനുഷ്യരെ കാണുമ്പോൾ ഈർഷ്യയോടെ മുഖം തിരിച്ചു ഞങ്ങൾ എളുപ്പത്തിൽ പണക്കരാകാൻ ആഗ്രഹിക്കുന്നില്ല എന്ന  കപട ആദര്ഷത്തിന്റെ മുഖം മൂടി അണിയുന്നവരാണ് നമ്മിൽ പലരും .
കോടികളുടെ ഒരു ഭാഗ്യം വിൽക്കുമ്പോൾ കിട്ടുന്ന ഒന്നോ രണ്ടോ രൂപ കൊണ്ട് നാലഞ്ചു  പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ വിശപ്പടക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളുള്ള   നാടാണ് നമ്മുടെ കൊച്ചു കേരളം.ചോർന്നൊലിക്കുന്ന  വീടും നിന്ന് തിരിയാൻ സ്ഥലമില്ലാത്ത മുറിയും  .....!!!
നേരം പുലരുമ്പോൾ മുതൽ സുര്യനസ്തമിക്കും വരെ വെയില്  കൊണ്ടാൽ കിട്ടുന്ന നാണയത്തുട്ടുകൾ ഒന്നുമാവില്ല  എന്നുറപ്പാണ് ...!!! 
(  

April 20, 2013

അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക്

Leading from darkness to Light

ജൂതന്മാരുടെ മുന്തിരി വിള
വേടുപ്പിന്റെയും കൂടാരങ്ങളിൾ  വസിച്ചതിന്റെയും ഓർമയ്ക്കായി കൂടാരപ്പെരുന്നാൽ ആഘോഷിക്കുന്ന സമയത്താണ് യേശു ക്രിസ്തു ഞാൻ ജീവന്റെ ജലം ആകുന്നു, ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നീ അവകാശ വാദങ്ങൾ നടത്തുന്നത്. കൂടാരപെരുന്നാൾ ദിവസങ്ങളിൾ ദേവാലയം ദീപലങ്ങാരങ്ങലാൽ മുഖരിതമാകും. സ്ത്രീകളുടെ മുറ്റത്തിലെ നാല് തൂണുകളിൽ ദീപം തെളിയിക്കും . പഴയ നിയമ പുസ്തകങ്ങളിൽ കാണുന്നത് പോലെ യഹോവ വെളിച്ചമാനന്നും , അഗ്നി സ്തംഭമായി മരുഭൂമിയുടെ അനുഭവത്തിൽ തങ്ങളോടൊപ്പം നടന്ന യഹോവയെ ജൂതന്മാർ അവിടെ കാണുന്നു. യെശയ്യ 60 : 19 പറയുന്നത് പോലെ യഹോവ നിനക്ക് നിത്യ പ്രകാശവും തന്റെ ദൈവം  നിനക്ക് നിത്യ തേജസും ആകും "ദൈവം വെളിച്ചം ആകുന്നു എന്നും അത് രക്ഷയിലെക്കും പ്രത്യശയിലെക്കും നയിക്കുന്നു എന്ന പഴയ നിയമ ചിന്തയെ ചുവടു പിടിച്ചു യേശു ക്രിസ്തു പറയുന്നു ആ യഹോവയായ ദൈവം ഞാൻ ആകുന്നു . തന്നെ അനുഗമിക്കുന്നവർക്കു മാത്രമേ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേയ്ക്കു വരാൻ കഴിയു .
വെളിച്ചം എന്നത് എശയാ പ്രവാചകൻ എസ്കറ്റൊലജിക്കൽ  രക്ഷയുമായി ബന്ധിപ്പിച്ചിരിക്കുന്നു .
അന്ധകാരത്തെ ആമോസ് പ്രവാചകൻ വഷളതയും പാപവുമായി കാണിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്‌ മനുഷ്യന്റെ ഉള്ളിലെ തിന്മ ,വഷളത വർധിക്കുമ്പോൾ പാപത്തിലേക്ക് വീഴുകയും വെളിച്ചം കെട്ടു അന്ധകാരം ഉണ്ടാവുകയും ചെയ്യുന്നു.
                                                       






                                                            "അസതോമ സദ്ഗമയ 
                                                           തമസോമ ജ്യൊതിർഗമയ 
                                                           മൃത്യോമ അമൃതം ഗമയ " (ബ്രുഹദആരണ്യകാ ഉപനിഷദ് )

അസത്യത്തെ നീക്കി സത്യം ഞാൻ അനന്നും,അന്ധകാരം മാറ്റി വെളിച്ചം നലകുന്നവനും മരണത്തെ നീക്കി യഥാർഥ ജീവൻ , നിത്യ ജീവൻ  നല്കിയവനും യേശുക്രിസ്തു ആയിരുന്നു.
(നരകാസുരനെ വധിച്ചു കൃഷ്ണൻ നരകാസുരന്റെ ആവിശ്യ പ്രകാരം ദീപാവലി ,വെളിച്ചത്തിന്റെ ആഘോഷം നല്കുന്നതും തിന്മയെ നീക്കി നന്മയെ സ്ഥാപിച്ചതിന്റെ ഓർമയാണ്‌ )
യേശുവിൽ ഇരുട്ട് അല്പം പോലുമില്ലായിരുന്നു , കാരണം അവനായിരുന്നു ലോകത്തിന്റെ പ്രകാശം .
(21 -4 -13 ചിന്താവിഷയത്തെ അധികരിച്ച് തയ്യാറാക്കിയത്)

April 19, 2013

അയാളും ഞാനും തമ്മിൽ

ഒന്ന്  രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ഞാൻ അയാളും ഞാനും തമ്മിൽ എന്ന സിനിമ കണ്ടത്. അത് കൊണ്ട് ചില കാര്യങ്ങൾ എഴുതണം എന്ന് വിചാരിച്ചട്ടു നടക്കാതെ പോയത് ട്രാൻസ്ഫർന്റെ തിരക്കിലായതു കൊണ്ടായിരുന്നു. എന്റെ തോലശേരിക്കാരൻ സുഹൃത്ത്‌ ജേക്കബ് ലാൽ ജോസിന്റെ എമ്മാനുവേലിനെ പറ്റി പറഞ്ഞപ്പോളാണ് വീണ്ടും ഇതോർത്തതു
ഇവിടെ ഞാൻ സിനിമാക്കഥ എഴുതാനുള്ള വരവല്ല, ഒരു നിരൂപണം നടത്താനുമില്ല, പകരം ആ ചിത്രം പകരുന്ന ചില നല്ല സന്ദേശങ്ങളെ പറ്റി മാത്രം ഒരു വാക്കു....!
ആ സിനിമ ഒരു വലിയ മാതൃക പകരുന്നതും ആരും പറയാത്ത കഥ അസാധാരണമായ മിഴിവോടെ പകര്ത്തിയത് ആനന്നും അവകാശപ്പെടാനില്ല ഞാൻ . സാദാരണ കണ്ടും കേട്ടുമുള്ള ഒരു കഥ അടിച്ചു പൊളിച്ചു ജീവിതം ആസ്വദിക്കണം എന്ന ആഗ്രഹത്തോടെ വൈദ്യശാസ്ത്രം പടിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ ( ക്കാരന്റെ) ജീവിതത്തിൽ ഡോക്ട്ടെർ  സാമുവേൽ ചെലുത്തുന്ന സ്വാദീനം അതിലൂടെ ഉയർന്നു വരുന്ന രവിതരകന്റെ കഥ
കണ്ടപ്പോൾ സാമുവേൽ ഡോക്ടറെ  പോലുള്ളവർ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു
എന്തോ കഥയിലെ സാമുവേൽനെ പോലുള്ള വൈദ്യൻമാർ ഇന്നത്തെ കാലത്തും ഉണ്ടോ?
വൈരാഗ്യത്തിന്റെ പേരിൽ രോഗിയെ ചികൽസിക്കാതിരിക്കുന്ന രവി തരകൻ ഇന്നത്തെ പല വൈദ്യന്മാരുടെ പ്രതീകം തന്നെയാണ് പണമില്ലാത്തതിന്റെ പേരിൽ  ഇന്നും അനേകർക്ക് ചികൽസ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇന്ന് മനുഷ്യനെ മനുഷ്യനായി കാണാതിരിക്കുന്നതിനു കാരണം ഇത് തന്നെയാണ് പണം എല്ലാത്തിനും മീതെ വളർന്നു കഴിഞ്ഞിരിക്കുന്നു അവിടെ സ്നേഹത്തിനും കരുതലിനും സ്ഥാനമില്ലാതെ ആയിത്തീർന്നിരിക്കുന്നു .
സമുവെലിനെ പോലുള്ള കുറെയധികം ഡോക്ടെർ മാർ ഉണ്ടായിരുന്നെങ്കിൽ??
തരകെനെ പോലെ തെറ്റ് തിരിച്ചറിഞ്ഞു നന്മയുടെ പാതയിലേക്ക്  ............ !!!!
വാല്ക്കഷണം :
ഒരു വല്ലാത്ത abrupt എന്ടിംഗ് പോലെ തോന്നി
ക്യാമറമാൻ നന്നായിട്ടുണ്ട്  മൂന്നാറിന്റെ വശ്യഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു  ഉടനെ മൂന്നാറിലേക്ക് വെച്ച് പിടിച്ചാലോ?

April 1, 2013

അയലതുകാരന്റെ സ്വകാര്യത ,നമ്മുടെ സ്വീകാര്യത??

സുപ്രിം കോടതിക്ക് ജയ് വിളിക്കാനും മാധ്യമങ്ങള്ക്ക് ഒരു കൂവലും,
ആഗോള കുത്തക മരുന്ന് കമ്പനിക്കെതിരെ കോടതി നടത്തിയ നിരീഷണങ്ങൾ, തുടർന്ന് നടത്തിയ വിധി ലക്ഷക്കണക്കിന്‌ വരുന്ന അർബുദ രോഗികള്ക്ക് ആശ്വാസമാവുന്നു. അതോടൊപ്പം മലയാളിയുടെ രുചി എന്തെന്ന് തിരിച്ചറിഞ്ഞു വാർത്ത‍ തയ്യാറാക്കി വിറ്റു കാശാക്കാനുള്ള "മാധ്യമ സദാചാരം " അതിനിരിക്കട്ടെ ഉഗ്രൻ കൂവൽ
സ്വിസ് കമ്പനി നോവാർറ്റിസ് എന്ന മരുന്ന് കച്ചവടക്കാരൻ കഴിഞ്ഞ ഏഴു വർഷമായി ഭാരതത്തിന്റെ പരമോന്നതകൊടതിയിൽ നടത്തിയിരുന്ന നിയമയുദ്ധത്തിന് അന്തം വരുത്തി അർബുദ മരുന്നിന്റെ കുത്തകാവകാശം നൊവാർറ്റിസനല്ല എന്ന വിധി മാധ്യമങ്ങൾ തമ്സ്കരിച്ചോ എന്ന സംശയമാണ് ഇങ്ങനെ പറയിക്കുന്നത്.  ഇന്ത്യൻ മരുന്നു കമ്പനികൾ ഒരു  മാസത്തെ ഡോസ് 8000 രൂപയ്ക്കു നൽകുമ്പോൾ അതെ മരുന്ന് സ്വിസ് കമ്പനിയുടെ മരുന്നു
 1. 2 ലക്ഷം രൂപ നല്കേണ്ടി വരുന്നു. അതോടൊപ്പം ഈ മരുന്നുകൾ നിർമ്മിക്കാനുള്ള അവകാശം സ്വിസ്സുകാരന് മാത്രം വേണം എന്നുള്ള ഹർജി  ആണ് സുപ്രീം കോടതി തള്ളിയത്. 2006 ലാണ് നൊവാർറ്റിസ്           പേറ്റന്റ്‌ ബോർഡ്‌ മുൻപാകെ പരാതി നൽകിയതു.  പരാതി പരമോന്നത കോടതി തള്ളിയതോടെ രോഗികൾക്ക് ആശ്വാസമായെങ്കിലും ഭാരതത്തിലെ ഗവേഷണ പ്രവർത്തനങ്ങൾക്കു പണം നല്കില്ല എന്ന വാശിയിലാണ് നൊവർട്ടിസ് .
ഇത്രയും പ്രാധാന്യമുള്ള വാർത്തയാണ്‌ മാധ്യമങ്ങൾ തമസ്കരിച്ചത് ,പകരം ഭർത്താവിനെ ഭാര്യ തല്ലിയതും മൂക്ക് ഇടിച്ച് പരത്തിയതും ആണ് തലക്കെട്ടുകൾ . കുടംബവഴക്കിന്റെ പേരിൽ ആദ്യ വാർത്തക്ക് ഉണ്ടായിരുന്ന സ്ലോട്ടുകൾ പോലും പിൻവലിച്ച മാധ്യമ സദാചാരമാണ് ഇതെഴുതിച്ചത്
അതെ ഇതൊക്കെ മതി മലയാളിക്ക്
വല്ലവന്റേം കുടുംബജീവിതത്തിലേക്ക് കാമറയുമായി ഇറങ്ങി അവന്റെ സ്വകാര്യത പകർത്തി മറ്റുള്ളവരെ കാണിച്ചു കാശു വാരുക.
അയലതുകാരന്റെ സ്വകാര്യത അല്ലെ നമ്മുടെ സ്വീകാര്യത??

March 28, 2013

വല്ലപ്പൊഴുമെങ്കിലും ഒന്ന് ക്ഷമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.......... !!!


ഗോല്ഗോഥ  മുകളിൽ ഉയർത്തപ്പെട്ട മരക്കുരിശിൽ തൂങ്ങിയ ക്രിസ്തുനാഥന്റെ ത്യാഗവും വേദനയും കഷ്ടതയും അതിലൂടെ മാനുഷവർഗത്തിന് കരഗതമായ രക്ഷയുടെ സന്നേശം പ്രഘോഷിക്കുന്ന ദിനത്തിൽ ക്രൂശിലെ സപ്തവച്ചസ്സുകളെ ഓർക്കുന്നത്‌ നമ്മെത്തന്നെ ദൈവസന്നിധിയിൽ ഒന്നുകൂടി വിധേയപ്പെടുതാൻ സഹായകരമാണ്.


"സ്നേഹമാമെശു ക്രൂശെറി ഉച്ചരിച്ച സ്നേഹമൊഴി ഏഴും നരൻ കരുണയ്ക്കായി താൻ ചൊല്ലി നിവൃത്തിയായി"
കഴുതപ്പുറത്ത് കയറി യെരുശലെമിലേക്ക് ജൈത്രയാത്ര നടത്തിയ കര്ത്താവിന്റെ യാത്രയോട് കൂടി കുരിശിന്റെ വഴി,വേദനയുടെ,പീഡനത്തിന്റെ, ഒറ്റിക്കൊടുക്കലിന്റെ ,തള്ളിപ്പറയലിന്റെ , ക്ഷമയുടെ ,കരുതലിന്റെ ,സാത്താന്റെ തോൽവിയുടെ ,മരണത്തിന്മേൽ ജയമെടുക്കുന്ന ക്രിസ്തുനാതന്റെ യാത്ര തുടങ്ങുകയാണ്
യേശുവിന്റെ മനുഷ്യാവതാര പ്രവർത്തനങ്ങൾ പരിസമാപിക്കുന്നതു കാൽവറിക്കുന്നിലെ ക്രൂശീകരണതോടെയാണ്‌ . മൂന്നര വര്ഷക്കാലം ഒരു ജനതയ്ക്ക് വഴിയും വെളിച്ചവും കാണിച്ചവൻ... കല്യാണവീട്ടിലെ ഉടയവന്റെ ലജ്ജ മാറ്റിയവൻ .... പക്ഷവാതക്കാരന് സൌഖ്യം നൽകിയവൻ ........... കുരുടന് കാഴ്ച നൽകിയവൻ.............. ചെകിടന് കേൾവിയും
ഊമന്റെ നാവിനെ തുറന്നും മരിച്ചവനെ ഉയിർപ്പിച്ചും........... 5 അപ്പം കൊണ്ട് അയ്യായിരങ്ങളുടെ വിശപ്പടക്കിയവനും ചുങ്കക്കാരെ അനുയായികളാക്കിയും പാപികളോട് ക്ഷമിക്കയും ചെയ്തവൻ
സീസര്ക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് പഠിപ്പിച്ചു ആരെയും ദ്രോഹിക്കാതെ ,വഞ്ചിക്കാതെ നിർഭയനായി ജീവിച്ചു നിഷ്കളങ്ക ജീവൻ ഇല്ലാതാകുന്ന നിമിഷം കാൽവരിയിലെ മരക്കുരിശിൽ അരംഭിചിരിക്കുന്നു.
രാജ്യദ്രോഹക്കുറ്റം ആരോപിച്ചു യേശുവിനു നല്കുന്ന ശിക്ഷ തലയോടിടം എന്നർത്ഥമുള്ള ഗോൽഗോഥയിൽ മറക്കുരശിലെ മരണം
നിരപരാധിയായ യേശുവിനെ അധർമ്മികലോടൊപ്പം ക്രൂശിക്കുന്നു . ചുട്ടുപൊള്ളിക്കുന്ന സുര്യ രശ്മികളുടെ താപവും ധാര ധാരയായി രക്തം വാർന്നു ഒഴുകുന്നതും ശരീരം മുഴുവനും മുരിപ്പാടുകളും അവ സൃഷ്ടിക്കുന്ന അസഹനീയമായ വേദനയിലും കുരിശിലെ നാഥൻ മൊഴിയുന്ന സപതവച്ചസ്സുകൾ ഓരോ മനുഷ്യന്റെയും ഹൃദയത്തെ ആത്മീയതയുടെ സമ്പൂര്ണതലങ്ങളിലേക്ക് ഉയർത്തുവാൻ പ്രപ്തമാകുന്നതാണ്

ക്രൂശേറിയ ക്രിസ്തു നാഥന്റെ ആദ്യമൊഴി "പിതാവേ ഇവർ ചെയ്യുന്നത് ഇന്നത്‌ എന്ന് അറിയായ്കകൊണ്ടു  ഇവരോട് ക്ഷമിക്കേണമേ" ലുക്കൊസു: 23 : 32 -34
വളരെ ശാന്തനായ യേശു ക്ഷമയുടെ വാക്ക് ഉച്ചരിക്കുകയാണ് . കുരിശിൽ മറ്റുള്ളവർ പ്രാകിയും ശകാരിച്ചും കഴിയുമ്പോൾ ഇതാ ഒരുവൻ സ്നേഹത്തിന്റെയും നന്മയുടെയും വാക്കുകൾ ചൊരിയുന്നു.
യേശുവിന്റെ വാക്കുകൾ നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രഘോഷണമാണ്‌. . . ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിപ്പാൻ  പഠിപ്പിച്ച കർത്താവ്‌ തന്റെ മരണവേളയിലും, താൻ പഠിപ്പിച്ചത് പ്രവർതികമാക്കുന്നു . വെറും കവല പ്രസംഗം മാത്രം നടത്താൻ എളുപ്പമാണ് , പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും രണ്ടും രണ്ടു ധ്രുവങ്ങളിൽ ആക്കി നിർതാനെളുപ്പമാണ്
പറയുന്നത് പ്രായോഗികമാക്കാൻ കഴിയുക എന്നത് അയത്നലളിതമാണ്.
ക്രൂരതയുടെ ലോകത്തിൽ നേരും നെറിയും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില ക്രിസ്തു മൊഴി ശ്രേഷ്ഠകരമായ ഒരു ആനന്ദം പ്രധാനം ചെയ്യുന്നുണ്ട് . ആശയത്തിന്റെ പേരിൽ  ഭിന്നിപ്പുണ്ടാകുമ്പോൾ പകയുടെ കനലുകൾ ഊതിപ്പെരുപ്പിച്ച് എതിരാളിയെ അരിഞ്ഞു വീഴ്ത്തുന്ന നാട്ടിൽ ,ഇഷ്ടമില്ലാത്തത് പറയുമ്പോൾ പാര പണിഞ്ഞു നടക്കുമ്പോൾ എന്തെ നാം മറന്നു പൊകുന്നു......... ക്രിസ്തുനാഥന്റെ ക്ഷമയുടെ മൊഴികൾ? കർത്താവേ ഞങ്ങൾ ഞങ്ങളുടെ കടക്കരോട് ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളെയും ക്ഷമിക്കണേ എന്ന് പ്രാർത്ഥിക്കുമ്പോൾ പോലും (കള്ളം പറയുമ്പോൾ എന്ന് തിരുത്തേണ്ടി വരുന്നു)  എവിടെ ക്ഷമ ?
സ്വന്തം സഹ ജീവിയോടു , മനുഷ്യനോടു ക്ഷമിക്കാത്തവനോട് ദൈവം ക്ഷമിക്കുമോ? പാപ ക്ഷമ നല്കാൻ കഴിയുന്ന ഒരേ ഒരുവന്റെ പാപ ക്ഷമ അനുഭവിക്കാൻ കെല്പ് ഉണ്ടാകണമെങ്കിൽ ക്ഷമ .... അത് സ്വീകരിക്കുന്നവർ മാത്രമാകാതെ വല്ലപ്പൊഴുമെങ്കി
ലും ഒന്ന് ക്ഷമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.......... !!!
"Who Nailed Jesus Christ? But i turned and saw Hammer in my hand" അതെ അത് ഞാൻ തന്നെയാണ് ഞാൻ തന്നെയല്ലേ??
(2013 മാർച്ച്‌ 29 വലിയ വെള്ളിയാഴ്ച ആദ്യത്തെ മൊഴി പ്രസംഗിക്കാനുള്ള കുറിപ്പിൽ നിന്നും ഒരുതിരിഞ്ഞത്)

March 25, 2013

ഒരു വാഹന വെഞ്ചിരിപ്പ്

സാധാരണയായി കാറും ബൈക്കും ഒക്കെയാണ് വെഞ്ചരിച്ചു പ്രാര്തിക്കാൻ എന്റെ അടുക്കല് കൊണ്ടുവരാറുള്ളത് . ഈ കഴിഞ്ഞ ദിവസം എന്റെ സഭാംഗം ആയ അലിക്സും അല്ലെനും ഒരു വാഹനവുമായി എന്റെ അടുക്കല് എത്തി . സൈക്കിൾ എന്താ ചിരി വരുന്നുണ്ടോ?ചിരിക്കണ്ട ഇതാണ് വിശ്വാസം ... എന്ത് പുതിയ വാഹനം (പഴയത് ആണേലും )സ്വന്തമായി കിട്ടുമ്പോൾ അത് നല്കിയ ദൈവത്തിനു സ്തോത്രം പറയുന്നത് നല്ലതാണ്
ഈ കുട്ടികള്ക്ക് ആ വിശ്വാസം ഉണ്ടായതിൽ ദൈവത്തിനു സ്തോത്രം
ഇന്ന് പല മുതിര്ന്നവര്ക്കും ഇല്ലാത്തതാണ് ഞാൻ അവരില കണ്ടത്
ഒരു പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അക്കു എന്നും കുക്കു എന്നും വിളിക്കുന്ന അലനും അലിക്സും .
ഒരു പുതിയ ഹീറോ സൈക്കിൾ ,മോഡൽ മറന്നു പോയി ഗിയരൊക്കെ ഉള്ളതാണ്
എന്തായാലും സൈക്കിൾ പ്രാർത്ഥിച്ചു പ്രതിഷ്ഠിച്ചു
സാധരണ ഏതു വാഹനം പ്രതിഷ്ഠിച്ചാലും ഒന്നോടിച്ചു നോക്കാറുള്ളത് കൊണ്ട് സൈക്കിളും ചവിട്ടി റോഡിലൂടെ പാഞ്ഞു
പഴയ ഓർമകൾ ഓളം തല്ലി മനസിലേക്ക് ഒഴുകിയെത്തി
എം എസ് എം കോളേജിൽ പി ഡി സി ക്ക് പഠിക്കുന്ന സമയത്ത് എന്നും ബി സ് എ എസ എല് ആറി ല്  പോകുന്ന ഓർമ്മകൾ
എന്തായാലും സൈക്കിൾ പ്രാര്ത്ഥന നന്നായി
അതിനു ശേഷം വാഹന വെഞ്ചിരിപ്പ് നടന്നത് രണ്ടു പുതിയ ബൈക്കുകൾ ഒരു യുനികൊര്നും ഒരു റിയോ, എല്ലാ ഓടിച്ചു നോക്കുന്നുണ്ട്
ഇനിയെങ്ങാനും ടിപ്പർ വന്നാൽ

ആ അപ്പോൾ നോക്കാം ബാക്കി
ടിപ്പെരെങ്കിൽ ടിപ്പർ പ്ലയിനെങ്കിൽ പ്ലയിന്
വാല്ക്കഷണം::
ഈയിടെ കേട്ടതാണ്
നമ്മൾ വാഹനം ലോണ്‍ എടുത്തു വാങ്ങിയട്ടു ഗോഡ്സ് ഗിഫ്റ്റ് എന്നെഴുതി വെക്കും
മാസാമാസം ലോണ്‍ ബാങ്ക് കാരനോ ബ്ലേഡ് കാരനോ  കൊടുതുകൊണ്ടിരിക്കും ആര് സി ബുക്കിൽ നമ്മുടെ പേരുമില്ല അപ്പോലെങ്ങനെ ഗോഡ്സ് ഗിഫ്റ്റ് ആകും എന്ന്??
എങ്ങനുണ്ട്?


സന്തോഷ്‌ ഒരു യഥാര്ത പണ്ഡിറ്റ്‌ തന്നെ



ഇന്നലത്തെ തിരക്കുകൾക്ക്  ശേഷം വൈകുന്നേരം അൽപ സമയം ടി വി കാണാനിരുന്നതാണ് ... അപ്രതീക്ഷിതമായാണ് ടി വി കാണാനുള്ള അവസരം കിട്ടിയതും (മകന്റെ കാർടൂണ്‍ പ്രളയത്തിൽ ടി വി  കാണാനുള്ള അവസരം വളരെ കുറവാണു കിട്ടുന്നത്)
ചനെലുകൾ സ്കിം ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരു മുഖം കണ്ടു അല്പം കണ്ടു കളയാം എന്ന് കരുതി സന്തോഷ്‌ പണ്ഡിറ്റ്  എന്നാ പരിചിത മുഖം ജഗദീഷിനെയൊ അവരുടെ കാമഡിയോ  കണ്ടിട്ടല്ല , സത്യത്തിൽ സന്തോഷ്നെ കണ്ടിട്ട് തന്നെയാണ് ഏഷ്യാനെറ്റ് വെച്ചത് 
കണ്ടു തുടങ്ങിയപ്പോൾ തന്നെ മനസിലായി ഇങ്ങോരെ ആപ്പിൾ ചാടിക്കാനുള്ള നീക്കമാണ് പിന്നിലെന്നു.. അവസാനം അങ്ങനെ തന്നെ സംഭവിക്കയും ചെയ്തു 
സ്വാഭാവികമായി സന്തോഷ്‌ പ്രതികരിച്ചു അതിനിത്രേം വലിയ ഉടായിപ്പ് വര്ത്തമാനം പറയണോ?
എന്തായാലും അഭിനയത്തെപറ്റി അവസാന വാക്കാണ് അനൂപ്‌ എന്ന് അങ്ങോരുടെ ഡയലോഗു  കേട്ടാൽ തോന്നും എന്താ ഉപദേശം?
അനൂപ്‌ നാടകത്തിന്റെ ഉസ്താത് ആണത്രേ??ഇത് അങ്ങൊരു മാത്രം പറഞ്ഞാലെങ്ങനെ ശരിയാകും? അഭിനയം അനൂപിന്റെ മുഖത്ത് മാത്രമേ വിരിയൂ??
ദാ വരുന്നു... കാക്ക തൂറി അഭിപ്രായം ... ശരിക്കും കാക്ക തൂറിയത് പോലെ തോന്നിക്കുന്ന പ്രകടനം എന്റെ ജഗ്ദീഷെ നിങ്ങലോക്കെയാണ് കേമന്മാർ എന്ന വെച്ച് കെട്ടലോക്കെ നിര്തരുതോ?
കല്പന മിതത്വം പാലിക്കയും നല്ല കമെന്റ്സ് പറയുകയും ചെയ്തത് മാതൃകയാണ് 
സന്തോഷിനെ പറ്റി പറഞ്ഞാല ഞാൻ അദ്ധേഹത്തിന്റെ സിനിമകൾ കണ്ടിട്ടില്ല,കാണാൻ തോന്നിയട്ടുമില്ല എന്ന് കരുതി അധെഹതോട് വിരോധമോ പരിഹാസമോ ഇല്ല 
ചില യു ട്യൂബ് വീഡിയോകളും ചാനൽ പ്രോഗ്രാംസും മാത്രമേ കണ്ടിട്ടുള്ളു. ഒന്നുറപ്പാണ് നെഞ്ചിനു ഉറപ്പുള്ളവനാണ് ഈ പണ്ഡിറ്റ്ജി 
ഇവിടെ അമ്മക്കാർക്ക് മാത്രമേ സിനിമ പിടിക്കാൻ അവകാശമുള്ളൂ എന്ന ചിന്തയൊക്കെ പോളിചെഴുതിയ പണ്ഡിറ്റ് ; നിങ്ങളാണ് താരം 
നിങ്ങളെ കളിയാക്കി അപമാനിക്കുന്നവരെ എന്ത് ചെയ്യാനാണ്?
അനൂപിനും ജഗദീഷിനും സാധിക്കാത്തതാണ് നിങ്ങൾ ഒരു സിനിമ കൊണ്ട് നേടിയെടുത്തത് 
അത് കൊണ്ട് തന്നെ നിങ്ങൾ മണ്ടനല്ല ഒരു യഥാര്ത പണ്ഡിറ്റ്‌ തന്നെയാണ് 
നിങ്ങൾ പുത്തണ്‍ സിനിമകളെ പറ്റി പറഞ്ഞ അഭിപ്രായം ശരി യാണ് 
ഇന്ന് ന്യൂ ജനറേഷൻ സിനിമ  കാണാനിരിക്കുന്നത് ചെവിയില പഞ്ഞി വെച്ച് വേണം അത്രയ്ക്ക് തെറി വിളിയും അശ്ലീല പദ പ്രയോഗങ്ങളും നിറഞ്ഞതാണ്‌ ന്യൂ ജെനറേഷന സിനിമകൾ 
ന്യൂ ജെനറേഷണ്‍  എന്നതിലുപരി "മ്യുട്ട്‌ " സിനിമ എന്നതാണ് കൂടുതൽ ചേരുന്നത് 
ഇന്ന് കാണുന്ന സീരിയലുകളെ വെല്ലുന്ന അവിഹിതവും സെക്സും കുത്തി നിറച്ചു മലയാളിയുടെ സുബോധത്തെ ചൂഷണം ചെയ്യുന്ന മ്യുട്ടു സിനിമ സംവിധായകരുടെ കഴിവില്ല പണ്ഡിറ്റിന് . 
 പക്ഷെ അങ്ങോര്ക്ക് പറയാനുള്ളത് പറയരുതെന്നും ചെയ്യാനുള്ളത് ചെയ്യരുതെന്നും പറയാനുള്ള അവകാശം ഈ "കാക്ക"യ്ക്കും "നാടക കുലപതി"ക്കുമില്ല
ആര്ക്കുമില്ല ഒരുത്തനുമില്ല 
അല്ലേലും സന്തോഷ്‌ പണ്ഡിറ്റ്‌  പറഞ്ഞോ "ഞാനുണ്ടാക്കുന്നത് എല്ലാരും കാണണം ഇത് കണ്ടിട്ട് സുബോധം ഉണ്ടാകണം''
ഡോ ...... കൂവേ വേണേൽ കണ്ടാ മതി ആരേലും നിര്ബന്ധിച്ചു പറഞ്ഞോ വന്നു കാണാൻ?
തലയ്ക്കു തോക്ക് ചൂണ്ടി പറഞ്ഞോ പണ്ടിറ്റിന്റെ പടം കണ്ടില്ലേൽ തട്ടിക്കളയും എന്ന്??
ഇതു നല്ല കൂത്ത്‌???
ഒന്നുരപ്പായി ഇങ്ങോര് ശരിക്കും പണ്ഡിറ്റ്‌ തന്നെ ഒരു സംശയവുമില്ല ഒരു യഥാര്ത പണ്ഡിറ്റ്‌ തന്നെ 
പണ്ഡിറ്റിനിട്ടു പണിയാൻ വരുന്നവരാണ്  മണ്ടന്മാര് 


March 21, 2013

ദേശീയ പാതയോരത്തെ മദ്യ വില്പന ശാലകൾ പൂട്ടുക

ദേശീയ പാതയോരത്തെ മദ്യ വില്പന ശാലകൾ പൂട്ടാനുള്ള തീരുമാനം എന്തുകൊണ്ടും നല്ലത് തന്നെയാണ്. ഉചിതമായ തീരുമാനം തന്നെ..
ദേശീയ പാതയോരത്തെ മാത്രമല്ല മറ്റു പ്രധാന വഴിയോരത്തെ മദ്യശാലകൾ മുഴുവൻ പൂട്ടിക്കണം
മുക്കിനു മുക്കിനു മദ്യശാലകൾ തുടങ്ങി മനുഷ്യനെ നശിപ്പിക്കാനുള്ള സര്ക്കാര് തീരുമാനത്തിന് തിരിച്ചടി തന്നെയാണ് ഈ തീരുമാനം
ബാഹ്യ സമ്മര്ധങ്ങൾക്ക് വഴങ്ങി തീരുമാനത്തിൽ നിന്നും പിന്വാങ്ങാതിരുന്നാൽ മതി
മദ്യപിച്ചു വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളും അവമൂലമുണ്ടാകുന്ന ആരോഗ്യ നഷ്ടം,സാമ്പത്തിക നഷ്ടം എന്നിവ നികത്താൻ ആര്ക്ക് കഴിയും?വരുമാനത്തെക്കാൾ കൂടുതൽ ചിലവഴിക്കേണ്ടി വരുന്ന ഒരു ബിസിനെസ്സ് ആണ് ഈ മദ്യക്കച്ചവടം , പരൊഷമായിട്ടു .
കോടികൾ വരുമാനമുള്ള ബിസിനെസ്സ് തകരുന്നതിൽ വേദനയുള്ള മദ്യ രാജാക്കന്മാരും നേതാക്കന്മാരും ചേർന്ന് ഈ നല്ല തീരുമാനം അട്ടിമറിക്കാതിരുന്നാൾ  മതിയായിരുന്നു
മദ്യ രഹിത കേരളത്തിനായി നമുക്ക് കൈ കോര്ക്കാം

March 12, 2013

കിളി പോയി...!!!!


കുറെ നാളായി ഒന്നും എഴുതാതെ ഇരിപ്പായിരുന്നു. എഴുതിയട്ടും വലിയ കാര്യം ഒന്നുമില്ല എന്ന് തോന്നിയട്ടല്ല ... എന്തേലും എഴുതിയാല്‍ ഭീഷണിപെടുത്തുന്ന മാക്കാന്‍ മാരെ പേടിച്ചട്ടല്ല .. നോയമ്പ് അല്ലെ അല്പം റസ്റ്റ്‌ എടുക്കാം എന്ന് കരുതി എന്ന് മാത്രം ... എങ്കിലും ചില സംഭവങ്ങളോട് ഉടനടി പ്രതികരിച്ചില്ല എന്ന് കരുതി പലരും പാതിരി എഴുത്ത് നിര്‍ത്തിയോ?
ചിലര്‍ കളിച്ചാല്‍ കളി പഠിപ്പിക്കും എന്ന മട്ടില്‍ പ്രതികരിച്ചപ്പോള്‍ എന്താ പറയണ്ടേ...

വിപ്ലവും വിശ്വാസവും ഒന്നിച്ചു ഒരേ ചരടില്‍ കൊര്‍ത്ത് ഒരു ജനതയെ വിമോചനത്തിലേക്ക് നയിച്ച ഹുഗോ ഷാവേസ് ... ലോകപോലീസ് ചമഞ്ഞ അമേരിക്കന്‍ അധിനിവേശത്തിനെതിരെ നെഞ്ചു വിരിച്ചു പോരാടിയ ഒരു യഥാര്‍ത്ഥ കമ്മ്യുനിസ്റ്റുകാരനായിരുന്നു രാജ്യത്തെ ജനങ്ങളുടെ സ്നേഹ പ്രകടനം സൂചിപ്പിക്കുന്നതും അത് തന്നെയായിരുന്നു
ഷാവേസ്.
എന്ത് കൊണ്ടോ... വിശ്വാസ വീരന്മാരോ വിമോചന വാദികളോ "മനപൂര്‍വം ' മറന്നതാണോ??
പലപ്പോഴും നമ്മുടെ വിമോചന വാദം പേപ്പര്‍ അവതരണത്തിലും പ്രസംഗത്തിലും ഒതുങ്ങിപ്പോകുമ്പോള്‍ വിശ്വാസത്തെയും വിപ്ലവതെയും ഒരു കുടക്കീഴില്‍ അണിനിരത്തി വിമോചനത്തിന്റെ പാതകള്‍ വെനെസുലയില്‍ വെട്ടിത്തുറന്ന ഷാവേസിന് ആദരാജ്ഞലികള്‍

ന്തായിരുന്നു അടി പിടി ... കരാട്ടെ ആണത്രെ ... ഞാനും കണ്ടിരുന്നു അഭിമുഖം .. അമൃത ചാനലില്‍
അവളോരുത്തി (വി എസ് പറഞ്ഞപോലെയല്ല ) തന്നെ അപമാനിച്ച  രണ്ടു പുരുഷന്മാരെ ഒറ്റയ്ക്ക്  തല്ലി വശം കെടുത്തി കേട്ടപ്പോള്‍ ഹ അവന്മാര്‍ക്കിത് ഇത് തന്നെ വേണം എന്ന് ആദ്യം തോന്നിയെങ്കിലും ചിലത് സംതിങ്ക്  സ്റ്റിന്‍കി എന്ന് അപ്പോളെ തോന്നി പെട്ടന്ന് പ്രതികരിക്കാതിരുന്നത് നന്നായി എന്നായി ഇപ്പോള്‍.. .
അപാര തൊലിക്കട്ടി തന്നെ... പത്രസമ്മേളനവും അഭിമുഖവും ഒക്കെ കൂടി സമ്മതിച്ചു
ഇത്രയ്ക്കു പുളു വേണായിരുന്നോ കൊച്ചെ???എന്തായാലും ശരിക്കും നാറി ... ഇനി മുതല്‍ ഏതു കടുത്ത സ്ത്രീവാദിയും ആദ്യം ഒന്നറക്കും തീര്‍ച്ച

ണ്ട് ഞാന്‍ എഴുതിയതാ
നയതന്ത്രം ആണത്രേ നയതന്ത്രം 
http://jobypadrestories.blogspot.in/2012/03/blog-post.html
അന്ന് വായിക്കാത്തവര്‍ക്കായി ലിങ്ക് വീണ്ടും ഇതിനോടൊപ്പം ഇതുംകൂടെ വായിച്ചാലെ പൂര്‍ണമാകു
എന്തായിരുന്നു വെടിയും പുകയും
അങ്ങനെ ആ കിളികളും പറന്നു പോയി
കൂട്ടില്‍ ഉണ്ടായിരുന്ന രണ്ടു കിളികളും പറന്നു പോയി
ആരെ കുറ്റം പറയാനാ?
ഇറ്റലി വാക്ക് പാലിച്ചത്രേ
ആദ്യം ടെസ്റ്റു ഡോസ് തന്നു
രണ്ടാമതെത് പണി പാലും വെള്ളത്തില്‍. .
 കയ്യിലുണ്ടായിരുന്ന പ്രതികള്‍ രക്ഷപെട്ടിട്ടു ഇനി എന്ത് വിചാരണ നടത്താനാണ്? "ഇനിയും" ബുദ്ധി വെക്കുമോ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ??
ഇറ്റലിക്കാര്‍ നമുക്കിട്ടു വെച്ചത് എത്ര ഉഗ്രന്‍ പണികള?
ബോഫോര്‍സു
ഹെലികൊപ്റ്റെര്‍ അഴിമതി
കടലിലെ കൊലപാതകികള്‍
അടുത്തത് എന്താണാവോ?
ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരായ ആളുകള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും കൊച്ചിന്റെ പിറന്നാള്‍ കൂടാനും ഒക്കെ ഇങ്ങോട്ടും കൊണ്ട് പോന്നു തിരിച്ചു വിടാതിരുന്നു പകരം വീട്ടണം .... അല്ലതെന്തു ചെയ്യാന??
ഇവിടുത്തെ സ്ഥാനപതി സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പു പാലിക്കതിരിന്നതിനെതിരെ കേസെടുക്കാന്‍ വല്ല വകുപ്പുണ്ടെങ്കില്‍ കേസുടുക്കുന്നതിനു പകരം അങ്ങോരേം രക്ഷപെടാനാണ് നമ്മുടെ "ഇറ്റാലിയന്‍"""'  സൊറി ഇന്ത്യന്‍  സര്‍ക്കാര്‍ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറതാക്കുന്നതിലൂടെ ശ്രമിക്കുന്നത്.
അങ്ങോരെ പുറത്താക്കുന്നതിനു മുന്‍പേ അങ്ങൊരു നമ്മുടെ നീതിന്യായ വ്യവസ്ഥയോട് കാണിച്ച വഞ്ചനക്കെതിരെ കേസുടുത്തു ജയിലില്‍ അടക്കുകയല്ലേ വേണ്ടത്?
എന്തൊക്കെ പറഞ്ഞാലും പോയ കിളി പോയത് തന്നെ







March 5, 2013

പാവം ഗണേഷ്കുമാര്‍
അല്ലാതെന്തു പറയാനാ??
ഒരു മാതിരി നന്നായിട്ട് ഭരിക്കുന്ന ഒരു മന്ത്രിയാനന്നാണ് എന്റെ നോട്ടത്തില്‍ തോന്നിയട്ടുള്ളത്‌..  അങ്ങോര്ക്കിട്ടു പാര വെക്കാനുള്ള ശ്രമമല്ലേ എന്നൊരു സംശയം ഇല്ലാതില്ല
പരാതിക്കാര്‍ ഇല്ലഞ്ഞിട്ടും പൂഞ്ഞാറിലെ വിരുതന്റെ പാര ശരിക്കും ഏറ്റു  എന്നാണ് തൊന്നുന്നതു. ആള് ശരിക്കും പുലിയ... കണ്ടില്ലേ ഇരയെ കെണി വെച്ച് പിടി കൂടിയത്?
കെണി വെക്കാന്‍ കൂട്ട് നില്‍ക്കുന്ന ഒരപ്പനും .... പരാതി പറഞ്ഞു വശം കെട്ട ഒരു പെണ്‍കുട്ടി അപ്പുറത്ത് നിന്ന് കരയ്മ്പോള്‍ ഒരു പരതിയുമില്ലാതെ ഒരു മന്ത്രി പുറത്തു പോകാന്‍ തയ്യാറാവുന്നു???