മദ്യനയം വ്യകതമായി തുടങ്ങുന്നു...
കേരളത്തിൽ മദ്യം ഒഴുക്കാനുള്ള പുറപ്പാടാണോ? കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ കൂടി മദ്യം വിൽക്കുന്ന ഏർപ്പാട് തന്നെ അപമാനകരമായാണ് പൊതു സമൂഹം വിലയിരുത്തുന്നത്. ആരോഗ്യത്തിനു ഹാനികരമായ മദ്യം കൺസ്യൂമർ ഫെഡ് വിൽക്കുമ്പോൾ , നീതി നന്മ സ്റ്റോറുകൾ അടച്ചു പൂട്ടി താഴിട്ടു കേരളീയന്റെ അരി പച്ചക്കറി പരിപ്പ് സാധനങ്ങൾ വിലക്കൂടുതലുള്ള കുത്തക സ്ഥാപനങ്ങൾ വഴി വിൽക്കും. മദ്യമാണത്രെ കേരളീയന് അരിയേക്കാൾ ആവശ്യമെന്ന തരത്തിലുള്ള ചിന്തകൾ പൊതു സമൂഹത്തെ നശിപ്പിക്കലാണ്.കൂടാതെ ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള നീക്കവും അപലനീയമാണ്. ബീവറേജിന് മുന്നിൽ ക്യു നിൽക്കുന്ന മലയാളിയെ ഓർത്തു തേങ്ങുന്ന മന്ത്രി ഉദ്യോഗസ്ഥ പുംഗവൻമാർ അരിക്കും പച്ചക്കറിക്കും മാവേലി നീതി നന്മ സ്റ്റോറുകളുടെ മുന്നിൽ ക്യു നിൽക്കുന്ന വീട്ടമ്മമാരെ - ഉടയവന്മാരെ കാണുന്നില്ലേ? മദ്യം വീട്ടിലെത്തിച്ചു കുടിപ്പിച്ചു കിടത്തിയാൽ ഈ അണ്ണൻ മാർക്ക് എന്ത് കിട്ടുമോ ആവോ?ഓൺലൈൻ വ്യാപാരം നടത്തില്ല എന്നും കേൾക്കുന്ന്....മന്ത്രി ഒന്ന് പറയും...തന്ത്രി മറ്റൊന്നും....എല്ലാം ശെരിയായി വരുന്നുണ്ട്.
കേരളത്തിലെ ജനങ്ങൾ മദ്യ നയം അംഗീകരിക്കാത്തത് കൊണ്ടാണ് എൽ ഡി എഫു അധികാരത്തിൽ വന്നത്....അത് കൊണ്ട് മദ്യ നയം മാറ്റും എന്നൊക്കെ നാഴികക്ക് നാൽപ്പതു വട്ടം പറയുമ്പോൾ മറക്കാതെ ഓർക്കണം ....അതല്ല കാരണം എന്ന്..മദ്യ നയം ഗ്രുപ്പിന്റെ കളിയോ വേല്യോ അല്ലെങ്കിൽ കൊണ്ഗ്രെസ്സ് ഗാന്ധിയെ ഒതുക്കാൻ നോക്കിയതോ ഒക്കെയാവാം ...പക്ഷെ കേരളത്തിലെ മദ്യവിരുദ്ധ പ്രവർത്തകരുടെ നീണ്ട കാലയളവിലെ പ്രവര്തനകളും പ്രാർത്ഥനകളും ഉണ്ട്. യു ഡി എഫു തോറ്റത് മദ്യ നയം കൊണ്ടല്ല എന്ന് നിസംശയം പറയാം....തോറ്റതിന്റെ കാര്യങ്ങൾ അക്കമിട്ടു നിരത്തേണ്ടി വരും .
൧. സോളാർ
൨ ബാർ കോഴ
൩ പാര
൪ ഗ്രുപ്
൫ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ ....അതിവേഗം ബഹു ദൂരം നീണ്ടു നിവർന്ന് കിടക്കുന്നതിനിടയിൽ മദ്യ നയമാണ് ഞങ്ങളെ വിജയിപ്പിച്ചെതെന്നു പറയാൻ തുടങ്ങിയാൽ മൊയ്‌തീൻ മന്ത്രിജി ....സ്പാന്നർ ഇങ്ങെടുക്ക് ഇപ്പൊ ശെരിയാക്കിത്തരാം എന്നല്ലാതെ എന്ത് പറയാനാ?
നമ്മുടെ നാട്ടിൽ ടൂറിസം ഉണ്ടാകണേൽ സായിപ്പിന് മദ്യം കുടിപ്പിച്ചു കിടത്തിയാലേ പറ്റു എന്നൊക്കെ ഉടായിപ്പു വർത്തമാനം ഒക്കെ പറയുന്നത് ആരെ ഏപ്രിൽ ഫൂളാക്കാനാ? 2020 ൽ നിങ്ങ ഏപ്രിൽ ഫൂളാകരുത് എന്ന് കരുതി പറഞ്ഞതാണ്.സ്കോച്ചിന്റെ നാട്ടിൽ നിന്നും വരുന്ന സായിപ്പിന് നമ്മുടെ നാട്ടിലെ ബാറ്ററി കലക്കി കളർ മുക്കിയെടുക്കുന്ന വാറ്റു വെള്ളം കൊടുക്കണം എന്നൊക്കെ പറഞ്ഞു വെക്കല്ലേ?നാടൻ സായിപ്പിന് കൊടുക്കാനാണന്നു പറഞ്ഞാ പോരെ മന്ത്രിജി?
അപ്പൊ ഈ മദ്യ വർജനം എന്നൊക്കെ പറയുന്നത് ഇതാണല്ലേ? കൂടുതൽ മദ്യം ...കൂടുതൽ ഔട്‍ലെറ്റുകൾ ...ഓൺലൈൻ കച്ചവടം
പൊന്നു സാറെ മദ്യ വർജനം പറഞ്ഞിട്ട് കൂടുതൽ ഔട്‍ലെറ്റുകൾ തുറക്കുന്നത് എന്തിനാണ്? ഒരു സംശയം...? നീങ്ങാ നാട് ശെരിയാക്കാനാണോ...അതോ കുട്ടിച്ചോറാക്കാനാണോ ഭാവം?
എട്ടിന്റെ സ്പാന്നെർ ഇങ്ങെടുത്തേ മൊയ്‌തീനെ എന്ന് നാട്ടാരെ കൊണ്ട് പറയിക്കല്ലേ.
JVJA